താൾ:SreeHalasya mahathmyam 1922.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പതാം അദ്ധ്യായം - ഇരുപത്തിനാലാം ലീല ൨൦൩

വരും പറയുന്നു. നൃത്തവിദ്യ നിന്നെക്കൊണ്ടുപഠിക്കാൻ. സാധിക്കുകയില്ലെന്നാണു് കലികാലന്റെ അഭിപ്രായം എന്നുപറഞ്ഞു.

രാജശേഖരൻ അതുകേട്ടു് അത്യന്തം ലജ്ജയോടുകൂടെ, ഓരോരുത്തർക്കു ഓരോന്നു് അറിവുണ്ടെന്നല്ലാതെ എല്ലാ അറിഞ്ഞവരായി ലോകത്തിൽ ആരും തന്നെ യില്ല്ലല്ലൊ എന്നിങ്ങനെഗൂഡബുദ്ധിയായ അവൻ സമ്പ്രദായത്തിൽ പറഞ്ഞിട്ടു് ഒന്നും മിണ്ടാതെ കാൽകൊണ്ടു് ഭൂമിയിൽ വരച്ചുംകൊണ്ടു് കുറേനേരത്തോളവും നിന്നു. അനന്തരം അദ്ദേഹം മർമ്മവാദിയായ. ആ വിദ്വാന് വിലതീരാത്ത അനവധി ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനം നല്കിപ്പറഞ്ഞയച്ചു.

അതിന്റെ ശേഷം രാജശേഖരപാണ്ഡ്യൻ സ്വയമേവ നൃത്തവിദ്യഅഭ്യസിക്കണമെന്നു നിശ്ചയിച്ചു് വമപാദം പൊക്കിപ്പിടിച്ചുകൊണ്ടു നൃത്താഭ്യാസം ആരംഭിച്ചു. ഇങ്ങനെ കുറേദിവസം നൃത്താഭ്യാസം ചെയ്തപ്പോൾ പരമശിവഭക്തനായ രാജശേഖരപാണ്ഡ്യൻ ഹൃദയാകാശത്തിൽ താഴെ വരുമാറു ചിലവിചാരങ്ങൾ ഉദിച്ചു. അതായതു, നടേശമൂർത്തിയായ പരമിശിവന്റെ നൃത്തലീലയെ ഇനിക്കു ചെയ്യാമൊ? ചോളബൂപനെ ജയിക്കണമെങ്കിൽ അതുപഠിക്കാതെ കഴിയുകയും ഇല്ലാ, ഒരു കാൽ പൊക്കിപ്പിടിച്ചു കൊണ്ടു് അല്പദിവസമായിട്ടു നർത്തനം ചെയ്തതിൽവെച്ചു് ഇനിക്കു ഇതില്പരമില്ലാത്ത വിഷമങ്ങളും പ്രയാസങ്ങളും തോന്നുന്നു അപ്പോൾ അനവധി നാളായിട്ടു താണ്ഡവത്തെ ഒരു ലീലയായി മുട്ടാതെ നടത്തിക്കൊണ്ടു വരുന്ന പരമശിവനു് ഉതു എത്രമാത്രം അസഹ്യവും ദുഃഖകരവും ആയിരിക്കണം. അഥവാസർവഭാരസഹിഷ്ണുവും ക്ലേശഹിതനുമായ അദ്ദേഹത്തിനു് നൃത്തംകൊണ്ടു യാതൊരു ക്ലേശവും ഇല്ലെന്നുവരരുതൊ എന്നുംമറ്റും ആയിരുന്നു.

രാജശേഖരപാണ്ഡ്യൻ ഇങ്ങനെയുള്ള വിചാരങ്ങളോടുകൂടെ ഖേദവ്യാകുല മാനസനായി നൃത്താഭ്യാസം ചെയ്തുവരുന്ന കാലത്തിൽ ഒരിക്കൽ ഒരുശിവരാത്രിദിവസം അർദ്ധരാത്രി ആയപ്പോൾ പതജ്ഞലിയുടെ അപേക്ഷാനുസരണം പരമശിവൻ മുടങ്ങാതെ രജതസഭയിൽ വച്ചു നടത്തുന്ന താണ്ഡപം കാണ്മാനായിപ്പോയി. അവിടെച്ചെന്നു് അനേകായിരം ഇരുപത്തഞ്ചാക്ഷരം ജപിച്ചും ഹൃദയാംഗങ്ങളായ അനവധി സ്തോത്രഗാനങ്ങൾ പാടിയും താണ്ഡവമൂർത്തിയായ നടേശനെ പ്രസാദിപ്പിച്ചിട്ടു തൽസന്നിധാനത്തിൽ ഇരുന്നു നൃത്തം കാണ്ടാനന്ദിച്ചുകൊണ്ടു വസിച്ചു. അപ്പോൾ, തനിക്കുനൃത്തംചെയ്യുമ്പോൾ തോന്നിയിട്ടുള്ള പ്രയാസങ്ങളും ദുഃഖങ്ങളും ഓർമവരികയാൽ ഭക്തവത്സലനും കരുണാനിധയും ആയ താണ്ഡവമൂർത്തിയിങ്കൽ അപാരമായ ഭക്തിവിശ്വാസങ്ങളോടുകൂടിയ ഭക്തശിരോരത്നമായ രാജശേഖരപാണ്ഡ്യൻ ഭഗവാനെ നോക്കി ശപഥംചെയ്തുകൊണ്ടു് ഇപ്രകാരം പറഞ്ഞുഃ_

അല്ലയോ ഭഗവാനെ! പരമാനന്ദ താണ്ഡവപണ്ഡിത! പഞ്ചകൃത്യങ്ങളേയും മഹാലീലകളേയും ചെയ്യുന്നതിൽ അതിവിചക്ഷണനായിട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/225&oldid=170602" എന്ന താളിൽനിന്ന് ശേഖരിച്ചത്