താൾ:SreeHalasya mahathmyam 1922.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬0 ഹാലാസ്യമാഹാത്മ്യം

 മേൽപ്പറയപ്പെട്ടതും ശ്രേഷ്ഠങ്ങളും ആയ വജ്രം മൂത്ത,പത്മരാഗം,ഗാരുത്മതകം,ഇന്ദ്രനീലം ഈ അഞ്ചു രത്നങ്ങളെക്കൊണ്ടും ഉണ്ടാക്കിയതായ ആഭരണം ധരിക്കുന്ന രാജാവിനു് ലക്ഷ്മിയും,കീർത്തിയും,വിദ്യയും ഉണ്ടാകുന്നതാണു്.അല്പകാന്തികളോടു കൂടിയതായ വൈഡൂര്യഗോമേദകപുഷ്യരാഗപ്രവാളരത്നങ്ങളെ നല്ല വജ്രത്തോടു കൂടെ ധരിച്ചാലും രാജാക്കന്മാർക്കു എല്ലാ സൌഭാഗ്യങ്ങളും ഉണ്ടാകും.
അല്ലയോ മന്ത്രിസത്തമന്മാരെ! ഇനി ഞാൻ നിങ്ങളെ ഗോമേദകരത്നത്തിന്റെ ലക്ഷണങ്ങളേയും ഗുണങ്ങളേയും കേൾപ്പിക്കാം.ഗോമേദകരന്തത്തിന്റെ ആകാരഭൂമികൾ വലാസുരന്റെ മേദസ്സ് വീണസ്ഥലങ്ങൾ ആണു്.തേൻതുള്ളി,ഗോമൂത്രം,നെയ്യു് കാഞ്ചനം ഇവയിൽ ഒന്നിന്റെ കാന്തിപോലെയുള്ള കാന്തിയോടുകൂടിയതും,സ്വഛതാ,സ്നിഗ്ദ്ധതാ ഗുരുത്വം ഈ മൂന്നു ഗുണങ്ങളോടുകൂടിയതുമായ രന്തമാണു് ഗോമേദകം.ഇതിനെ ധരിക്കുന്നവർ  സർവപാപവിമുക്തന്മാരും പരമവിശുദ്ധന്മാരും ആയിത്തീരുന്നതാണു്
  ഇനി ഞാൻ പുഷ്യരാഗരത്നത്തിന്റെ ഗുണലക്ഷണങ്ങളെപ്പറയാം.അതിനേയും നിങ്ങൾ നല്ലവണ്ണം കേട്ടുകൊള്ളുവിൻ! പണ്ടു മഹാവിഷ്ണു വരാഹരൂപം എടുത്തു് മദോല്ക്കടനായ ഹിരണ്യാക്ഷനെ കൊന്നഅവസരത്തിൽ അദ്ദേഹം അത്യന്തംകോപത്തോടുകൂടെഹംകാരഘോഷം ചെയ്തപ്പോൾ ആദിവരാഹസ്വരൂപനായസാക്ഷാൽ മഹാവിഷ്ണുവിന്റെ നാസികാരന്ധ്രങ്ങളികൂടെ പുറപ്പെട്ട നാസികാമലങ്ങൾ വീണ ദിക്കുകളിനിന്നും,വലാസുരന്റെ കഫം വീണ സ്ഥലങ്ങളിൽ നിന്നുമാണു ഇപ്പോൾ പുഷ്യരാഗരത്നം ഉണ്ടാകുന്നതു്.

പുഷ്യരാഗരത്നം അനേകപ്രകാരത്തിൽ ഉണ്ടെങ്കിലും ഹേമഛായമായും,ശിരോവൃത്തമായും അംഗാരജ്യോതിസ്സോടുകൂടിയതായമുള്ള പുഷ്യരീഗക്കല്ലുകളാണു് ഏറ്റവും ഉത്തമങ്ങൾ.പാരിയാത്രപർവതത്തിന്റെ ശ്രംഗങ്ങളും മന്ദരപർവതത്തിന്റെ താഴ്വരകളും ഇന്ദ്രപുരിയും സുധർമ്മയും ബ്രഹ്മാവുണ്ടാക്കിയതു പുഷ്യരാഗരത്നങ്ങൾകൊണ്ടാണു്.ഭംഗിയേറിയതായ പുഷ്യരാഗരത്നങ്ങൾകൊണ്ടുണ്ടാക്കിയതായ ആഭരണങ്ങളെ ശരീരത്തിൽ അണിയുന്നവർക്കു ശത്രുവിജയവും കീർത്തിയും ദിവൈശ്വര്യങ്ങളും വിദ്യാസമ്പത്തും ദിവസംതോറും വർദ്ധിച്ചുവർദ്ധിച്ചുതന്നെ വരുമെന്നുള്ളതിനു യാതൊരാക്ഷേപവും ഇല്ല.മറ്റൊരു രത്നം ധരിച്ചാലും ഇതുപോലെ ശത്രുജയം ഉണ്ടാകുന്നതല്ല

  അല്ലയോ സചിവേഡ്യന്മാരേ!ഇനി നിങ്ങൾ വൈഡുര്യരത്നത്തിന്റെ ഗുണലക്ഷണങ്ങളേയും നല്ലതുപോലെ ചെവിതന്നുകേട്ടുകൊള്ളുവിൻ.വൈഡുര്യരത്നങ്ങൾ ഉണ്ടാകുന്നതു് വലാസുരന്റെ രോമങ്ങൾ വീണതായ ഇളാവൃതഖണ്ഡത്തിലും മേരുവിന്റെ പശ്ചിമഭാഗങ്ങളിലും,ഗോരക്ഷസിംഹള ദ്വീപുകളിലും പാരസീകം,മഗധം മുതലായ രാജ്യങ്ങളിലും മലയം,

ത്രികൂടം മുതലായ പർവ്വതങ്ങളിലും ദ്വീപാന്തരങ്ങളിലും മറ്റും നിന്നാകുന്നു.ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/182&oldid=170557" എന്ന താളിൽനിന്ന് ശേഖരിച്ചത്