താൾ:SreeHalasya mahathmyam 1922.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം

൩൫-ാം അദ്ധ്യായം

നഗ്നധേനുനിപാതനം എന്ന

ഇരിപത്തിഒൻപതാമത്തെലീല

ശൈവാഗമവേദിയും ശിവഭക്താഗ്രഗണ്യനും ആയ അഗസ്ത്യൻ വീണ്ടും വസിഷ്ഠാദിമഹർഷികളോടും താഴെവരുമാറുപറഞ്ഞുതുടങ്ങി.

അല്ലയോ! മുനികുലപുംഗവന്മാരേ! ഹാലാസ്യനാതനായ സുന്ദരേശ്വരൻ സുപ്രസിദ്ധമായപശുപർവ്വതത്തേയും വൃഷഭാചലത്തേയും നിർമിച്ചതായ ലീലയെ ഇനി ഞാൻ നിങ്ങളെ കേൾപ്പിക്കാം. അത്യന്തം സാരവത്തും പരിപാവനവുമായ ഈ ഒരു ലീലാശ്രവണം കൊണ്ടുതന്നെ നിങ്ങളുടെ സർവ്വഭീഷ്ടങ്ങളും അനായാസേന ലഭിക്കുന്നതാണ്.

അല്ലയോ മുനിപുംഗവന്മാരേ! നഗ്നന്മാർ ആഭിചാരംചെയ്തുണ്ടാക്കിയ പർവ്വതാകാരനായ സർപ്പശ്രേഷ്ഠൻ മഹേശ്വരന്റെ ലീലകൊണ്ട് നശിച്ചുപോയതിന്റെശേഷം ഒരിക്കൽ വീണ്ടും നഗ്നന്മാർസഭകൂടി ഇങ്ങനെ നിശ്ചയിച്ചു.

നാം വളരെക്കാലത്തെ ശ്രമം ചെയ്ത് നിറവേറിയ ഹോമകുണ്ഡത്തിൽ നിന്നും നമ്മുടെ മന്ത്രസാമർത്ഥ്യംകൊണ്ട് പതാളത്തിനടിയിൽ നിന്നും ഒരു വലിയ പർവ്വതം, ഭൂമിപിളർന്നുകൊണ്ട് കിളർന്നതുപോലെ ഉണ്ടായ രാക്ഷസനെ നമ്മൾ പന്നഗമാക്കി മധുരാപുരത്തേയും അനന്തഗുണപാണ്ഡ്യനേയും ധ്വംസിക്കാനായി അയച്ചതിൽ രാജാവ് നിശിതങ്ങളായബാണങ്ങൾ പ്രയോഗിച്ചു് പന്നഗത്തെ ഖണ്ഡംഖണ്ഡമായി മുറിക്കുകയും തദവസരത്തിൽ പന്നഗശ്രേഷ്ഠൻ ഛർദ്ദിച്ചു് വിഷജ്വാലകൊണ്ട് മധുരാപുരം നശിക്കാൻ തുടങ്ങിയപ്പോൾ ആ വിഷത്തെ മധുരീകരിക്കുകയും ചെയ്ത് നമ്മുടെ പ്രയത്നങ്ങളെ നിഷ്ഫലമാക്കിക്കളഞ്ഞു. നമ്മുടെ അനേകകാലത്തെ പ്രയത്നങ്ങളെ മേൽപ്രകാരം അല്പക്ഷണത്തിനുള്ളിൽ വ്യർത്ഥമാക്കിക്കളഞ്ഞരാജാവിനെ ഏതെങ്കിലും പ്രകാരത്തിൽ പറ്റിക്കാതെവിട്ടാൽ നമുക്കും നമ്മുടെ മതത്തിനും ഏറ്റവും പോരാത്തതാണ്. അതുകൊണ്ടു് വീണ്ടും ഒരു മഹത്തായ ആഭിചാരംകൂടിച്ചയ്തു് അത്യന്തം ശക്തിയേറിയ ഏതെങ്കിലും ഒരു സത്വത്തെ ഉണ്ടാക്കി അയച്ച് അവനെ വധിക്കണം.

നഗ്നന്മാർ മേൽപ്രകാരം ആലോചിച്ചുറച്ചുകൊണ്ട് വീണ്ടും വലുതാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/254&oldid=170633" എന്ന താളിൽനിന്ന് ശേഖരിച്ചത്