താൾ:SreeHalasya mahathmyam 1922.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനഞ്ചാം അദ്ധ്യായം - പത്തൊൻപതാം ലീല ൧൭൩

ത്തിൽനിന്നും കരകയറി ശുഭ്രവസ്ത്രമുടുത്തു ഭസ്മവും പൂശി രുദ്രാക്ഷമാലയും ധരിച്ചുകൊണ്ട് സന്തുഷ്ടമാനസനായി ആദ്യമേതന്നെ മീനാക്ഷീക്ഷേത്രത്തിൽ പ്രവേശിച്ച് അതിഭക്തിയോടുകൂടെ ആചാരപൂർവ്വം കനകപുഷ്പങ്ങളെക്കൊണ്ട് ഭഗവതീപൂജയെ നിർവ്വഹിച്ചതിന്റെ ശേഷം മനോന്മണിയായ ആ ഭഗവതിയെ അനേകപ്രകാരത്തിൽ സ്തുതിച്ച് വണങ്ങിയുംവച്ച് പ്രദിക്ഷണക്രമംതെറ്റാതെ അവസാനമില്ലാത്ത ദിവ്യതേജസ്സോടുകൂടിയ ദിവ്യവിമാനമദ്ധ്യത്തിൽ പ്രകാശിക്കുന്ന ജോതിർമ്മയമഹാലിംഗസന്നിധാനത്തെ പ്രാപിച്ചിട്ട് ഒന്നാമതായി സാഷ്ടാംഗനമസ്കാരം ചെയ്തു. അനന്തരം മഹാഭക്തിയോടുകൂടെ എഴുന്നേറ്റു പൂജക്കായി ആരംഭിച്ചു.

വരുണന്, പരമേശ്വരപൂജക്കുവേണ്ടുന്ന തീർത്ഥോദകങ്ങളെ ഗംഗാദികളായ പുണ്യനദികൾ ഹോമകുഭങ്ങളിൽ നിറച്ചുകൊടുത്തു. ദിവ്യമാല്യങ്ങളും സുഗന്ധപുഷ്പങ്ങളും, കിരീടങ്ങൾ തുടങ്ങിയ വിചിത്രാഭരണങ്ങളും ഗന്ധാക്ഷതചന്ദനാദികളും മറ്റും കല്പവൃക്ഷവും, ആജ്യം, ഗൽഗുലു, ജീപം, ധൂപം, പഞ്ചഗവ്യം, പഞ്ചാമൃതം, പരമാന്നാദി ഭക്തിസാധനങ്ങൾ വിശിഷ്ടഫലങ്ങൾ മുതലായവയെ കാമധേനുവും കൊണ്ടുവന്നുകൊടുത്തു.

അവകളെക്കൊണ്ട് രക്തപരവശനായ വരുണൻ വിധിപ്രകാരം ത്രിവിധകരണങ്ങളാലും പരമശിവനെ ആരാധിച്ചു. അനന്തരം സഹസ്തനാമജപത്തോടുകൂടെ ഭാർഗ്ഗവാകാരസദൃശങ്ങളായ ആയിരംമുത്തുകളെ ഭഗവാനായിക്കൊണ്ട് അർച്ചിച്ചിട്ട് അത്യന്തം വിനയത്തോടുകൂടെ ഇപ്രകാരം സ്തുതിച്ചു. <poem> കല്യാണശൈലപരികല്പിതകാർമുകായ മൗർവീകൃതാഖിലമഹോരഗനായകായ പൃത്ഥ്വീരഥായകമലാപതിസായകായ ഹാലാസ്യമദ്ധ്യനിലയായ നമശ്ശിവായ. ൧

ഭക്താർത്തിഭഞ്ജനപരായപരാല്പരായ കാളാഭ്രകാന്തി ഗരളാംകിതകന്ധരായ ഭൂതേശ്വരായഭുവനത്രയകാരണായ ഹാലാസ്യമദ്ധ്യനിലയായ നമശ്ശിവായ. ൨

ഭൂദാരമൂർത്തിഹരിമൃഗ്യപദാംബുജായ ഹംസാബ്ജസംഭവസുദൂരസുമസ്തകായ ജോതിർമ്മയസ്ഫുരിതദിവ്യവപുർദ്ധരായ ഹാലാസ്യമദ്ധ്യനിലയായ നമശ്ശിവായ. ൩

കാടംബകാനനനിവാസകുതൂഹലായ കാന്താർദ്ധഭാഗകമനീയകളേബരായ <poem>

൧൫










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/195&oldid=170571" എന്ന താളിൽനിന്ന് ശേഖരിച്ചത്