താൾ:SreeHalasya mahathmyam 1922.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൬ ഹാലാസ്യമാഹാത്മ്യം.

കാലായകാലഹംത്രേച കാലരൂപധരായച
കലാധരകലാശോഭിമൌലയെ കാമദായിനെ! ൨

ശിവായശൂരായശുഭപ്രദായ
ശുഭ്രഭ്രയൂഥദ്യുതയേനമോസ്തു
നാരായാംഭോരുഹസംഭവാദ്യെർ-
വന്ദ്യായദേവൈർന്നളിനാനനായ. ൩

അനന്തരം സ്തുതി അവസാനിപ്പിച്ചു. വിണ്ടും ഹാലാസ്യനാഥനെ പലതവണയും നമസ്കരിച്ച് എന്റെ എല്ലാ അപരാധങ്ങളെയും നിന്തിരുവടിതന്നെ ക്ഷമിച്ചുകൊള്ളേണമേ! ക്ഷമിച്ചുകൊള്ളേമമേ! എന്നിങ്ങനെ പ്രാർത്ഥിച്ചിട്ട് അത്യന്തംസ്വസ്ഥനായ വരുണൻസ്വസ്ഥാനത്തിലേക്കുപോയി.

അന്നുമുതല്ക്കലാണു് ഹാലാസ്യത്തിനു "ചതുഷ്ക്കൂടപുരം" എന്നുകൂടി പേരുണ്ട്. അല്ലയോ മഹർഷിമാരെ ചതുഷ്ക്കൂടപുരാധിപനായ വാലാസ്യനാഥന്റെ ചതുർവിധം അര്‌‍ത്ഥദായകവും മറ്റാപാവനവും വഷകരണലക്ഷിതവും ആയ ലീല ഇപ്രകാരം ആണു്.

ഈ പാവനമായ ലീലയെ കേൾക്കുന്നവർ ഭൂമിയിൽ ആയിരം വപിപുത്രമിത്രകളത്രാദി സർവബന്ധുകളോടും വിവിധസമ്പൽസമൃദ്ധിയോടുംകൂടെ അത്യനന്ദഭോഗികളായി വലിക്കുകകയും പരത്തിൽഅനശ്വരമായ പരമാനന്ദസൌഖ്യത്തെ അനുഭവിക്കുകയും ചെയ്യും.

൧൫-ാം അദ്ധ്യായം
൧൯-ാം ലീല സമാപ്തം



ഹാലാസ്യമാഹാത്മ്യം


കേരളഭാഷാഗദ്യം


൨൬-ാം അദ്ധ്യായം.


സുന്ദരേശ്വരൻ സിദ്ധരൂപംധരിച്ച


ഇരുപതാംലീല


ഹാലാസ്യനാഥനായ സുന്ദരേശ്വരൻ സിദ്ധരൂപം ധരിച്ചു് അനവധി അത്ഭുതകർമ്മങ്ങളെ കാണിച്ചതായ ഇരുപതാമത്തെ ലീലയെ ഞാൻ ഇനിപ്പറയാം. നിങ്ങൾ കേട്ടുകൊള്ളുവിൻ എന്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/198&oldid=170574" എന്ന താളിൽനിന്ന് ശേഖരിച്ചത്