താൾ:SreeHalasya mahathmyam 1922.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിന്നാലാം അദ്ധ്യായം - പതിനെട്ടാം ലീല ൧൬൭

സ്നാനംചെയ്യുന്നവർക്കു അയുരാരോഗ്യവും ഐശ്വര്യയ്യവും സന്തതിയും വർദ്ധിക്കുകയും ചെയ്യും. പ്രവേശനമാത്രത്താൽ തന്നെ സർവ പാപങ്ങളേയും നിർമൂലനാശം ചെയ്യുന്ന ഹാലാസ്യമഹാക്ഷേത്രമോ ത്രൈലോക്യപ്രഖ്യാതമായതു തന്നെ. ആ ക്ഷേത്രത്തിനുള്ളിൽ യാതൊരു പാപങ്ങളും ശോകങ്ങളും ഭൂത പ്രേതപൈശാചിക ബാധകളും കടന്നുകൂടുന്നതല്ലെന്നുള്ളതാനു് യാതൊരു സംശയവും ഇല്ല. ഞാൻ അനുഭവസാക്ഷിയാണ്. എന്റെ പുറകെ മുസലവുമായി ഓടിപ്പറ്റി എന്തെല്ലാം ചെയ്തിട്ടും വിടാതെ സർവദാ എന്നെ ഉപദ്രവിച്ചുവന്ന വൃത്രഹത്യാ ഹാലസ്യക്ഷേത്രത്തിന്റെ വളപ്പിനുള്ളിൽ ഞാൻ ഏതൊരുക്ഷണത്തിൻ കടന്നുവോ ആ ക്ഷണത്തിൽ തന്നെ എന്നെ വിട്ടുമാറുകയും ചെയ്തു. ഹാലാസ്യമഹാക്ഷേത്രത്തിന്റേയും ഹേമപത്മിനീ തീർത്ഥത്തിന്റേയും മീനാക്ഷിദേവിയുടേയും സുന്ദരേശ്വര മഹാലിംഗത്തിന്റേയും എല്ലാമഹാത്മ്യങ്ങളേയും പറഞ്ഞവാസിനിപ്പിക്കുന്നതിനു വാചസ്പതിമുഖന്മാരെക്കൊണ്ടും സാധിക്കുന്നതല്ല.

മഹാത്മാവായ വാസവനാൽ ഈരിതമായ ഹാലാസ്യമാഹാത്മ്യത്തെ കേട് ഇതിൽപരമില്ലാത്ത കതാത്ഥതയോടും ആനന്ദത്തോടും കൂടിയവനായിത്തൂന്ന ജലാധിപൻ മന്ദസ്മിതപൂർവം ഇങ്ങനെപറഞ്ഞു;-

അല്ലയോ സ്വർല്ലോകാധിപ! ഞാൻ അങ്ങേ കാണുന്നതിനായി എന്റെ മന്ദിരത്തിൽനിന്നും വെളിക്കിറങ്ങിയപ്പോൾ എനിക്കു നിമിത്തം വന്നതു് സർവകാമദയായ കാമധേനു അതിന്റെ കുട്ടിയോടുംകുടെ ആയിരുന്നു. പിന്നെയും ഞാൻ അനവധി നല്ല ശകുനങ്ങൾകണ്ടു.ആ ശുഭശകുനങ്ങളുടെ ഫലം ഇപ്പോൾ അനുഭവവുംആയി. അതു മറ്റൊന്നും അല്ല. ഭഗവൻ മുഖത്തിന്നും ഹാലാസ്യേശ്വര ലിംഗമഹത്വങ്ങളേ ശ്രവിച്ചതുതന്നെ. ഇതിൽ പരമായ ഒരു സുകൃതവചനം മറ്റെന്താണു കേൾക്കാനുള്ളത്. അതുമല്ല, ഞാൻ അനവധി നാളായിട്ടേ ജലോദരം എന്ന മഹാവ്യാധിയാൽ പീഡിതനായി വളരെ കഷ്ടപ്പെടുന്നു. സ്വർവൈദ്യന്മാരായ അശ്വനീദേവന്മാർ പഠിച്ചപണിപതിനെട്ടും എടുത്തിട്ടും ഇതേവരേയും യാതൊരു സമാധാനവും കിട്ടിയിട്ടില്ല. അതുകൊണ്ടു അങ്ങു് ആ രോഗശമനത്തിനുള്ള ഒരു നല്ല വഴിപറഞ്ഞുതരണം.

ദേവരാജാവായ വാസവൻ അതിനുത്തരമായി ഇങ്ങനെ പറഞ്ഞു:-

അല്ലയോ വരുണദേവ! മഹാവ്യാധികളെക്കൊണ്ടു സന്തപ്തന്മാരായവർക്കും മഹാപാപപീഡിതന്മാർക്കും അപമൃത്യുഭീതന്മാർക്കും കാലമൃത്യുവശഗന്മാർക്കും ശരണസ്ഥാനമായി ദയാനിധയായ ഹാലാസ്യേശ്വരന്റെ പാദപത്മങ്ങൾ അല്ലാതെ ത്രിലോകത്തിനും യാതൊന്നും തന്നെയില്ല. യഥാശക്തി ശുദ്ധദ്രവ്യങ്ങളെക്കൊണ്ടും ത്രികരണങ്ങളക്കൊണ്ടും ഹാലാസ്യനാഥനെ സേവിച്ചാൽ എല്ലാവിധത്തിലുമുള്ളദുഃഖങ്ങൾ അവസാനിക്കുകയും അഭിഷ്ടങ്ങൾ എല്ലാം സാദിക്കുകയും ചെയ്യും. അല്ലയോ ജലേശ! അതുകൊണ്ടു ഇപ്പോൾ തന്നെ അങ്ങ് മഹാപാവനസ്ഥനമായ മധുരാപുരത്തിൽപോയി ഹാലാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/189&oldid=170564" എന്ന താളിൽനിന്ന് ശേഖരിച്ചത്