താൾ:SreeHalasya mahathmyam 1922.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം-കഥാമുഖം

ക്കു് പരമശിവാ൪ച്ചന ചെയ്യുന്നതിന് ദേവശില്പി , നവരത്നങ്ങൾ പതിച്ചു ചന്ദ്രകാന്ത കല്ലുകൾ കൊണ്ടുണ്ടാക്കിയ ഒരു ആയിരംകാൽമണ്ഡപം ഉണ്ട്.ചന്ദ്ര൯ , നക്ഷത്രങ്ങളോടുകൂടെ പരമേശ്വരനെ വന്ദിക്കാ൯ വന്നു കാത്തുനിൽക്കുകയാണോ എന്നു് ആ മണ്ഡപം കണ്ടാൽ ആ൪ക്കും തോന്നിപ്പോകും . ആ മണ്ഡപമദ്ധായത്തിൽ നാനാരത്നങ്ങൾ കൊണ്ടു വിചിത്രമായി നി൪മ്മിച്ചിട്ടുളള സിംഹാസനത്തിൽ വ്യാഘ്രച൪മ്മം വിരിച്ച് അതിൽ എഴുന്നളളി ഇരിയ്ക്കുന്ന ശിവധ്യാനപരായണനം ,ഭസ്മരുദ്രാക്ഷ മാലാലം കൃത കളെബരനും , സുപ്രസന്നമുഖാംഭോജനും ,സ൪വ്വശാസ്ത്രവീശാരദനം ,വ്യാസശിഷ്യനും മഹാപ്രാജ്ഞനും ,പൌരാണികശിഖാമണി യും വേദാ൪ത്ഥിവിജ്ഞാനിയും ആയ സൂതപൌരാണികരുടെ തിരുമുമ്പിൽ ശിവഭക്തന്മാരായ ,ശതാനന്ദ൯ ,സദാനന്ദ൯ ,പ്രഭാകര൯ ,ഉഗ്രവീ൪യ്യ൯ , മഹാപ്രതീ ,ദേവഭക്ത൯ , ശിവാനന്ദ൯ ,കലാനിധി എന്നിങ്ങനെയുളള പുണ്യനാമങ്ങളോടുകൂടിയ അനവധി മുനിജനങ്ങൾ ചെന്നുവന്ദിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു.

        അല്ലയോ അഗ്നികുണ്ഡത്തിൽ നിന്നും ജനിച്ച ഭഗവാനേ !ഭക്തവത്സല !സമസ്തശിവധ൪ജ്ഞ !വേദാന്തക്കടലിന്റെ മറുകരക

ണ്ടവനെ ! സ൪വവും ശിവമയമാണെന്നുളള അനുഭവത്തോടുകിയ മഹാമഹഷേ !ഭഗവാ൯ ഭക്തിമുക്തിപ്രദങ്ങളായ മേരുമന്ദരം , കൈലാസം ,ശ്രീശൈലം മുതലായിട്ടുളള എല്ലാമുഖ്യ ശിവക്ഷേത്രങ്ങളുടെ മാഹാത്മ്യങ്ങളേയും തദീശന്മാരുടെ വൈഭങ്ങളേയും ഞങ്ങൾക്കുപറഞ്ഞുതന്നു . അല്പബുദ്ധികളായ ഞങ്ങൾ അജ്ഞാനംമൂലം അവയെല്ലാംമറന്നുപോയി

. അതുകൊണ്ട് വിജ്ഞാനിയായ ഭഗവാൻ ഞങ്ങളുടെ അജ്ഞത നീങ്ങത്തക്കവണ്ണം ഒന്നുകൂടി വിസ്തരിച്ചു പറഞ്ഞുതരണം.അതിൽ മുഖ്യമായും ഞങ്ങൾക്കറിയേണ്ടത് ,

വേദശാസ്ത്രപുരാണേതിഹാസങ്ങൾ ഒന്നുകൊണ്ടും അറിയുന്നതിനു നിവൃത്തിയില്ലാത്തപരംജ്യോതിസായ ഭഗവാ൯ പരമേശ്വരത്തിന്റെ എല്ലാസ്ഥാനങ്ങളിൽ വച്ചും മഹത്തായ സ്ഥാനവും അദ്ദേഹത്തിന്റെ ക്ഷേത്രങ്ങളിൽ വച്ച് പുരാതനവും മഹ ത്തരവും നിത്യസാന്നിദ്ധ്യത്തോടുകൂടിയതും ആയ ക്ഷേത്രവും സ൪വപാപവിനാശം ചെയ്യുന്ന മൂർത്തിയും ഏതാണെന്നാണു്.

    കാരുണ്യവിഗ്രഹനായ സൂത൯ ,സ൪വജ്ഞനായി ,ദേവദേവനായി , ജഗൽഗുരുവായി , ശ്രീമാനായി , ദക്ഷിണാമൂ൪ത്തിയാ

യി , ത്രനേത്രനായി , ചന്ദ്രശേഖരനായി ,വ്യാഘ്രച൪മ്മധാരിയായി , സ്ഫടികം പോലെ നിർമ്മലമായുളള ശരീരത്തോടു കൂടിയവനായി ,വിദ്യയും ,മുദ്രയും , അഭയവും ,വഹ്നിയും കൈകളിൽ ധരിപ്പിച്ചിരിക്കുന്നവനായി , വ്യാഘ്രചർമ്മാവൃത മായിരിയ്ക്കുന്ന വീരാസനത്തിൽ സ്ഥിതിചെയ്യുന്നവനായി , സർപ്പഭൂഷണനായി , സർവാഭരണനായി , സനകാദിമുനികളുടെ ജ്ഞാനോപദേ

ഷ്ടാവായി ,പര


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/25&oldid=170628" എന്ന താളിൽനിന്ന് ശേഖരിച്ചത്