താൾ:SreeHalasya mahathmyam 1922.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൬ ഹാലാസ്യമാഹാത്മ്യം.

ളരെ വളരെ അതിശയിച്ചു അപ്രകാരം സംഭവിക്കാനുള്ള കാരമമെന്താണെന്നാലോചിച്ചുംകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പത്നിവന്നു സിദ്ധൻ തന്റെ പാതിവ്രത്യദ്ധ്വംസനത്തിനായി തുടങ്ങികഥകൾ മുഴുവൻ വിവരിച്ചുകേൾപ്പിച്ചു.

അസ്ത്രാചാര്യൻ അതുകേട്ടപ്പോൾ തന്റെ സ്വരൂപം എടുത്തുവന്നു ദുരാചാരതല്പരനായ സിദ്ധനെ വധിച്ചതു ഭക്തവത്സലനും കരുണാലയനും ആയ ഹാലാസ്യനാഥൻ തന്നെയെന്നു തീർച്ചയായിഅവിടെഉണ്ടായിരുന്ന ഭടന്മാരെയെല്ലാം നല്ലവാക്കുകൾ പറഞ്ഞു സന്തോഷിപ്പിച്ചയച്ചുംവച്ചു ഉടൻതന്നെ ആശ്രിതമന്ദാരഭാരുവായ സുന്ദരേശ്വരന്റെ സന്നിധിയിൽപ്പോയി ഭക്തിപൂർവം അജ്ഞലീബദ്ധനായി നിന്നുകൊണ്ടു ഇപ്രകാരംസ്തുതിച്ചു.

സുന്ദരേശ! മഹാദേവ! ഭഗവൻ! ഭക്തവത്സല!
ത്വല്പാദപങ്കജേഭക്തിം ദത്വമാംരക്ഷസർവദാ. ൧

ഭക്തിമുക്തികരീംസദ്യ സമസ്തദുരിതാപഹാം
സർവശത്രുക്ഷയകരീം ഭക്തിംദത്തേസപാഹിമാം. ൨

അജ്ഞാനനവനിഹംത്രീച സദാസുജ്ഞാനദായിനീം
ഭക്തിംപ്രദായമാംരക്ഷ ഭഗവൽപാദപങ്കജേ. ൩

സാലോക്യാദിപദപ്രാപ്തി മൂലഭൂതാംസുപുണ്യദാം
മഹാപാതകസംഘാഘ്നിം ഭക്തിംദത്വാചപാലയ. ൪

ധർമ്മമർത്ഥം ചകാമംച മോക്ഷംയാസപ്രയച്ഛതി
ദത്വാതാംഭക്തിമതുലാം പാഹിമാംകരുണാനിധേ! ൫

ത്വയിമേതിമിതാഭക്തി രമിതാതേകൃപമായി
ഫൽഗുത്വംചപ്രഭുത്വംച ബുധൈനിർണ്ണീതമായൊഃ ൬

തസ്മാൽത്വംപൂർണ്ണകൃപയാ ഭക്തിലേശാംശസംയുക്തം
പാഹിപാഹിമഹാദേവ! കദംബവനനായക! ൭

കരുണാമൃതസംപൂർണ്ണ ത്വൻകടാക്ഷാവലോകനാൽ
മദീയവംശസംഭൂതാൻ സർവദാപാലയപ്രഭോ! ൮

അതിന്റെശേഷം അനേകായിരം ഉരു പഞ്ചാക്ഷരംജപിച്ചു. തദനന്തരം സ്തുതിയും ജപവും അവസാനിപ്പിച്ചു മന്ദിരത്തിലേക്കു പോകാൻ തുടങ്ങിയപ്പോൾ പാണ്ഡ്യരാജകുലശേഖരനായ കുലോത്തുംഗഭൂപൻ ഈ വിവരങ്ങൾ എല്ലാം അറിഞ്ഞു ക്ഷേത്രത്തിൽവന്നു അസ്ത്രാചാര്യനെ ഇതില്പരമില്ലാതെ ബഹുമാനിച്ചു ആനപ്പുറത്തുകയറ്റി രാജമന്ദിരത്തിൽ കൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/248&oldid=170626" എന്ന താളിൽനിന്ന് ശേഖരിച്ചത്