താൾ:SreeHalasya mahathmyam 1922.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിഒന്നാം അദ്ധ്യായം - ഇരുപത്തിഅഞ്ചാം ലീല ൨൧൭

വിധ ഐശ്വര്യങ്ങളോടുംകൂടെ ഭൂലോകപരിപാലനവുംചെയ്തുമധുരയിൽ അനേകകാലം വസിച്ചു.

അല്ലയോ മഹർഷീശ്വരന്മാരേ! പാവനചരിതനായ ഭഗവാൻ താണ്ഡവേശ്വരമൂർത്തിയുടെ അത്യന്തരമ്യമായ ഈ ഇരുപത്തിഅഞ്ചാമത്തെ ലീലയെ പഠിക്കുകയും കേൾക്കുയും ചെയ്യുന്നവർക്കു് സകലസൌഭാഗ്യങ്ങളും അവസാനത്തിൽ ജനനമരണവിറ്റീനമായ മോക്ഷവും സംപ്രാപ്തമാകും

വിപ്രവനിതാവധനിരൂപണം എന്ന ഇരുപത്തിഅഞ്ചാംലീല.

സമാപ്തം


ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം

൩൨-ാം അദ്ധ്യായം

പിതൃഘ്നദോഷസംവഹനനം എന്ന

ഇരുപത്തിആറാം ലീല

അനന്തരം അഗസ്ത്യൻ വസിഷ്ഠാദികളായ മഹർഷി പുംഗവന്മാരെ നോക്കി, അല്ലയോ താപസവര്യന്മാരേ അഛനെക്കൊന്നു് അമ്മയെപ്പുണർന്ന മഹാപാതകിയും, പിതൃഹന്താവുംആയ ബ്രാഹ്മണന്റെ, ബ്രഹ്മഹത്യാദികളായ ഉഗ്രപാപങ്ങളെ നശിപ്പിച്ച അത്ഭുതവിചിത്രമായ ലീലയെ ഇനി ഞാൻ നിങ്ങളെകേൾപ്പിക്കാം. എന്നിങ്ങനെയുള്ള മുഖവുരയോടുകൂടെ താഴെവരുമാറു വീണ്ടും കഥയാരംഭിച്ചു.

പണ്ടു്, സർവവിധ സൗഭാഗ്യങ്ങൾക്കും ഇരിപ്പിടമായിരുന്ന അവന്തിഎന്നു പേരോടുകൂടിയ രാജ്യത്തിൽ ശ്രീരാമനും കാമിനീഹൃദയചകാരങ്ങൾക്കു് ശശാങ്കസദൃശനുമായഒര വിപ്രശ്രേഷ്ഠൻഉണ്ടായിരുന്നു. തണ്ടാർശരോപമനും സർവശാസ്ത്രീംബുധിയുമായ അവൻ, ഭൂലോകാംഗനന്മാരും ദേവലോകാംഗനമാരും ഒന്നുപോലെ കണ്ടാൽ കാലുപിടിച്ചു് കുമ്പിടത്തക്കവണ്ണമുള്ള സൌന്ദര്യതേജസ്സോടുകൂടിയഒരുഅംഗനാരത്നത്തിനെവിവാഹം കഴിച്ചു. പരസ്പരപ്രണയമതികളായ ആ ദംപതികൾ ചിത്താനുകൂലം മദനനാടകവും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/239&oldid=170616" എന്ന താളിൽനിന്ന് ശേഖരിച്ചത്