താൾ:SreeHalasya mahathmyam 1922.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൨ ഹാലാസ്യമാഹാത്മ്യം.

നുഗ്രഹവിശേഷംകൊണ്ട് ഞാൻ ശത്രുക്കളെയെല്ലാം അടക്കിയെങ്കിലും ഇപ്പോൾ വന്നിരിക്കുന്ന ഈ ആഭിചാരഗജത്തെഅടക്കുന്നതിനു് ഞാൻ മതിയാകുന്നതല്ല. സർവ്വശക്തനും മായാമയനും ആയ നിന്തിരുവടിതന്നെ മായ സംഭൂതമായ ഈ ആപത്തിനെ അടക്കി അവിടത്തെ ഭക്തനായ അടിയനേയും അടിയന്റെ പ്രജകളേയും രാജ്യത്തേയുംരക്ഷിക്കണം.

ഭക്തിഭയശോകാദികളെക്കൊണ്ടു് വിഹ്വലനായ വിക്രമപാണ്ഡ്യൻ ഇപ്രകാരം പ്രാർത്ഥിച്ചുകൊണ്ടുനില്ക്കുന്ന അവസരത്തിൽ, അല്ലയോ രാജാവേ! പൂർവ്വദിക്കിൽ ബഹിർപ്രകാരത്തിനു സമീപത്തിലായി ഷോഡശസ്തം ഭവിരാജിതവും അട്ടാലാഖ്യകവും ആയ ഒരു മണ്ഡപത്തെ അതിവേഗത്തിൽ ശാസ്ത്രോക്തമാകുംവണ്ണം ഉണ്ടാക്കിച്ചാൽ ഉടൻതന്നെ ഞാൻ ഒരു വില്ലിളിയായി അവിടെ വന്നുനിന്നുകൊണ്ടു് ആനയെക്കൊന്നു നിങ്ങളുടെ സങ്കടം തീർത്തുതരാം എന്നിങ്ങനെ ദയാനിധിയായ നീപാടവീശ്വരന്റെ കല്പന ആകാശതലത്തിൽ നിന്നും അശരീരിയായി കേട്ടു.

ഉടൻതന്നെ രാജാവു് ശംഭുവാക്യത്തെ പ്രമാണമായി അംഗീകരിച്ചു് മന്ത്രിമാരെകൊണ്ടു് ശില്പികളെവരുത്തി ശാസ്ത്രാനുസരണമാകുംവണ്ണം സർവ്വാലംകാരഭൂഷിതമായ ഒരു അട്ടാലയമണ്ഡപം പറഞ്ഞ സ്ഥാനത്തിൽ ഉണ്ടാക്കിച്ചു്, അതിന്റെ മധ്യത്തിൽ സുവർണ്ണവിരചിതവും നാലുചുറ്റും പതിച്ചിട്ടള്ള നവരത്നങ്ങളുടെ പ്രഭാജാലങ്ങളെകൊണ്ടു് വിരാജിതമായതും അത്യുന്നതമായതും ആയ ഒരു ഭദ്രപിഠവും സ്ഥാപിച്ചു. ഉടൻതന്നെ ഭഗവാനും ബലപരാക്രമശാലിയും ആയ ഹാലാസ്യനാഥൻ ഇടംകയ്യിൽ അത്യുന്നതമായ ഒരു വില്ലും വലംകയ്യിൽ അതിതീക്ഷണാഗ്രങ്ങളോടുകൂടിയതായ ബാണങ്ങളും ധരിച്ചു് അസിധേന്വാഖ്യശാസ്ത്രംകൊണ്ടു് കടീതടത്തെ അലങ്കരിച്ചു്, നീലളികോമളമായകേ ശപാശങ്ങളിൽ പീലികൾചേർത്തു് പിന്നിക്കെട്ടി, തമാലശ്യാമളമായ കളേബരത്തിൽ മുത്തുമാലകൾ ചാർത്തി ശംഖംകൊണ്ടുള്ള കുണ്ഡലങ്ങളുമണിഞ്ഞു, ജവാകുസുമവും കുസുംഭപ്രസ്ദനവും കണ്ടാൽ കൊതിച്ചുപോകത്തക്ക രക്തവർണ്ണത്തിൽ ഉളള വസ്ത്രവും ധരിച്ചു്, ത്രിനേത്രനും അത്യന്തശോഭിതാകാരനും സൌന്ദർയ്യസാഗരത്തിൽ നിന്നം ഉണ്ടായ പൂർണ്ണചന്ദ്രനെപ്പോലെ അഭിരാമമായ വദനമണ്ഡലത്തോടുകൂടിയവനും ആയ ഒരു കിരാതന്റെരൂപത്തിൽ ഉദയാചലത്തിൽനിന്നും ബാലാദിത്യൻഉദിച്ചുപൊങ്ങിവരുന്നതുപോലെ അട്ടാലാഖ്യമണ്ഡപമദ്ധ്യപ്രതിഷ്ഠിതമായ ഭദ്രപീഠത്തിൽ നിന്നും പ്രാതുർഭവിച്ചു. ഇടത്തേക്കാൽ മുന്നിലും വലത്തെക്കാൽ പുറകിലും ആയി നിന്നുംകൊണ്ടു് അസ്ത്രസന്ധാനംചെയ്ത് മത്തഗജം ഒരു അഞ്ചുവിളിപ്പാടു് അകലത്തിൽ വന്നയുടനെ നരസിംഹാഖ്യമായിരിക്കുന്ന വൈഷ്ണവതേജസ്സിനെ ആ ബാലത്തിൽ വിഭാനനംചെയ്തുകൊണ്ടു് അതിന്റെ മസ്തകം ലക്ഷ്യമാക്കിപ്രയോഗിച്ചു. ധനുർവേദ വിശാരദനും അട്ടാലവിരനുമായ സുന്ദരേശ്വരനാൽ പ്രയോഗിതമായ ആ നാരസിംഹാഖ്യകബാണം, സർതോമുഖമായ അത്യുഗ്രതേസ്സോടുകൂടെ പാഞ്ഞുപോയി ഗജസംഹ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/214&oldid=170591" എന്ന താളിൽനിന്ന് ശേഖരിച്ചത്