താൾ:SreeHalasya mahathmyam 1922.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിഒന്നാം അദ്ധ്യായം - ഇരുപത്തിഅഞ്ചാം ലീല ൨൧൩

കുലോത്തുംഗപാണ്ഡ്യൻഅതുകേട്ടയുടൻ തന്നെ വളരെ പരമാനന്തത്തോടുംകൂടെ അന്നേ ദിവസം പകൽമരിച്ചബ്രാഹ്മിണിയുടെ ഭർത്താവായബ്രാഹ്മണന്റെ വീട്ടിൽ ഓടിപ്പോയി അങ്ങയുടെ ഭാര്യമരിക്കുന്നതിനുണ്ടായകാരണമെന്താണെന്നറിയണമെങ്കിൽ വരണമെന്നുംപറഞ്ഞുവിളിച്ചുകൊണ്ടുവന്നു് യമദൂതന്മാരിരിക്കുന്നതിനു സമീപത്തിൽ ഒളിച്ചിരുത്തിയും കൊണ്ടു് ഇവരുടെ സംഭാഷണങ്ങളെ ഓർത്തുകൊള്ളുക. അതുകൊണ്ടു് അങ്ങയുടെ ഭാര്യയെ കൊന്നുതു ആരെന്നുതെളിയും എന്നുപറഞ്ഞു.

ഈ അവസരത്തിൽ അവിടെയിരിക്കുന്നയമദൂതന്മാർ അന്യോന്യം അവരവരുടെ ഓരോപ്രാഭാകർമ്മങ്ങളെയുംപറ്റി സ്തുതിച്ചുപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഉടൻതന്നെ അവരിൽഒരുത്തൻ ഞാൻ എന്തുകൊണ്ടും പൂജ്യൻതന്നെ എന്നുപറഞ്ഞുമ. മറ്റവൻ അതുകേട്ടു അതിനു കാരണമെന്തെന്നുചോദിച്ചു ഉടനെമറ്റവൻ അതുകേട്ടു അതിനു കാരണമെന്തെന്നുചോദിച്ചു ഉടനെമറ്റവൻ വിവിധതരത്തിലുള്ള ജന്തുക്കളെകൊല്ലുന്നതിനു് എന്നെപ്പോലെ സാമർത്ഥ്യം മറ്റാർക്കും ഇല്ല. ഞാൻ ഇന്നു അരനിമിഷംകൊണ്ടു ഒരും ഗജപുംഗവനെ വധിച്ചു. കൂടാതെ അഞ്ചാറുസിംഹങ്ങളേയും ഒരു രാജാവിനേയുംകൊന്നു. മറ്റനവധിജീവികളേയും ഞാൻ കാലാലയത്തിലേക്കു നിയമിച്ചു. ഒരുദിവസംകൊണ്ടു് ഇത്രവളരെ കൊലകൊല്ലുന്നതിനു് നിങ്ങളിൽ വല്ലവരേയുംകൊണ്ടു സാധിക്കുമോ? അതുകൊ​ണ്ടുതന്നെ ഞാൻ മറ്റുള്ളവരെപ്പോലെ പൂജ്യൻ എന്നു്പറഞ്ഞതു്.

മറ്റവൻ അതുകേട്ടു്, അങ്ങനെയാണെങ്കിൽ എന്നിൽപകുതി പൂജ്യത്വംപോലും നിനക്കില്ല. എന്തുകൊണ്ടെന്നാൽ, ഇന്നലെ ഞാൻ ഇന്ദുമതിയെന്നു പേരോടു൪കൂടിയ ഒരു വിപ്രനാരിയുടെ ജീവനെ അവളുടെ ഭർത്താവു അവളെ പൂമാലകൊണ്ടു ലീലാർത്ഥം എറിഞ്ഞതക്കത്തിൽ അപഹരിച്ചുകളഞ്ഞു. ഈ മാതിരി കൌശലം നിങ്ങളിൽ ആർക്കെങ്കിലും വശമുണ്ടൊ? എനിക്കു കൊല്ലുന്നതിനു് ആയുധവും മറ്റും വേണമെന്നില്ല. ഇതുകൂടാതെഞാൻ ഇന്നലത്തന്നെനാലുജാതിയിലുംകൂടി ഒട്ടനവധി ജനങ്ങളെ വധിച്ചിട്ടുണ്ട്. അതൊന്നുമല്ല, വിശേഷമായ മറ്റൊരുകൃത്യം കൂടിഞാൻ ഇന്നലെ ചെയ്തു. അതെന്താണെന്നുപറയാം. വഴിപോക്കനായ ഒരു വിപ്രൻ മുലകുടിമാറാത്ത ഒരുശിശുവിനോടുകൂടെ ഭാര്യാസമേതം ഇവിടെ അടുക്കൽത്തന്നെയുള്ള ഒരു ആൽച്ചുവട്ടിൽ വഴിനടന്ന ക്ഷീണം തീരാനായി കുഞ്ഞിനേയും ഭാര്യയേയും ആൽച്ചുവട്ടിൽ ഇരുത്തിയുംവച്ച് വെള്ളം കോരിക്കൊണ്ടുവരാനായി അടുത്തുണ്ടായിരുന്ന തടാകത്തിലേയ്ക്കുപോയി. വഴിനടന്നക്ഷീണംകൊണ്ടു ഖിന്നയായ ബ്രാഹ്മണി കുട്ടിയോടുകൂടി ആൽത്തറയിൽ കിടന്നു വിശ്രമിക്കുമ്പോൾ ഞാൻ അവിടെഎത്തി. അവൾകിടക്കുന്ന സ്ഥലത്തിനുനേരെ മുകളിൽ ആലിലയിൽ കൊരുത്തുകേറിതൂങ്ങിക്കിടന്നിരുന്ന ഒരു നിശിതബാണം ഊതി അവളുടെ കണ്ഠത്തിൽ ഇട്ടുവധിച്ചുകളഞ്ഞു. ആ ബാണം അതിനു് മുമ്പൊരിക്കൽ ആ ആലിൻമുകളിൽ ഇരുന്ന ഒരു പക്ഷിയെ കൊല്ലുന്നതിനായി ഒരു കാട്ടാളൻപ്രയോഗിച്ചത് ലാക്കുതെറ്റി എലയി

൨൦










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/235&oldid=170612" എന്ന താളിൽനിന്ന് ശേഖരിച്ചത്