താൾ:SreeHalasya mahathmyam 1922.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൪ ഹാലാസ്യമാഹാത്മ്യം.

വേഷധരനായ ഹരനെ വിസ്മയത്തോടുകൂടെ നോക്കിയുംകൊണ്ടു ഇങ്ങനെ ചോദിച്ചു:-

ഭവാൻ ആര്? ഇവിടെ എന്തിനുവേണ്ടി കുത്തിയിരിക്കുന്നു? എവിടെനിന്നും ആണ് ഇവിടെവന്നത്? അങ്ങയുടെ പേരെന്ത്? അവിടത്തോക്കു എന്തെല്ലാം വിദ്യകൾ വശമുണ്ട്? അങ്ങയുടെ ശക്തി എന്തെല്ലാം? ഇവടെ എന്നോടു വിശദമായിപ്പറയുന്നതിനു നിന്തിരുവടിക്കു ദയവുണ്ടാകണം.

സിദ്ധൻ അതിന് മറുപടിയായി ഇങ്ങനെ പറഞ്ഞു:-

അല്ലയോ പാണ്ഡ്യകുലോത്തുംഗ! ഞാൻ എന്റെ മുഴുവൻ വിവരവും പറയാം അങ്ങു കേട്ടുകൊള്ളുക. ഞാൻ ഒരു സിദ്ധനാണ്. സ്വച്ഛന്ദസഞ്ചാരിയും ഭിക്ഷാശിയുമായ എനിക്കു മാനാപമാനങ്ങളോ നാഥനോ യാതൊന്നും ഇല്ലാ. എന്നെ എല്ലാവരും ആജ്ഞാസിദ്ധൻ എന്നാണു വിളിക്കുന്നത്. എന്റെ ദേശം കാശ്മീരവും പുരി കാശിയും ആണ്. എല്ലാ ശിവക്ഷേത്രങ്ങളിലും പോയി ഈശ്വരദർശനം ചെയ്യണമെന്നുള്ള വിചാരത്തോടുകൂടെ സ്വദേശത്തിൽനിന്നും പുറപ്പെട്ട് പലദിവസങ്ങളായി മെല്ലെമെല്ലെ നടന്ന് ഓരോ ക്ഷേത്രങ്ങലിലും പോയി സ്വാമിദർശനംചെയ്തുകൊണ്ടുവരുന്നകൂട്ടത്തിൽ അനാദിഭൂതവും അഖിലജഗൽക്കാരണവും അവ്യയവും ശ്രീമദ്ധാലാസ്യനാഥാഖ്യവും ആയ മൂലലിംഗത്തെ ദർശിക്കുന്നതിനവേണ്ടിയും. മധുരാപുരവാസികളായ എല്ലാ ജനങ്ങൾക്കും എന്റെ വിവിധങ്ങളും അത്ഭുതകരങ്ങളും ആയ പ്രാഭവങ്ങളെ കാണിച്ചുകൊടുക്കുന്നതിനും അവരുടെ എല്ലാ അഭീഷ്ടങ്ങളേയും ഒന്നുപോലെ സാധിച്ചുകൊടുക്കുന്നതിനും ആയി ഇവിടെ വന്നതാണ്.

എനിക്കു അറിയാൻപാടില്ലാത്തതായി യാതൊരുവിദ്യയും ഇല്ല. എല്ലാ ശക്തികളും എനിക്കു വശമുണ്ട്. എന്റെ ഈ വിവരങ്ങൾ എല്ലാം അവിടുന്ന് എന്തിനായിട്ടാണ് ചോദിക്കുന്നത്. അനന്തരം ആ സിദ്ധൻ ഇങ്ങനെപറഞ്ഞിട്ട് പുഞ്ചിരിയോടുകൂടെ വീണ്ടും അവിടെത്തന്നെ സധൈര്യം ഇരുന്നു.

രാജാവു സിദ്ധന്റെ മേൽപ്രാകരമുള്ള അപേക്ഷയില്ലായ്മയേയും ദർപ്പത്തേയും ധൈര്യത്തേയും മറ്റുംകണ്ട് ഇതില്പരമില്ലാതെ അതിശയിക്കുകയും ക്രൂദ്ധിക്കുകയും ചെയ്തിട്ട് അനന്തരകരണീയം എന്തെന്നുള്ള ആലോചനയോടുകൂടെ ഒന്നു മിണ്ടാതെ നില്ക്കുന്ന അവസരത്തിൽ മഹാരാജാവിനെ കാണുന്നതിനായി വന്ന ഒരു കൃഷീവലൻ, വളരെ വണ്ണിച്ചതും അത്യന്തം നീളം കൂടിയതും സുകോമളവും ആയ ഒരു കരിമ്പുകൊണ്ടുവന്ന് അദ്ദേഹത്തിനു തിരുമുൽക്കാഴ്ചയായി വച്ചു. അപൂർവതരത്തിൽ ഉള്ള ആ ഇക്ഷുദണ്ഡത്തെ മഹാരാജാവു തൃക്കൈകൊണ്ടുതന്നെ തിരിച്ചും മറിച്ചും നോക്കി അടുക്കൽ ശിലാവിഗ്രഹംപോലെ ഇരിക്കുന്ന സിദ്ധനോടു, അല്ലയോ ആജ്ഞാസിദ്ധ! അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/206&oldid=170583" എന്ന താളിൽനിന്ന് ശേഖരിച്ചത്