താൾ:SreeHalasya mahathmyam 1922.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪ -ാം അദ്ധ്യായം-പതിനെട്ടാം ലീല. ൧൩൫

നുവേണ്ട വിഭവങ്ങൾ എല്ലാം ഒരുക്കിക്കൊണ്ടുവന്നു് വിധിപ്രകാരം പൂജതുടങ്ങിയ അവസരത്തിൽ കാലംതോറും ചൈത്രമാസത്തിലെ വെളുത്തവാവിൻനാളിൽ നടത്തിവരാറുള്ള പൂജയെ പതിവുംപ്രകാരം നടത്തുന്നതിനായി വേണ്ട ഒരുക്കങ്ങളോടുകൂടെ വന്നതിൽ ദേവേന്ദ്രനുപോലും അവസരം കിട്ടാതെ അഭിഷേകപാണ്ഡ്യൻ നടത്തുന്ന അതിവിശേഷമായ പൂജാക്രമങ്ങളും മറ്റും കണ്ടും,അദ്ദേഹത്തിന്റ അതിനിർമ്മലവും അസാധാരണവുംആയ ഭക്തി വിശേഷങ്ങളെപ്പറ്റി വിചാരിച്ചും അത്യന്തം വിസ്മിതനായി വളരെ നേരത്തോളം അവിടെത്തന്നെ ഒരു ദിക്കിൽ കാത്തുനിൽക്കേണ്ടി വന്നുപോയി.

അഭിഷേകപാണ്ഡ്യൻ അദ്ദേഹത്തിന്റെ പൂജയും സമർപ്പിച്ചുപോയതിൽപിന്നെ ഇന്ദ്രൻ ഹേമപത്മനീതീർത്ഥത്തിൽ ഇറങ്ങി സ്നാനവും മറ്റുകർമങ്ങളുമെല്ലാം നടത്തി ഹേമസരോജകുസുമങ്ങളും മറ്റും കൊണ്ടു് ഹൈമവതീസഹായനായ ഹാലാസ്യേശ്വരനെ പതിവുപോലെ പൂജിച്ചു്. അനന്തരം അദ്ദേഹം മധുരയിൽനിന്നും തിരിച്ച് സുധർമ്മയെപ്രാപിച്ച് ചിന്താമണി വിരാചിതമായ തന്റെ ഭദ്രപീഠത്തിൽ ഇരുന്ന് കർപ്പൂരസുന്ദരനായ ഹാലാസ്യനാഥന്റെ മാഹാത്മ്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ ശ്രീമാനായ വരുണഭഗവാൻ അദ്ദേഹത്തെ കാണുന്നതിനായി അവിടെ വന്നു.

ആഗതനായ വരുണദേവനും ഇന്ദ്രനും തമ്മിൽ യഥോചിതം ആ വാരോപചാരങ്ങൾ ചെയ്തു രണ്ടുപേരും ആസനസ്ഥിതന്മാരായി.അനന്തരം വാസവൻ വരുണനോടു പല കുശലങ്ങളുംചോദിച്ചു. കുശലപ്രശനങ്ങൾ കേട്ട് സന്തുഷ്ടനായ പാശി പല ചാടുവചനങ്ങളും പറഞ്ഞു ദേവേന്ദ്രനും ആനന്ദമുളവാക്കി. അതിന്റെശേഷം ദേവേന്ദ്രനോടു വരുണൻ അങ്ങയുടെ മുഖം ശ്രമവിന്ദുവിരാജിതമായി കാണുന്നെല്ലോ അതിനുള്ള കാരണം എന്താണു് എന്നുചോദിച്ചു.

ദേവേന്ദ്രൻ അതുകേട്ടു മന്ദസ്മിതപൂർവം ഇങ്ങനെപറഞ്ഞു:-

അല്ലയോ വിമലാശയനായ ജലേശ്വരാ! ശ്രമകാരണം വളരെ രസകരമായതാണ്. അങ്ങേയ്ക് അതു കേൾക്കണമെന്നു ഉൽക്കണ്ഠയുണ്ടായിരിക്കുന്നതു അങ്ങയുടെ പുരാകൃതപുണ്യവൈഭവം തന്നെയെന്നു ഞാൻ വിചാരിക്കുന്നു. അത്ര പാവനമാണ് ആ ചരിത്രം. ഭൂമിയിൽ പാണ്ഡ്യമണ്ഡലത്തിന്റെ പ്രധാനനഗരമായ ശ്രീമധുരയിൽ കടംബവനമദ്ധ്യത്തിൽ ഹാലാസ്യം എന്നു പേരോടുകൂടിയതായ ഒരു പരിപാവന മഹാക്ഷേത്രം ഉണ്ട്. അവിടെയുള്ള സ്വയംഭൂതമായ ലിംഗത്തിൽ സകലചരാചര ജഗൽഗുരുവും സൃഷ്ടിസ്ഥിതി സംഹാരകാരണനും വേദാന്തവേദ്യനും സച്ചിദാനന്ദസ്വരൂപിയുമായ സാക്ഷാൽ പരമശിവൻ സുന്ദരേശ്വരൻ എന്നുള്ള അത്ഭുതപാവനമായ അപര നാമധേയത്തോടുകുടെ നിത്യസാന്നിദ്ധ്യം ചെയ്യുന്നുണ്ടു്. ആ സ്വയംഭൂതമൂലലിംഗത്തെ ആദ്യമായി കൃതായുഗത്തിൽ കണ്ടുപിടിച്ചതും ഒന്നാമതായി ആരാധിച്ചതും ഞാനാണ്. ഞാൻ ഗജസിംഹവിരാജിതമായ

$ ൧൪ $










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/187&oldid=170562" എന്ന താളിൽനിന്ന് ശേഖരിച്ചത്