താൾ:SreeHalasya mahathmyam 1922.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിമൂന്നാം അദ്ധ്യായം - ഇരുപത്തിഏഴാം ലീല ൨൨൭

പോയി പൂജിക്കുകയും പലവിധ സ്ഥാനമാനങ്ങളും വിലതീരാത്ത അനവധി ആഭരണങ്ങളും നൽകുകയും മറ്റുംചെയ്തു.

അസ്ത്രാചാര്യൻ സുന്ദരേശ്വരകൃപകൊണ്ടുണ്ടായ ശത്രുനാശത്തേയും രാജബഹുമാനത്തേയും പൊതുജനസമ്മതത്തേയും മറ്റും വിചാരിച്ചു വിചാരിച്ചു് സീമാതീതമായ സന്തോഷത്തോടുകൂടെ സ്വമന്ദിരത്തിൽപ്പോയി വംശവർദ്ധിനിയും സുശീലയും അനുകൂയും പതിവ്രതാരത്നവും ആയ പത്നിയുമൊന്നിച്ചു ഹാലാസ്യേശ്വരസ്മരണയോടുകൂടെ അമിതമായ ലൌകികഭോഗങ്ങളനുഭവിച്ചു് ചിരകാലം പരമാനന്ദസൌഖ്യത്തോടുകൂടെ ഇഹലോകവാസം ചെയ്തു.

അല്ലയോ മുനികുലസത്തന്മാരേ! ഹാലാസ്യനാഥനായ സുന്ദരേശ്വരന്റെ സർവസൌഭാഗ്യദായകവും സർവാപൽഭജ്ഞനകരവും ആയ ഈ ഇരുപത്തി ഏഴാമത്തെ ലീലയെ പാരായണംചെയ്യുകയോ കേൾക്കുകയോ ചെയ്യുന്നവർക്കു ഐഹികമായും പാരത്രിമകായും ഉള്ള എല്ലാ സൌഖ്യങ്ങളും അനായാസേന ലഭിക്കുമെന്നുള്ളതിനു യാതൊരുസംശയവും ഇല്ല.

൩൩-ാം അദ്ധ്യായം ൨൭-ാംലീല

സമാപ്തം


ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം

൩൪-ാം അദ്ധ്യായം

നഗ്നസർപ്പഹനനംചെയ്ത ഇരുപത്തിഎട്ടാമത്തെ ലീല.

ഹാലാസ്യേശ്വരന്റെ അതിപാവനവും അത്ഭുതതരങ്ങളുമായ അനവധി ലീലകളെക്കേട്ടു് വീണ്ടും വീണ്ടു അദ്ദേഹത്തിന്റെ ലീലാശ്രവണങ്ങളിൽ അതികുതുകളായിത്തീർന്നു വസിഷ്ഠാദിമഹർഷിമാർ വീണ്ടും അഗസ്ത്യമഹർഷിയെനോക്കി ഇങ്ങനെ ചോദിച്ചു.

അല്ലയോ ശൈവാഗമവേദികളിൽവച്ചു് അദ്വിതീയനായ മഹാമുനേ!അവിടത്തെ വദനാരവിന്ദത്തിൽനിന്നും പൊഴിയുന്ന ഹാലാസ്യനാഥലീലാമകരന്ദപാനംകൊണ്ടു് ഞങ്ങൾ ഇതില്പരമില്ലാതെ കൃതാർത്ഥരായി. നി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/249&oldid=170627" എന്ന താളിൽനിന്ന് ശേഖരിച്ചത്