താൾ:SreeHalasya mahathmyam 1922.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൦ ഹാലാസ്യമാഹാത്മ്യം.

യുദ്ധം ചെയ്തു പാണ്ഡ്യനെ ജയിക്കാൻ ആരെക്കൊണ്ടും സാധിക്കുന്നതല്ല. അതുകൊണ്ടു മാന്ത്രികപ്രയോഗംകൊണ്ടു് അവനെ സംഹരിക്കണം. ലോകത്തിലുള്ള എല്ലാവാദങ്ങളിൽ വച്ചും മന്ത്രവാദം ആണു് ഉത്തമമായ വാദം. അതുകൊണ്ടു സാധിക്കാൻ പാടില്ലാത്തതായി യാതൊന്നും തന്നെ ഇല്ല.

മന്ത്രവാദപരനായിത്തീർന്ന ചോളഭൂപാലൻ ഇപ്രകാരം വിചാരിച്ചുകൊണ്ടു്, സഹ്യം, ഗോവർദ്ധനം, ക്രൌഞ്ചം, ത്രികുടം, അഞ്ജനം, വിന്ധ്യം, ഹേമകൂടം, കാഞ്ചീകുഞ്ജരം ഈ എട്ടുപർവതങ്ങളിലുമായി വസിക്കുന്നക്ഷപണന്മാരിൽ പ്രധാനികളായി എണ്ണായിരം ക്ഷപണാചാർയ്യന്മാരെ എഴുത്തയച്ചുവരുത്തി. രാജാവിന്റെ പത്രികപ്രകാരം ആഗതന്മാരും വികാലകേശന്മാരും പിഞ്ചരാഭൂഷിതപാണികളും കമണ്ഡവുധരന്മാരുമായ ആ നഗ്നാചാർയ്യന്മാർ വശ്യാദികളായ മാന്ത്രികകർമ്മങ്ങളിൽ തങ്ങൾക്കു അപാരമായ പ്രാഗത്ഭ്യം ഉണ്ടെന്നുള്ളപ്രകടനയോടുകൂടെ രാജാവിന്റെ തലയിൽ പിഞ്ഛരികൊണ്ടു തലോടിയിട്ടു ആശിസ്സുനല്കി.

ഉടൻതന്നെരാജാവും നഗ്നാചാർയ്യന്മാരെ സാഷ്ടാംഗപ്രണാമം ചെയ്തുംകൊണ്ടു ഇപ്രകാരം പറഞ്ഞു;-

അല്ലയോ സർവകർമ്മകുശലന്മാരായ നഗ്നാചാർയ്യന്മാരെ! ഞാൻ നിങ്ങളെ ആളയച്ചു വിളിപ്പിച്ചതു് എന്റെ ശത്രുവായ പാണ്ഡ്യരാജാവിനെ ആഭിചാരം ചെയ്തുവധിച്ച് എന്നെ രക്ഷിക്കുന്നതിനായിട്ടാകുന്നു. നിങ്ങൾ ആഭിചാരം ചെയ്തുപാണ്ഡ്യഭൂപാലനായ വിക്രമപാണ്ഡ്യനെവധിച്ചാൽ നിങ്ങൾക്കു അർദ്ധരാജ്യം തരാം. ആഭിചാരവിധാനത്തിനു് എന്തെല്ലാം ഒരുക്കങ്ങൾ വേണെമങ്കിലും ഒരുക്കിത്തരാം. സമയം കളയാതെ ആരംഭിച്ചു കൊള്ളുവിൻ.!

നഗ്നന്മാർ അതുകേട്ടു് വളരെ സന്തോഷത്തോടുകൂടെ ശിവഭക്തഗണാകീർണ്ണമായ മധുരാപുരത്തേയും ശിവഭക്തഗ്രഗണ്യശിരോമണിയായ വിക്രമപാണ്ഡ്യനേയും നശിപ്പിക്കുന്നതിനു ആഭിചാരം ചെയ്യുന്നതിലേക്കുവേണ്ട ഒരുക്കങ്ങൾ എല്ലാം ഒരുക്കിയുംകൊണ്ടു ഉടനടികർമ്മഫലത്തെ പ്രദാനം ചെയ്യുന്നതായ ക്ഷീരതരംഗിണിയുടെ തീരത്തിൽപ്പോയി മേഖമണ്ഡലംവരെ പൊക്കമേറിയതും രണ്ടുയോജനനീളവും വീതിയും ഉള്ളതുമായ ഒരു ഹോമശാലയുണ്ടാക്കി അതിനുള്ളിൽ എട്ടുകോണ്ടകളോടും ഒരു യോജനവിസ്താരത്തോടും കൂടിയതായ ഒരു കുണ്ഡം ഉണ്ടാക്കി വിഷവൃക്ഷങ്ങൾ മുറിച്ചു വിറകാക്കി കെട്ടുകെട്ടായിചുമന്നുകൊണ്ടുവന്നു വിധിപ്രകാരം കുണ്ഡത്തിൽ കൂട്ടി തീ കൊളുത്തിലവണമിശ്രമായ നിംബതൈലംകൊണ്ടും മരീചമിശ്രമായതിലതൈലം കൊണ്ടും മൃഗപക്ഷികളുടെ രക്തനങ്ങൾകൊണ്ടുംവസകൾകൊണ്ടും മറ്റും ഹോമിച്ചു.

ദുരാചാരകുതുകന്മാരും ദുഷ്കർമ്മാസക്തന്മാരുമായ ആ നഗ്നാചാർയ്യന്മാർ കഠിനനിഷ്ഠയോടുകൂടെ ഇപ്രകാരം ചിലദിവസം ഹോമിച്ചപ്പോൾ ആ ഹോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/212&oldid=170589" എന്ന താളിൽനിന്ന് ശേഖരിച്ചത്