താൾ:SreeHalasya mahathmyam 1922.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൬ ഹാലാസ്യമാഹാത്മ്യം.

വനിശ്ചയം എന്തായിരുന്നു. എന്തോന്നു നടന്നു. ഇതുതന്നെ അനുദിവസവും നമുക്കുചുറ്റും സംഭവിക്കുന്ന ഓരോസംഗതികൾക്കും ദൃഷ്ടാന്തം.

അല്ലയോ താപസശ്രേഷ്ഠന്മാരേ! കുലോത്തുംഗപാണ്ഡ്യനും ബ്രാഹ്മണശ്രേഷ്ഠനും ഈ അത്ഭുതസംഭവങ്ങൾ എല്ലാം കണ്ടു് അത്യന്തം വിസ്മയത്തോടും പരമശിവസ്മരണകളോടുംകൂടെ അവിടെനിന്നും പുറപ്പെട്ടു് രാജാധാനിയിൽപ്പോയി നിദ്രയാരംഭിച്ചു. പിറ്റേദിവസം ഉദയകാലത്തിൽ രാജാവു എഴുന്നേറ്റു് മന്ത്രിമാരെയെല്ലാംവരുത്തി തലേദിവസം രാത്രിയിൽ നടന്ന അത്ഭുതസംഭവങ്ങൾ മുഴുവൻ അവരെ കേൾപ്പിച്ചു. കേട്ടവർ എല്ലാം വളരെവളരെ അതിശയിക്കുകയും പരമശിവന്റെ അത്ഭുതലീലകളെപ്പറ്റിഅത്യന്തം ആനന്ദിക്കുകയും പാണ്ഡ്യരാജവംശത്തോടു അവരുടെ പരദൈവമായ സുന്ദരേശ്വരമൂർത്തിക്കുള്ള അപാരമായ കരുണയെപ്പറ്റി അഗാധമായിചിന്തിച്ചു വിസ്മയഭരിതരാവുകയും ചെയ്തു. എന്നുമാത്രമല്ല, കുലോത്തുംപാണ്ഡ്യന്റെ പാദകമലങ്ങളിൽ ഭക്തിപൂർവം നസ്കാരംചെയ്തിട്ടു്, അല്ലയോ, പരമേശ്വരഭക്തന്മാരിൽ അത്യന്തം വിശിഷ്ടനും, പരമേശ്വരാനുഗ്രഹംകൊണ്ടു ദേവകല്പകനും ആയ മഹാരാജാവേ! ഇതെല്ലാം അവിടത്തെ പരദൈവവും സുകലലോകൈകരക്ഷിതാവും കരുണാശാലിയും. അശ്രിതവത്സലനുമായ ഹാലാസ്യനാഥന്റെ അത്ഭുതലീലകൾ ആണു്. അദ്ദേഹത്തിന്റെ കടാക്ഷവീക്ഷണംകൊണ്ടു ഇതും ഇതിലധികവും അത്ഭുതസംഭവങ്ങൾ നടക്കും. ഭക്താഗ്രഗണ്യനായ അവിടത്തോടു്, സുന്ദരേശ്വരമൂർത്തിക്കു അപാരമായ പ്രതിപത്തിയുണ്ടു്. അദ്ദേഹത്തിന്റെ കരുണയ്ക്കു് ഇത്രമാത്രം പാത്രീഭൂതനായി ഇന്നോളം മറ്റാരും ഉണ്ടായിട്ടില്ലെന്നും മറ്റുവളരെയെല്ലാം പറഞ്ഞു.

രാജാവു് ഉടൻതന്നെ, അതേവരെയും ബന്ധനത്തിൽ പാർപ്പിച്ചിരുന്ന കാട്ടാളനെവരുത്തി, അവൻ വിപ്രഭാര്യയുടെ മരണകാര്യത്തിൽ അന്വേഷണംകൊണ്ടു് നിരപരാധിയെന്നു തെളിഞ്ഞിരിക്കുന്നതിനാൽ വിട്ടിരിക്കുന്നതായി കല്പിച്ചു. കൂടാതെ അവനു് സമ്മാനമായി വളരെ വളരെ ദ്രവ്യങ്ങൾ കൊടുക്കുകയും സത്യമറിയാതെ ചില ദണ്ഡനങ്ങൾ ചെയ്തതിനു അവനോടു മാപ്പിചോദിക്കുകയുംചെയ്തു. ബ്രാഹ്മണനും മറ്റൊരുവേളിക്കു വേണ്ടദ്രവ്യവും നൽകി യാത്രയയച്ചു. അദ്ദേഹം രാജാവുനല്കിയ ദ്രവ്യം കൊണ്ടുപോയി രണ്ടാംവിവാഹം നടത്തി ദ്വിതീയവേളിയോടും പുത്രനോടുംകൂടെസസുഖം വസിച്ചു.

രാജശ്രേഷ്ഠനായ കുലോത്തുംഗപാണ്ഡ്യൻ രജതസഭാവാസിയായ താണ്ഡവമൂർത്തിയുടെ വ്യത്യസ്തനൃത്തം ദർശിച്ചു്, മാണിക്യവജ്രാദികളായ വിലതീരാത്ത പലപല രത്നങ്ങളേയുംകൊണ്ടുനിർമിതമായ മകുട, കടക, മജ്ഞീരവും മറ്റും ഭൂഷണങ്ങളും നല്ല ദ്വജപടഹങ്ങളും സുന്ദരേശ്വരമൂർത്തിയായ പരമേശ്വനു നൽകുകയും, സീമാതീതമായ ഭക്തിയോടുകൂടെ ഹാലാസ്യനാഥനായ അദ്ദേഹത്തെ ദിവസംപ്രതിയും വഴിപോലെ പൂജിക്കുകയും ചെയ്തുകൊണ്ടു്, പുത്രമിത്രകളത്രവിത്തസമ്പൽ സൌഭാഗ്യാദികളായ സകല


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/238&oldid=170615" എന്ന താളിൽനിന്ന് ശേഖരിച്ചത്