താൾ:SreeHalasya mahathmyam 1922.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം

൨൯-ാം-അദ്ധ്യായം.

ഒരു ബ്രാമണസ്ത്രീയുടെ ദുഃഖംശമിപ്പിച്ച

ഇരുപത്തിമൂന്നാമത്തെലീല

വീണ്ടും അഗസ്ത്യൻ പരമേശ്വരസ്മരണയോടു കൂടെ താഴെവരുമാറു് കഥയാരംഭിച്ചു;-

അല്ലയോ മുനിപുഗവൻമാരേ! ഭക്തന്മാർക്കുവേണ്ടി എന്തും ചെയ്യുന്നതിനു് സർവദാ സന്നദ്ധനായ ഹാലാസ്യേശ്വരൻ സന്താപനിമഗ്നയായ ഒരു ബ്രാഹ്മണകന്യകയെ വൃദ്ധനും, തരുണനും, ബാലനും ആയി രക്ഷിച്ചതും ആ സ്ത്രീക്കു ഗൌരീസാരൂപ്യം നൽകിയതും ആയ പരിപാവനലീലയെ ഇനി ഞാൻ നിങ്ങളെ കേൾപ്പിക്കാം.

പണ്ടു് മധുരാപട്ടണത്തിൽ വിരൂപാക്ഷൻ എന്നു പേരോടുകൂടെ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അവൻ സർവവിദ്യാവിശാദനും ആചാരതല്പരനും ആയിരുന്നു. അവനെപ്പോലെ ശിവഭക്തിയും ആർക്കും ഇല്ലായിരുന്നു. അവന്റെ അനുകൂലയും സുശീലയും സാദ്ധ്വീകമുലമണിയും ഭർത്തൃശുശ്രൂഷാതൽപരയും സർവാംഗസുന്ദരിയും ആയ ഭാര്യയുടെ പേരു് സുവ്രയെന്നാണു്. ആ പരസ്പരാനുരാഗബന്ധിതരും ശിവഭക്തെകമാനസരും ആയ ദംപതികൾക്കു് വളരെ കാലമായിട്ടും പുത്രലാഭം ഉണ്ടാകാഞ്ഞതിനാൽ അവർ രണ്ടു പേരുകൂടെ വളരെ വളരെ ഭക്തിപൂർവം എല്ലാശൈവവ്രതങ്ങളേയും വിടാതെ അനുഷ്ഠിച്ചുവന്നെന്നു മാത്രമല്ല ദിവസംപ്രതിയും ഒന്നുപോലെ അവർഹേമപത്നിയിൽ സ്നാനംചെയ്ത് മീനാക്ഷീസുന്ദരേസ്വരന്മാരെ നസ്കരിക്കുകയും ഗൌരീരൂപത്തെ മനസ്സിൽ ധ്യാനിക്കുകയും ഗൌരീബീജമന്ത്രത്തെ മനസാസ്മരിക്കുകയും ചെയ്തുകൊണ്ടു് സപ്തമാതാക്കളുടെ സന്നിധാനത്തിൽ വച്ചു് കഠിനങ്ങളായ തപസ്സുകളെ ചെയ്യുകയും ചെയ്തുവന്നു.

കൃപാനിധിയും മീനാക്ഷീവല്ലഭനും ആയ സുന്ദരേശ്വരൻ അവരുടെതപോവ്രതങ്ങളെക്കൊണ്ടു് അത്യന്തം സന്തുഷ്ടനായെങ്കിലും അവരുടെ പൂർവാർജ്ജിതകർമ്മഫലവിപര്യയുംകൊണ്ടു് അവർക്കു് പുത്രലാഭം ഉണ്ടാകുകയെന്നുള്ളതു് അസാദ്ധ്യവും ന്യായവിരോധവും ആണെന്നുകണുകയാൽ അതിസുന്ദരിയും സൽഗുണസമ്പന്നയും ആയ ഒരു കന്യകയെ പ്രദാനംചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/217&oldid=170594" എന്ന താളിൽനിന്ന് ശേഖരിച്ചത്