താൾ:SreeHalasya mahathmyam 1922.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിഒന്നാം അദ്ധ്യായം - ഇരുപത്തിഅഞ്ചാം ലീല ൨൧൫

ഒരിക്കലും പ്രവേശിച്ചു സർവേശ്വരനായ പരമശിവന്റെ അനുമതിക്കു വിപരീതമായി യാതൊന്നും പ്രവർത്തിക്കാൻ പാടില്ലെന്നുമറുപടി പറഞ്ഞു.

യമഭടന്മാർ അന്യോന്യം ഘോഷിച്ച പരമേശ്വക്ഷേത്രമാഹാത്മ്യങ്ങളെകേട്ടു് രാജാവും ബ്രാഹ്മണശ്രേഷ്ഠനും ഏറ്റവും അതിശയിച്ചത് ശിവപാദാരവിന്ദ സ്മരണകളോടുകൂടെ അവിടെ വസിക്കുമ്പോൾപാണിഗ്രഹണമുഹൂർത്തം സമീപിക്കുകയും കല്യാണഘോഷങ്ങൾ അവിസ്മയനീയമാകുംവണ്ണം തുടങ്ങുകയും, ഗായകന്മാർ മംഗളഗീതങ്ങൾ പാടുകയും തകിൽ, പെരുമ്പറ, മുരശു്, മദ്ദളം മുതലായ വാദ്യങ്ങൾ തകർക്കുകയും, നർത്തകീജനങ്ങൾ കൂത്തു പാട്ടും തുടങ്ങുകയും, മംഗലാംഗനങ്ങൾ വായ്ക്കുരവകൾ ഇടുകയും, ബ്രാഹ്മണശ്രേഷ്ഠന്മാർ ജയജയഘോഷം മുഴക്കുകയും, എല്ലാവിധ ആഘോഷാരാവാരങ്ങളെക്കൊണ്ടും ദിങ്മണ്ഡലം ഒന്നുപോലെമുഖരീകൃതമാവുകയും മണവാളനായ വൈശ്യകുമാരൻ കന്യകയുടെ ഗളതലത്തെ മംഗല്യസൂത്രം കൊണ്ടു അലംകരിക്കുകയും ചെയ്തു.

ഈ കോലാഹലത്തിനിടയിൽ കല്യാണണ്ഡപത്തിനുസമീപത്തിൽ ഉള്ള ഒരു ഗോഷ്ഠത്തിൽനിന്നിരുന്ന നിശിതങ്ങളായ കൊമ്പുകളോടുകൂടിയ ഒരു പശു വിരണ്ടു കയറുംപൊട്ടിച്ചോടി കല്യാണമണ്ഡപത്തിൽചെന്നുകയറി മണവാളനായ വൈശ്യകുമാരനെ മറിച്ചിട്ടുകുത്തി അവന്റെ കഥകഴിച്ചു. അതുവരേയും അവിടെ ഓരോകഥകളും പറഞ്ഞു്, കുലോത്തുംഗപാണ്ഡ്യനും വിപ്രശ്രേഷ്ഠനുമൊഴിച്ചു മറ്റുള്ളവർക്കെല്ലാം അദ്യശ്യന്മാരായി നിന്നിരുന്ന യമഭടന്മാർ പശുവുകുത്തി, മരിച്ച വൈശ്യകുമാരന്റെ ജീവനേയുംവഹിച്ചുകൊണ്ടു് കാലപുരത്തിനുംപോയി. കല്യാണാർത്ഥം കൂടിയവരും, ആ അഭിനവദംപതിമാരുടെ ബന്ധുജനങ്ങളും ഒന്നുപോലെ ദുഃഖസാഗരനിമഗ്നരായി നെഞ്ചത്തടിച്ചു നിലവിളിച്ചു. അയ്യയ്യോ ഇത്രമാത്രം അന്യായമായ സംഭവം മറ്റെന്താണുള്ളതു്. കല്യാണവും കണ്ണോക്കും ഒരേഅവസരത്തിൽ ചെയ്യേണ്ടിവരുന്നതില്പരം കഷ്ടമായകഥ മറ്റുവല്ലതും ഉണ്ടോ? അല്പജ്ഞന്മാരായ മനുഷ്യർ ഏറ്റവും സമീപത്തിൽ അവർക്കു അടുത്തിട്ടുള്ള ആപത്തുകളെപ്പോലും അറിയുന്നില്ല. ഭാവികാലത്തിലെ സുഖജീവിത്തെ ആശിച്ചു് അവർ എന്തെല്ലാംചെയ്യുന്നു. ഫലമനുഭവിക്കുന്നതിനുമുമ്പെന്നല്ല, പ്രവൃത്തിതന്നേയും മുഴുനാക്കുന്നതിനുമുമ്പെ, അവിചാരിതമായവിധത്തിൽ ഏതെല്ലാം പ്രകാരത്തിൽ ഉദ്ദേശ്യത്തിനു വിപരീതങ്ങൾ നേരിടുന്നു. എല്ലാം മായമയനായ പരമേശ്വരന്റെ ലീലാവിലാസങ്ങൾതന്നെ. അന്തര്യാമിതമായ അദ്ദേഹത്തിന്റെ നിശ്ചയപ്രകാരം അല്ലാതെ മനുഷ്യരുടെ ഇച്ഛപോലെ ലോകത്തിൽ യാതൊന്നും നടക്കുന്നില്ല. നടക്കേണ്ട സംഗതികൾക്കെല്ലാം ഓരോകാലങ്ങളും, കാരണങ്ങളും, കാര്യങ്ങളും, അദ്ദേഹം നിശ്ചയിച്ചുവച്ചിട്ടുണ്ട്. കാലാകാലങ്ങളിൽതന്നെ അതുപോലെയെല്ലാം നടക്കും. ഇവിടെ വിവാഹംനടത്തിയ ദംപതികളുടെ ഉദ്ദേശ്യം എന്തായിരുന്നു, ദൈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/237&oldid=170614" എന്ന താളിൽനിന്ന് ശേഖരിച്ചത്