താൾ:SreeHalasya mahathmyam 1922.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൮ ഹാലാസ്യമാഹാത്മ്യം.

ഹ്മപതീവധനിരൂപണത്തിനായി കൈക്കൊണ്ട ലീലയെ കേൾപ്പിക്കുമെന്നും പറഞ്ഞു് ഇപ്രകാരം പറഞ്ഞുതുടങ്ങി.

അല്ലയോ വസിഷ്ഠാദിതാപസവര്യന്മാരെ! രാജശേഖരപാണ്ഡ്യൻ ശിവസാരൂപ്യംപ്രാപിച്ചതിന്റെശേഷം അദ്ദേഹത്തിന്റെ പുത്രനായ കുലോത്തുംഗപാണ്ഡു. മധുരാസാമ്രാജ്യത്തെ ഭരിച്ചുവന്നു. ദേവബ്രാഹ്മണഭക്തനും സദാചാലതല്പരനുമായ അദ്ദേഹത്തിന്റെ രാജ്യഭരണം പ്രജകൾക്കു വളരെ വളരെക്ഷേമകരമായിരുന്നു. വ്യത്യസ്തതാണ്ഡവമൂർത്തിയായ സുന്ദരേശ്വരസേവയോടുകൂടെ രാജ്യഭരണം നടത്തിവന്ന കുലോത്തുംഗപാണ്ഡ്യൻ ആയിരം ഭാര്യമാരെ വിവാഹം കഴിച്ചു. ഭാര്യമാരിൽ ഓരോരുത്തർക്കു ആറാറുമക്കൾവീതവും ഉണ്ടായി. അവരിൽവെച്ചു് അഗ്രജൻ അനന്തഗുണപാണ്ഡ്യൻ ആയിരുന്നു. പിതാവായ കുലോത്തുംഗൻഎല്ലാപുത്രന്മാരോടുംകൂടെ രാജ്യപരിപാലനംചെയ്യുന്ന ആ കാലത്തിൽ ഒരിക്കൽ നവപുരത്തിൽ പാർക്കുന്ന ഒരു ബ്രാഹ്മണശ്രേഷ്ഠൻ അദ്ദേഹത്തിന്റെഭാര്യയോടും മുലകുടിമാറാത്ത ഏകപുത്രനോടുംകൂടെ മധുരാപുരിയിൽ ഉള്ള അദ്ദേഹത്തിന്റെ ശ്വശുരായത്തിലേയ്ക്കായി യാത്രിതിരിച്ചുവരുമ്പോൾ മാർഗ്ഗശ്രമംകൊണ്ടു് തൃഷാർത്തരായ അവർ വഴിമധ്യേയുള്ള ഒരു അരയാൽചുവട്ടിൽ വഴിയാത്രകൊണ്ടുണ്ടായ ക്ഷീണം തീർക്കാനായിക്കയറിയിരുന്നുകൊണ്ടു് ദാഹശമനത്തിനായി വെള്ളം എവിടെയു​ണ്ടെന്നന്വേഷിച്ചപ്പോൾ കുറെഅകലത്തിൽ ഒരു തടാകം കാണുകയാൽ ആ ബ്രാഹ്മണശ്രേഷ്ഠൻ പത്നിയോടു പുത്രനേയുംവച്ചുകൊണ്ടു് അവിടെ ഇരിക്കാൻ പറഞ്ഞിട്ടു് പാനീയം കൊണ്ടുവരാനായി അദ്ദേഹം അതിവേഗത്തിൽ തടാകംനോക്കിപ്പോയി.

കുഞ്ഞിനേയുംവച്ചുകൊണ്ടു് ആ ബ്രാഹ്മണസ്ത്രീആൽച്ചുവട്ടിലും ഇരുന്നു. മുമ്പൊരിക്കൽ ഒരു കാട്ടാളൻ‌ ആ ആലിൻ മുകളിൽ ഇരുന്ന ഒരു ശൂകത്തെ വധിക്കുന്നതിന്നായി ഒരു അസ്ത്രം ഉപയോഗിച്ചതു ലാക്കുതെറ്റിപ്പോവുകയാൽ ഒരു വടപത്രത്തിൽ തച്ചുകേറിയതു ഈ അവസരത്തിൽ ആലുംമുകളിൽത്തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ബ്രാഹ്മണൻ വെള്ളംകൊണ്ടുവരാനായിപ്പോയി കുറെക്കഴിഞ്ഞപ്പോൾ അതേവരെയും ഇലയിൽ‌കൊരുത്തുതൂങ്ങിക്കിടന്നിരുന്ന ഒരു നിശിതവശിഖം കാറ്റടിക്കുകയാൽ ഇലയിൽനിന്നുംപറിഞ്ഞു് അധോരമുഖമായി വീഴുകയും, ആ അസ്ത്രംതൂങ്ങിക്കിടന്നിരുന്നതിനുനേരെ താഴത്തും കുട്ടിയേയും കളിപ്പിച്ചുകൊണ്ടിരുന്ന അന്തണസ്ത്രീയുടെ കണ്ഠത്തിൽ വന്നുകൊണ്ടു് അവൾ ധർമ്മരാജാലയംപ്രാപിക്കുകയും ചെയ്തു.

ഭർത്താവായ അന്തണശ്രേഷ്ഠൻ ജലവുംകൊണ്ടുവന്നു നോക്കിയപ്പോൾ ഭാര്യചത്തു മറിഞ്ഞുകിടക്കുന്നു. അനാഥയായകുട്ടി നിലത്തുകിടന്നുകരയുന്നു. സാധുവായവിപ്രൻ അതുകണ്ടു് ഇതില്പരമില്ലാത്ത വ്യസനത്തോടുകൂടെ മാറത്തടിച്ചുനിലവിളിതുടങ്ങി. പരലോകപ്രാപ്തയായ ആ തരുണീരത്നത്തിന്റെ വിലതീരാത്തതായ പലപല സൽഗുണങ്ങളേയും സൌന്ദര്യവിലാസത്തേയും മതൃഹീനമായ ശിശുവിനെരക്ഷിക്കുന്നതിനുള്ള ദുർഘടങ്ങളേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/230&oldid=170607" എന്ന താളിൽനിന്ന് ശേഖരിച്ചത്