താൾ:SreeHalasya mahathmyam 1922.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൦ ഹാലാസ്യമാഹാത്മ്യം.

നോക്കുമ്പോൾ ആരേയും കാണുകയും ഇല്ല. പിന്നെയും കണ്ണുപറിക്കുംപോൾ പ്രഹരം തുടങ്ങും. വീണ്ടും തിരിഞ്ഞുനോക്കുംപോൾ ആരേയും കാണുകയുമില്ല. ഒന്നുമില്ലെന്നു ധൈര്യം നടിച്ചുകൊണ്ടു് വീണ്ടും നടക്കും. ബ്രാഹ്മഹത്യയും പുറകേചെല്ലും. വീണ്ടും നില്ക്കും. ബ്രാഹ്മഹത്യയും നില്ക്കും ഉടനെ ഓടും, ബ്രാഹ്മഹത്യയും പുറകേ ഓടിയെത്തും. ഇങ്ങനെ നിന്നും, ഓടിയും മന്ദം മന്ദം നടന്നും തരിഞ്ഞുനോക്കിയും, ബ്രാഹ്മഹത്യപുറകിൽ നിന്നുകൊണ്ടു് പിടിച്ചുവലിച്ചു. വിപ്രകമാരൻ തന്റെ മഴുവൻശക്തിയും വിനിയോഗിച്ചുംകൊണ്ടു് പലതവണയും കുതിച്ചു മുമ്പോട്ടുചാടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ഉടൻതന്നെ അവിടെനിന്നും ഓടി മറ്റൊരുതീർത്ഥത്തിൽ സ്നാനത്തിനായി ചെന്നു. കൂടെ ബ്രാഹ്മഹത്യയും എത്തിത്തടുത്തു. ഇങ്ങനെ പല തീർത്ഥങ്ങളിലും സ്നാനംടെയ്വാൻ തുടങ്ങിയും ബ്രാഹ്മഹത്യ അവയെയെല്ലാം ഒന്നുപോലെ മുടക്കിയും ഭൂമിയെല്ലാം ചുറ്റിനടന്നു ഒടുവിൽ ആ വിപ്രന്റെ പൂർണപുണ്യവൈഭവംകൊണ്ടു്, പാർവതീവല്ലഭനും ഭക്തപ്രിയനും ആയ സുന്ദരേശ്വരൻ നിത്യസന്നിധാനംകൊണ്ടു്, ഏറ്റവും പരിപാവനമായ മധുരാപുരത്തിൽ ചേർന്നുചെന്നു.

ഈ അവസരത്തിൽ സുന്ദരേശ്വരനും മീനാക്ഷീഭഗവതിയുംകൂടെപിതൃഹന്താവും മാതൃജാരനും ദർമ്മതിയും മഹാപാപിയും ആയ ആ ദ്വിജനെ ബ്രഹ്മഹത്യാമുഖത്തിൽ നിന്നും രക്ഷിക്കണമെന്നുള്ള വിചാരത്തോടുകൂടെ കാട്ടാളന്റേയും കാട്ടാളസ്ത്രീയുടേയും വേഷം ധരിച്ചുംകൊണ്ടു് ഹാലാസ്യമഹാക്ഷേത്രത്തിന്റെ പുറത്തെ ഗോപുരവാതുക്കൽ ഇരുന്നു് കന്ദർപ്പലീലാരസത്തോടുകൂടി കന്ദർപ്പവൈഭവങ്ങളെപ്പറ്റി ഇപ്രകാരം പറഞ്ഞുവിനോദിക്കുകയായിരുന്നു.

അല്ലയോ വല്ലഭേ! മീധധ്വജൻ മഹാദഷ്ടനാണ്. അവൻ എത്രയോ ജനങ്ങളുടെ മനോധൈര്യത്തെ കവരുന്നു. കാമാർത്തന്മാരായ ദുരാത്മാക്കൾ കാമിനിമാരെ പ്രസാദിപ്പിക്കാനായി എന്തെല്ലാം അധർമ്മപ്രവൃത്തികൾ ചെയ്യുന്നു. ചിലർ മോഷ്ടിക്കുന്നു. മറ്റുചിലർ കുത്തിക്കവരുന്നു. ചിലർ കൊലപാതകം ചെയ്യുന്നു. വേറെചിലർ ഭൃത്യവൃത്തി ചെയ്യുന്നു. ഇങ്ങനെ വിചാരിച്ചുനോക്കിയാൽ, കാമമോഹിതരായ ജനങ്ങൾ കാമിനികൾക്കു വശഗന്മാരായി ചെയ്യുന്ന അധർമ്മങ്ങൾക്കു ഒരുകയ്യും കണക്കും ഇല്ല. അല്ലയോ പ്രിയെ! ഞാൻ ഇങ്ങനെ പറഞ്ഞതുകൊണ്ടു് മാനമായ പ്രവൃത്തികളിൽനിന്നും സമ്പാദിച്ചദ്രവ്യംകൊണ്ടു് സ്വഭാര്യയെ പുലർത്തുന്നതും, സ്വപത്നിയും ഒന്നിച്ചു ക്രീഡിക്കുന്നതും ഒരിക്കലും തെറ്റെന്നർത്ഥമില്ല. പരദാരസ്വീകാരംപോലെ പാപകരമായ പ്രവൃത്തിയും യാതൊന്നുമില്ല.

ഇങ്ങനെ ഇവർതമ്മിൽ പറഞ്ഞുംകൊണ്ടിരിക്കുന്ന അവസരത്തിൽ ആയിരുന്നു പിതൃഘാതകനും മാതൃജാരനും ആയ വിപ്രൻ അവിടെചെന്നു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/242&oldid=170620" എന്ന താളിൽനിന്ന് ശേഖരിച്ചത്