താൾ:SreeHalasya mahathmyam 1922.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പതാം അദ്ധ്യായം - ഇരുപത്തിനാലാം ലീല ൨൦൭

പുരുഷാരങ്ങളും അത്ഭുതനൃത്തംകേട്ടു മധുരയിൽവന്നു് പരമശിവനെ കൂപൂിസ്തുതിച്ചു സകലാഭിഷ്ടങ്ങളേയും സമ്പാദിച്ചു.

വ്യത്യസ്തതാണ്ഡവേശനായ ഹാലാസ്യനാഥന്റെ കൃപാകടാക്ഷംകൊണ്ടു് ഈ കാലത്തിൽ രാജശിരോമണിയായ രാജശേഖരപാണ്ഡ്യന് പാലാഴിക്ക് ചന്ദ്രൻ എന്ന പോലെ കുലോത്തുഗൻ എന്ന പേരോടുകൂടെ ഒരു പുത്രനും ഉണ്ടായി. രാജശേഖരൻ പുത്രസമേതം അനവധികാലം ദേവലോകത്തെ ജയന്തനോടുകൂടെ ദേവേന്ദ്രൻ എന്നപോലെ ക്ഷേമകരമാംവണ്ണം പരിപാലിച്ചു.

ഹാലാസ്യനാഥനായ സുന്ദരേശ്വരന്റെ ഭക്തിമയവും പരിപാവനവും ആയ ഈ ലീലയെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്ക് ഇഹലോകസൌഖ്യവും പരഗതിയും നിസ്തർക്കമായും ലഭിക്കുന്നതാണ്.

൩൦-ാം അദ്ധ്യായം ഇരുപത്തിനാലാം ലീല

സമാപ്തം


ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം

൩൧-ാം അദ്ധ്യായം.

വിപ്രപത്നീവധനിരൂപണം എന്ന

ഇരുപത്തഞ്ചാമത്തെ ലീല

വസിഷ്ഠാദിമഹർഷികൾ വീണ്ടും കുഭസംഭവനെ നോക്കി അല്ലയോ അഗസ്ത്യമഹർഷേ! സുന്ദരേശ്വരവൈഭവങ്ങളെ ഇനിയും ഞങ്ങൾക്കു കേൾപ്പിക്കുക. കേൾക്കുതോറും ഞങ്ങൾക്ക് മേല്ക്കുമേൽ കേൾക്കണമെന്നുള്ള ആഗ്രഹഹം വർദ്ധിച്ചുതന്നെ വരുന്നു എന്നിങ്ങനെപ്പറഞ്ഞു.

അഗസ്ത്യമഹർഷി അതുകേട്ട്, പരമശിവന്റെ അതിമനോഹരങ്ങളും ദിവ്യങ്ങളും ആയ ലീലകളെ കേൽക്കുന്നതിൽ അത്യന്തം താല്ലപര്യത്തോടുകൂടിയവരായ നിങ്ങളെ ഇനി ഞാൻ ഹാലാസ്യനാഥനായ അദ്ദേഹം ബ്രാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/229&oldid=170606" എന്ന താളിൽനിന്ന് ശേഖരിച്ചത്