Jump to content

താൾ:SreeHalasya mahathmyam 1922.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിരണ്ടാം അദ്ധ്യായം - ഇരുപത്തിആറാം ലീല ൨൨൧

കേറിയതു'. ഹാലാസ്യ നാഥനായ സുന്ദരേശ്വരൻ ഉടൻ തന്നെ അവനെ വിളിച്ചു് ഇങ്ങനെ പറഞ്ഞു:-

എടോ പിതൃദ്രോഹിയും മതൃജാരനും ആയ വിപ്രാധമ! നീ ചെയ്തപാപത്തിനു് പ്രായശ്ചിത്തംപോലും ഇല്ല. എങ്കിലും ബ്രഹ്മഹത്യാപീഡിതനും അനന്യശരണനും ആയി നീ സങ്കകടപ്പെടുന്നതിനെ ഞങ്ങളുടെ ദൃഷ്ടിയിൽ കാണുന്നതിനു് സംഗതിയായതുകൊണ്ടു് നിന്റെ പാപം തീരുന്നതിനായി ഞങ്ങൾ പ്രായശ്ചിത്തം പറഞ്ഞുതരാം. നിന്റെ കയ്യിൽ യാതൊരുമുതലും ഇല്ലാത്തതുകൊണ്ടു് ദ്രവ്യം ചെലവഴിക്കേണ്ട. പ്രായശ്ചിത്തം ഒന്നും നീ ചെയ്യേണ്ട. നീ ഇപ്പോൾ ചെയ്യേണ്ടതു്, പശുക്കൾക്കു് കറുകയുംവെള്ളവും കൊടുക്കുകയും, പരമശിവന്റെ പ്രദക്ഷിണനമസ്കാരാദി കർമ്മങ്ങളെക്കൊണ്ടു് പ്രസാദിപ്പിക്കുകയും, ആദരപൂർവം ശങ്കരഭക്തന്മാരെ ശുശ്രൂഷിക്കുകയും, ഭിക്ഷേയെടുത്തു് ഒരുനേരംമാത്രം ഊണുകഴിക്കുകയും, എല്ലാക്കാലത്തും ഒന്നുപോലെ ജിതേന്ദ്രിയനായിരിക്കുകയും, മാത്രമാണു്, ഇങ്ങനെ ചെയ്താൽ മൂന്നുമാസംകൊണ്ടു് സർവപാപവും തീർന്നു് നീ പരിശുദ്ധനാകും.

പാർതി അതുകേട്ടു് അത്യന്തം വിസ്മയിച്ചു. അനന്തരം കൃപാശാലിയായ അദ്ദേഹത്തിന്റെ അനുകമ്പാഗുണത്തെ വിശദമായി പുരസ്കരിച്ചുകൊണ്ടു് സ്തുതിച്ചു. ഭഗവാൻ അതുകേട്ടു്, ഭഗവതിയായ മീനാക്ഷിയെ മാറോടച്ചാശ്ലേഷിച്ചുംകൊണ്ടു്, അല്ലയോ പ്രിയെ! ധർമ്മവാനും ചാരിത്രശുദ്ധിയോടുകൂടിയവനും നിർമ്മലമാനസനും, വിദ്വാനും ആയഒരുത്തനെ നാം രക്ഷിച്ചുകൊണ്ടു് വലിയ മാഹാത്മ്യം ഒന്നും ഇല്ല. ധർമ്മവും, ആചാരവും വെടിഞ്ഞു് അത്യന്തം മൂഢനും പാപിയും ആയിത്തീർന്നുപോയ ഒരുത്തനെരക്ഷിച്ചാൽ അതു വലിയ കാര്യവും അതിശയിക്കത്തക്ക ഒരു പ്രവൃത്തിയും ആയിത്തീരും. അതുകൊണ്ടാണ് ഞാൻ ഈ പാപിയെ ധർമ്മോപദേശം ചെയ്തു രക്ഷിച്ചതു്. ഇത്രയും അന്യോന്യം പറഞ്ഞുംവെച്ചു് രണ്ടുപേരും അവിടെത്തന്നെ തിരോധാനംചെയ്തു. വിപ്രൻ ശിവാജ്ഞപ്രകാരം പ്രായശ്ചിത്തങ്ങൾ അനുഷ്ഠിക്കുകയും തന്മൂലം അവന്റെ സർവപാപങ്ങളും നീങ്ങുതയും ചെയ്തു. എന്നുമാത്രമല്ല. അതില്പിന്നെ, അവൻ വലിയ യോഗ്യനായും തീർന്നു.

അല്ലയോ മഹർഷിമാരെ! ഇപ്രകാരം ആണുമ മതൃജാരനും പിതൃഹന്താവും ആയ വിപ്രാധമനെപ്പോലും മഹാപാപാന്ധകാരത്തിൽനിന്നും ഉദ്ദരിച്ചു കരുണാശാലിയായ ഹാലാസ്യനാഥന്രെ അതിപാവനമായ ഇരുപത്തിയാറാമത്തെ ലീല. ഈ ലീലയെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവരുടെ സകലപാപങ്ങളും തീരുമെന്നും മാത്രമല്ല അവർക്കു ഇഹപരസൌഖ്യങ്ങൾ സീമയില്ലാതെ ലഭിക്കുകയും ചെയ്യും.

പിതൃഘ്നപാപഹനനം ചെയ്ത ൨൬-ാം ലീല സമാപ്തം

൨൧










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/243&oldid=170621" എന്ന താളിൽനിന്ന് ശേഖരിച്ചത്