താൾ:SreeHalasya mahathmyam 1922.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൪ ഹാലാസ്യമാഹാത്മ്യം.

ള്ളോവേ! അങ്ങു് നടനശ്രമശാന്തിക്കുവേണ്ടി വളരെ സമയമായിട്ടെ ഉയർത്തിപ്പിടിച്ചുകൊണ്ടു നർത്തനം ചെയ്യുന്ന ഈ ഇടത്തുകാൽ ഊന്നിനിന്നു കൊണ്ടു ഇനിവലത്തേക്കാൽപൊക്കിനർത്തനം ചെയ്യുക. ഒറ്റക്കാൽ ഊന്നിയുംകൊണ്ടു് മറ്റേക്കാൽ പൊക്കിവളരെനേരം നൃത്തം ചെയ്യുന്നതുപോലെ ശ്രമകരവും ദുഃഖകാരണവും ആയ പ്രവൃത്തി മറ്റൊന്നുംതന്നെയില്ല ഇതു ഞാൻ അനുഭവിച്ചുതന്നെ അറിഞ്ഞതാണു്. അതുകൊണ്ടു് നിന്തിരുവടിഇപ്പോൾ പൊക്കിപ്പിടിച്ചിരിക്കുന്ന കാൽ ഊന്നിമറ്റേക്കാൽ പൊക്കിനർത്തനംചെയ്യാതെ ഇപ്പോൾ പൊക്കിപ്പിടിച്ചിരിക്കുന്ന കാൽതന്നെഇനിയും പൊക്കിപ്പിടിച്ചുംകൊണ്ടു നർത്തനം ചെയ്യുകയാണെങ്കിൽ ഞാൻ ഈ വാളു കൊണ്ടു എന്റെകഴുത്തുവെട്ടി അങ്ങയുടെ മുമ്പിൽ മരിക്കുന്നുണ്ടു്. രാജാവു ഇപ്രകാരം പറഞ്ഞുംകൊണ്ടു ഉറയിൽനിന്നും വാളൂരിഎടുത്തു അല്പംപോലും ശരീരസ്നേഹം ഇല്ലാതെ ഗളഖണ്ഡനം ചെയ്യാൻ തുടങ്ങിയതിനെ പതഞ്ജലിയുടെയും വ്യാഘ്രപാദന്റെയും അപേക്ഷപ്രകാരം ദ്വാശാന്തസ്ഥാനത്തിൽ താണ്ഡവം ചെയ്തുകാണിച്ചു കൊടുത്ത ഹാലാസ്യനാഥനായ സുന്ദരേശ്വരൻ ആത്മഭക്തനായ ആ രാജ ശേഖരന്റെ അഭിപ്രായം മനസ്സിലാക്കിയും കൊണ്ടു ഇടത്തുകാൽ ഊന്നി ഉദഞ്ചിതാകുഞ്ചിതവാമപാദനായി അതിരമ്യവും അത്യത്ഭുതവും ആയ വ്യത്യസ്ത താണ്ഡവം തുടങ്ങി. ഉടൻതന്നെ വിഷ്ണുതുടങ്ങിയുള്ള സർനവിബുധന്മാരും ആഗതന്മാരാവുകയും അപ്സരസ്ത്രീകൾ നൃത്തഗാനങ്ങൾ തുടങ്ങുകയും കല്പകപ്പൂക്കൾ വർഷിച്ചു പരമശിവനെ മൂടുകയും പകരമാനന്ദമത്തരായ ദേവർഷീഗണങ്ങൾ വേഗഘോഷം തുടങ്ങുകയുംചെയ്തു.

രാജശേഖരപാണ്ഡ്യനും അദ്ദേഹത്തിന്റെ മന്ത്രസത്തമന്മാരും മധുരാപുരവാസികളായ എല്ലാ ആളുകളും ശിവരാത്രിപ്രമാണിച്ചു അന്യദിക്കുകളിൽ നിന്നും വന്നുകൂടിയിട്ടുള്ള പുരുഷാരങ്ങളും ഒന്നുപോലെ താണ്ഡവമൂർത്തിയായ ഹാലാസ്യനാഥന്റെ അത്യത്ഭുതകരവും ഹൃദയാതകർഷകവും മനോമാലിന്യ നാശകരവും ഭക്തിസംവർദ്ധകവും സർവപാപഹാരവും, സർവസമ്പൽ സമൃദ്ധിദായകവും, ആയ വ്യത്യസ്തതാണ്ഡവം കണ്ടു് ചിലർ ഭക്തിപൂർവം സാഷ്ടാംഗ പ്രണാമം ചെയ്യുകയും, ചിലർ പൂജിക്കുകയും മറ്റുചിലർ സ്തുതിക്കുകയും വേറേചിലർ ധ്യാനിക്കുകയും, അന്ന്യന്മാർ നർത്തനം ചെയ്യുകയും മറ്റുചിലർ പഞ്ചാക്ഷരം ജപിക്കുകയും വേറേചിലർ ആനന്ദപാരവശ്യംകൊണ്ടു സ്തബ്ധന്മാരാവുകയും ചിലർ ആനന്ദാശ്രുക്കൾ പൊഴിക്കുകയും ചിലർ രോമാഞ്ചകുഞ്ചുകന്മാരായി പരമാനന്ദ മനുഭവിക്കുകയും മറ്റുചിലർ ഭക്തിയിൽ മുഴുകി പരവശരാവുകയും ചിലർ ജയജയഘോഷം മുഴക്കുകയും മറ്റുചിലർ സംസാരബന്ധം മറക്കുകയും ചെയ്തു.

പരമശിവന്റെ വ്യത്യസ്തനർ‌ത്തനംകണ്ടു് ദേവന്മാരും, മനുഷ്യരും, മഹർഷിമാരും പ്രാപിച്ച അവസ്ഥയെപ്പറ്റി ആയിരം നാക്കുള്ള അന്തനെക്കൊണ്ടുപോലും പറഞ്ഞറിയിക്കാൻ ഒക്കുന്നതല്ല. ഭക്ത്യാഗ്രഗണ്യനായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/226&oldid=170603" എന്ന താളിൽനിന്ന് ശേഖരിച്ചത്