താൾ:SreeHalasya mahathmyam 1922.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൬ ഹാലാസ്യമാഹാത്മ്യം.

സന്താനലാഭംകൊണ്ടു് സന്തോഷസംഗരത്തിൽ നിമഗ്നരായ ആ ദമ്പതികൾ പുത്രിക്കു ഗൌരിയെന്നു നാമകരണവും ചെയ്ത് അത്യന്തംലാളിച്ചുവളർത്തിവന്നു. ശുക്ലപാക്ഷത്തിലെ ചന്ദ്രക്കലപോലെ സുന്ദരിയായ ആ കന്യക വളർന്നുതുടങ്ങി. അവൾക്കു അഞ്ചുവയസ്സു് പ്രായമായപ്പോൾ ഒരു ദിവസം അവൾ സുരാചാര്യസന്നിഭനം സമാധിസ്ഥനും പരിശുദ്ധധീമാനും പിതാവുമായ വിരൂപാക്ഷന്റെ സന്നിധിയിൽ ചെന്നു അദ്ദേഹത്തെവന്ദിച്ചുകൊണ്ടു ഇപ്രകാരം പ്രാർത്ഥിച്ചു.

അല്ലയോ പിതാവേ! മന്ത്രസിദ്ധിസമന്വിതനും പ്രീതമാനസനുമായ നിന്തിരുവടി അവിടത്തെ പ്രിയപുത്രിക്കു് അവിടുന്നു സംസാരം നശിപ്പിക്കുന്നതിനായി അനുഷ്ടിച്ചുവരുന്ന ധർമ്മം യാതൊന്നൊ അതിനെ ഉപദേശിച്ചുതരണം. ഐഹികഭോഗങ്ങളിൽ എനിക്കു വലിയ മോഹം ഒന്നുംതോന്നുന്നില്ല.

വിരൂപാക്ഷൻ ഇതുകേട്ടു അത്യന്തം വിസ്മിതമായിട്ടു് തന്റെ മുകളിൽ ഈശ്വരിയുടെകടാക്ഷം പരിപൂർണ്ണമായിട്ടുണ്ടെന്നും അല്ലെങ്കിൽ അഞ്ചുവയസ്സുപ്രയമുള്ള ഈ കുട്ടിക്കു ഇങ്ങനെ തോന്നാൻ ഇടയില്ലെന്നും ഇവൾ അതുകൊണ്ടു് ധർമ്മോപദേശത്തിനു പാത്രമായിട്ടുള്ളവൾ തന്നെയെന്നും നിശ്ചയിച്ചുകൊണ്ടു് അത്യന്തംഹൃഷ്ടവും ചതുർവർഗ്ഗഫലപ്രദവും, മഹാ പാപഹരവും സർവാൽഭജ്ഞനക്ഷമവും സർവസിദ്ധികരവും സത്യവും ആയ ധർമ്മത്തെ ഇങ്ങനെ ഉപദേശിക്കാൻ തുടങ്ങി.

അല്ലയോ പുണ്യനിധിയായ പ്രിയപുത്രി! ജഹദ്ധാത്രിയും, സച്ചിദാനന്ദസ്വരൂപിണിയും സർവവിദ്യാലയയും ഗൌരിയെന്നുള്ള നാമധേയത്തോടുകൂടിയവളുമായ ശക്തി സാക്ഷാൽ പരമശിവന്റെ വാമഭാഗത്തിൽ എല്ലാകാലത്തും ഒന്നുപോലെവസിക്കുന്നു. ആ ഗൌരീബീജം ഭോഗമോക്ഷങ്ങൾക്കും ജഗത്തിന്നും ബീജമായിട്ടുള്ളതും വാണി ലക്ഷ്മിമുതലായ ദേവിമാരാലും, വിഷ്ണുബ്രഹ്മാദി വേവന്മാരാലും, സിദ്ധഗന്ധർവാദികളായ ദേവതാഗണങ്ങളാലും എല്ലാജനങ്ങളാലും ഒന്നുപോലെ ആരാധിതവും ആകുന്നു. ആര്യന്മാരുടെ ഹൃദയാകാശത്തിൽ അവസ്ഥിതമായിരിക്കുന്ന ദിവ്യശക്തിയും സർവ്വവ്യാപ്തമായ പരബ്രഹ്മവും ഗൌരീബീജമല്ലാതെ മറ്റും ഒന്നും അല്ല. സച്ചിദാനന്ദമയമായ ഈ ഗൌരീബീജമൊന്നല്ലാതെ മറ്റുലോകത്തിൽ ഉള്ള യാതൊന്നും ശാശ്വതമല്ല. ഇനി ഞാൻ അതിന്റെ ഉദ്ധൃതി നിന്നോടുപറയാം. നീ നല്ലതുപോലെ കേട്ടു മനസ്സിൽ ധരിച്ചുകൊള്ളുക. സൽസ്വരൂപ ശിവാകാരവും ധർമ്മദവും ആയഹകാരവും ചിദ്രൂപശിവാകാരവും അർത്ഥദവും ആയ രേഫവും അവ രണ്ടിന്റേയും ഐക്യംകൊണ്ടുണ്ടായ ആനന്ദാത്മകമായ ഈകാരവും അവസാനത്തിൽ മോക്ഷദങ്ങളാകുന്ന ബിന്ദുനാദങ്ങളും ഒന്നിച്ചു ചേർത്താൽ ഗൌരീബീജമാകുന്ന ഏകാക്ഷരം ഉണ്ടാകും. അതിനെ ഭക്തിപൂർവം ജപിച്ചാൽ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥങ്ങളും ഉണ്ടാകും.

ഗൌരീബീജ മഹാമന്ത്രത്തിന്റെ ഋഷി ദക്ഷിണാമൂർത്തിയും, ഛന്ദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/218&oldid=170595" എന്ന താളിൽനിന്ന് ശേഖരിച്ചത്