താൾ:SreeHalasya mahathmyam 1922.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൨ ഹാലാസ്യമാഹാത്മ്യം.

ടും ഭയംകരങ്ങളായ ദംഷ്ട്രകളോടും ഭീഷണങ്ങളായ വക്ത്രങ്ങളോടുകൂടിയവരും ദണ്ഡപാശാണികളുംആയ രണ്ടു യമകിങ്കരന്മാരിൽ- ഒരുത്തൻ‌ അന്യനെനോക്കി, എടോ സ്നേഹിത! ഇന്നുവിവാഹം കഴിക്കുന്ന പുരുഷനെ വലരെവേഗത്തിൽ തന്നെ നമുക്കു കാലപുരത്തിൽ കൊണ്ടുപോകേണ്ടയോ? നീ എന്താ ആ കാര്യത്തിൽ അനങ്ങാതെ ഇരിക്കുന്നതു്. എന്നുചോദിക്കുകയും, ഉടനെ മറ്റവൻ, വരട്ടെ, അവൻ അവളെ വേളികഴിക്കട്ടെ! അതിൽപിന്നെ നമുക്കു നോക്കാം. ബന്ധപ്പെടുന്നതെന്തിനു? അടുത്തക്ഷണത്തിൽ തന്നെ അക്കാര്യം നമുക്കു വഹിച്ചുകളയാമല്ലൊ എന്നു ഉത്തരം പറയുകയും ചെയ്തതിനെ കേട്ടു കല്ത്തുംഗപാണ്ഡ്യൻ ശിവചരണങ്കഡധ്യാനത്തോടു കൂടെ അവരുടെ സമീപത്തോട്ടുചെന്നു ഭയലേശം കൂടാതെ ഇങ്ങനെ ചോദിച്ചു.

“അല്ലയോ ധർമ്മകിങ്കരന്മാരെ! നിങ്ങൾ തമ്മിൽ പറഞ്ഞതെല്ലാം ഞാൻ കേട്ടു. നിങ്ങൾ അരോഗദൃഡഗാത്രനായ ഈ വൈശ്യകുമാരനെ ഏതുപ്രാകാരത്തിൽ ആണു് കാലമന്ദിരത്തിലേക്കുകൊണ്ടുപോകുന്നതു്?

അവർ അതുകേട്ടു് അത്യന്തംവിസ്മയത്തോടു കൂടെ രാജാവിനെ നോക്കി അല്ലയോ നൃപശ്രേഷ്ഠ! അവനെവധിക്കുന്നതിനു് അത്യന്തം അത്ഭുതകരമായ ഒരു ഉപായം ഉണ്ടു. ഇവിടെ മൂർച്ചഏറിയകൊമ്പുകളോടും കൂടിയ ഒരു പശുനില്കുന്നുണ്ടു വിവാഹം കഴിഞ്ഞാൽ ഉടൻ തന്നെ അതിന്റെ കയറു അറുത്തു അതിനെ വിരട്ടും. പശു ഉടൻ ഓടിപ്പോയി കുമാരനെ തള്ളിയിട്ടു കുത്തിക്കൊല്ലും. ഞങ്ങൾ തൽക്ഷണം തന്നെ അവന്റെ ജീവനെകയ്ക്കലാക്കി യമലോകത്തേക്കു കൊണ്ടുപോവുകയും ചെയ്വാൻ നിശ്ചയിച്ചിരിക്കുന്നകൌശലം. മരണകാലം അടുത്തവനെ കൊല്ലുന്നതിനു് പുല്ലും മതിയാവും അവനിൽ വജ്രംഉപയോഗിച്ചുപോലെ അതുഫലപ്പെടും. ദൃഷ്ടാന്തമായി ഞങ്ങൾ ഇന്നു പകൽ വജ്രംഉപയോഗിച്ചപോലെ അതുഫലപ്പെടും. ദൃഷ്ടാന്തമായി ഞങ്ങൾ ഇന്നു പകൽനടത്തിയ സംഭവം വേണമെങ്കിൽ കേൾപിക്കാം ഇന്നു പകൽ ഒരു ബ്രാഹ്മണി കുമാരനോടുകൂടെ ഇവിടെ അടുക്കൽ തന്നെവവിയരികിൽ ഉള്ള ഒരു ആലും ചുവട്ടിൽ വഴിന്നക്ഷീണവും കൊണ്ടു കിടന്നുറങ്ങിയിരുന്നു. അവളോടൊന്നിച്ചുണ്ടായിരുന്ന അവളുടെ ഭർത്താവു ജലദാനത്തിനായി കുറെ അകലത്തുള്ള ഒരു താമരപൊയ്കയിലേക്കു പോയ അവസരത്തിൽ ഞങ്ങൾ അവിടെചെന്നു അവളുടെ തലയ്ക്കുമീതെ, മുമ്പൊരിക്കൽ ഒരു കാട്ടാളൻ ഒരു പക്ഷിയെ കൊല്ലാനായി പ്രയോഗിച്ച ഒരു നിശിതബാണം ലാക്കുതെറ്റി ഇലയിൽകൊരുത്തുതൂങ്ങിക്കിടന്നിരുന്നതിനെ ഞങ്ങൾ ഊതി അവളുടെ കണ്ടത്തിൽ ഇട്ടു് വധിച്ചു് ജീവനം യമാലയത്തിലേക്കു കൊണ്ടുപോയി. ഇങ്ങനെ ഞങ്ങൾ പലസംഭവങ്ങളും നടത്തിയിട്ടുണ്ടു. അതുകൊണ്ടു് കാലം അടുത്താൽ കൊല്ലുന്നതിനു് വലിയ പ്രയാസമൊന്നുമില്ല. എന്തുകൊണ്ടും സാധിച്ചു കളയാം എന്നു പറഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/234&oldid=170611" എന്ന താളിൽനിന്ന് ശേഖരിച്ചത്