താൾ:SreeHalasya mahathmyam 1922.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിഎട്ടാം അദ്ധ്യായം - ഇരുപത്തിരണ്ടാം ലീല ൧൯൧

മകുണ്ഡമദ്ധ്യത്തിൽ നിന്നും അത്യുന്നതവും അതിഭീഷണവും ആയ സ്വരൂപത്തോടുകൂടിയ ഒരു മത്തഗജം സമുദ്രമദ്ധ്യത്തിൽ നിന്നും കാളകൂടം എന്ന പോലെ ഉത്ഭവിച്ചു് ആചാർയ്യന്മാർക്കു അഭിമുഖമായി വന്നുനിന്നു. ഉടനെ ആചാർയ്യന്മാർ ആ ഗജപുംഗവനോടു് നിന്നെ അവതരിപ്പിക്കുന്നതിനുള്ള മധുരാപുരത്തേയും വിക്രമപാണ്ഡ്യനേയും നശിപ്പിച്ചു ചോളഭൂപന്റെസഭയും തീർത്തു കൊടുപ്പാനായിട്ടാണു്. അതുകൊണ്ടു നീ ഇപ്പോൾ തന്നെ ഇവിടെനിന്നും പോയി മധുരാപുരത്തേയും നശപ്പിച്ചു വിക്രമപാണ്ഡ്യനേയും സംഹരിച്ചിട്ട് വരണം എന്നു നിയോഗിച്ചു.

ഉല്ക്കടമദത്തോടു കൂടിയ ഗജേന്ദ്രൻ അതുകേട്ടു മേഘവിസ്ഫൂജ്ജിതം പോലെ ഫീല്ക്കാരം ചെയ്തു ലോകത്രയങ്ങളെയിളക്കം ശ്രോതശുപ്പമഹാനിലസംഘട്ടനങ്ങളെക്കൊണ്ടു മേഘമണ്ഡലങ്ങളെ സർവത്രശിഥിലീഭവിപ്പിച്ചും കമ്പുകൾകൊണ്ടു മഹോന്നതപർവ്വതങ്ങളെ പാടനം ചെയ്തും വാൽപുഛപ്രഹരം കൊണ്ടു വലിയ വലിയ മരങ്ങളെ കൂടിതകർത്തും പാദവിന്യാസം കൊണ്ടു ഭൂതലത്തെ ചാഞ്ചോടിപ്പിച്ചും അയോമുസലത്തെ ശുണ്ഡദണ്ഡത്തിൽ വഹച്ചും കൊണ്ടും മധുരാപുരം നോക്കി ദക്ഷിണാഭിമുഖനായി പ്രയാണംതുടങ്ങി,

നഗ്നാഭിസംഭൂതവും സ്ഥാവരജംഗമങ്ങൾക്കു ഒന്നുപോലെ ഭയത്തെ ജനിപ്പിക്കുന്നതുമായ ആ മത്തഗമുത്തിന്റെ പോക്കുകണ്ടാൽ അഞ്ജനപർവ്വതം ആനയുടെ സ്വരൂപമെടുത്തു വരികയാണോയെന്നു ആരുംശങ്കിച്ചുപോകും.

തുമ്പിക്കയ്യിൽ ഇരിക്കുന്ന ഇരിമ്പുലക്ക കറക്കി സമീപസ്ഥങ്ങളായ സർവ്വത്തേയും സംഹരിച്ചുകൊണ്ടു മധുരാപുരിയിൽ എത്തിയമത്തേഭവീരൻ അതിന്റെ ഈശാനകോണിൽവന്നുനിന്നുകൊണ്ടു ആ പട്ടണത്തിൽഉള്ള സർവ്വത്തേയും ഒന്നോടെ കബളീകരിക്കാനായി ആരംഭിച്ചു. മധുരാപുരിവാസികളായ ശിവഭക്തന്മാർ ഉൽക്കടമദനനായി എത്തിയിരിക്കും പർവതാകാരനും കാലഭീഷണനുമായ ആഭിചാരഗജത്തെക്കണ്ടു അത്യന്തം ഭയവിഹ്വലതയോടുകൂടെ രക്ഷാസ്ഥാനങ്ങൾ തിരക്കി പാലായനംചെയ്തു.

അതിധീരനും ശിവപാദാംബുജൈകശരണനും ആയ വിക്രമപാണ്ഡ്യൻ ഇതുകണ്ട് അത്യന്തം വ്യസനത്തോടും ഭയത്തോടുംകൂടെ ഓടി ഹാലാസ്യസന്നിധാനത്തെ പ്രാപിച്ച് ഭുക്തിമുക്തിപ്രദനം കരുണാവാസനും സ്വനാഥനും ആയ സുന്ദരേശ്വനെ പലതവണയും സാഷ്ടാംഗനമസ്കാരം ചെയ്തു അഞ്ജലീബദ്ധനായിനിന്നും കൊണ്ടു ഇപ്രാകം പ്രാർത്ഥിച്ചു.

അല്ലയോ സുന്ദരേശ്വരാ! കാഞ്ചീപുരാധിപന്റെ പ്രേരണകൊണ്ട് നഗ്നന്മാർ ആഭിചാരം ചെയ്തുണ്ടാക്കി അയച്ചിരിക്കുന്ന മദോല്ക്കടഗർവിതനായ മത്തഗജം മധുരാപുരത്തേയും എന്റെ പ്രജകളേയും എന്നേയും കബളീകരിക്കുന്നതിനു മുമ്പായി നിന്തിരുവടി പ്രസാദിക്കണമേ! അവിടത്തെ ആശ്രയമല്ലാതെ ഞങ്ങൾക്കിപ്പോൾ മറ്റൊരവലംബനവും ഇല്ല. അവിടത്തെ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/213&oldid=170590" എന്ന താളിൽനിന്ന് ശേഖരിച്ചത്