താൾ:SreeHalasya mahathmyam 1922.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൨ ഹാലാസ്യമാഹാത്മ്യം. ധരിക്കുന്നവർ രോഗഹീനനായിരിക്കും. എന്നുവേണ്ടാ ലക്ഷണയുക്തവും ദോഷഹീനവും നേത്രപ്രിയവുമായ പത്മരാഗരത്നം ധരിക്കുന്ന ഏതൊരുത്തനും അത്യധികമായ കീർത്തി യും ലക്ഷ്മിയും വിദ്യയും ഉണ്ടാകുമെന്നതിനു യാതൊരുസംശയവും ഇല്ല, അവരുചെ കൈ വശം മറ്റുരത്നങ്ങളുമെല്ലാം വന്നുചേരും.

                       അല്ലയോ സചിവോത്തമന്മാരേ! ഇനി നിങ്ങൾ മരതകത്തിന്റെ ലക്ഷ

ണങ്ങളെ കേട്ടുകൊള്ളുവി! പണ്ട് വലാസുരന്റെ പിത്തത്തെ പക്ഷികൾ കൊത്തിക്കൊണ്ടു പറന്നപ്പോൾ ആയതു വീണ ദില്ലിയിൽ ആണ് മരതകം ഉണ്ടാകുന്ന ആരകങ്ങൾ ധാരാളം ഉള്ളത്.കൂടാതെ പണ്ട് അരുണൻ ജനിച്ച മുട്ടത്തോടുകളെ വിനതസൂക്ഷിച്ചുവച്ചതിനെ ഗരു ഡൻ ജനിച്ചപ്പോൾ മേചകപ്രഭമായ അതിനെക്കൊരുത്ത് ഗരുഡന്റെ അരയിെട്ടിയത് പൊട്ടിവീണതായ ദിക്കുകളിലും ആരകങ്ങൾ ഉണ്ട്. പണ്ട് മോഹിനീരൂപം എടുത്തമഹാവി ഷ്ണുവിനെ കണ്ടു മോഹിതനായ പരമശിവന്റെ രേതസ്സുകൾ വീണ മന്ദരപർവത്തിന്റെ താഴ്വരകളിൽ പലസ്ഥലത്തും മരതകഖനികൾ ഉണ്ട്. മഹാവിഷ്ണുവിന്റെ മോഹിനീരൂപം കണ്ട് കാമസംഭ്രാന്തനായ പരമശിനു സംഭവിച്ച ശുക്ലസ്രാവത്തിൽ നിന്നുമാണ് ഹരികര പുത്രനും വനദേവതാഗ്രഗണ്യനും ആയ ശാസ്തവുണ്ടായത്.പക്ഷിരാജാവായ ഗരുഡൻ ദൈത്യേന്ദ്രപിത്തവും ഭക്ഷിച്ചും വച്ച് തുരുഷ്കരാജ്യത്തിൽ പോയിതുരുഷ്കന്മാരോടുകൂടെ ഒരു ബ്രാമണനെ ഭക്ഷിച്ചിട്ട് ഛർദ്ദിച്ചപ്പോൾ അവിടെ വീണപിത്തത്തിൽ നിന്നും ഇപ്പോൾ അനവധി മാരകരത്നങ്ങൾ ഉണ്ടാകുന്നുണ്ടു്.അതുകൊണ്ടത്രെ മരതകക്കല്ലിനു ഗാരുത്മതം എന്നും ഗരുഡപച്ചയെന്നും മറ്റും പേരുകൾ ഉണ്ടായിട്ടുള്ളത്.

                         മരതകക്കല്ലുകൾ കറുകയിതളിന്റെയോ* കളമാഗ്രദളത്തിന്റെയോ

പ്രഭപോലെയുള്ള പ്രഭയോടുകൂടിയതായിരിക്കും. ഇവയുടെ നിറത്തോടുകൂടിയ മരതകക്കല്ലു കൾ വളരെ വളരെ ശ്രേഷ്ടങ്ങളും ആണ്. മരതകത്തിന് സഗുണമെന്നും സദോഷമെന്നും രണ്ടു ജാതി വ്യത്യാസങ്ങൾ ഉ​ണ്ട്. അതിൽ ആദ്യമായി സഗുണജാതിയിൽപ്പെട്ടവയുടെ പ്രഭേദങ്ങളെപ്പറ്റിപ്പറയാം. ഗാഡം ഉല്ലസിതം, പേശലം, പിത്തലം, മുഗ്ദ്ധം, പ്രഥുകം, ഇങ്ങനെ സഗുണജാതിയിൽ ആറുതരങ്ങൾ ഉണ്ട്. അവയിൽ, കറുകയിതൾക്കൊത്തനിറത്തോടു കൂടിയത് ഉല്ലസിതവും, നെല്ലോലയുടെ അറ്റത്തിന്റെനിറം പോലെയുള്ള നിറത്തോടുകൂടിയതു പേശലവും തത്തച്ചിറകിന്റെ നിറമ്പോലെയുള്ളത് പിത്തലവും താമരയിലയുടെ വർണ്ണത്തിൽ ഉള്ളത് പ്രഥുകവും തുളസിയിലയുടെ നിറത്തിൽ ഉള്ളത് മുഗ്ദ്ധവും ആകുന്നു.

              ദോഷലേശ്വാന്വിതം, ദുഷ്ടം, ദോഷമൂർഛിതം, ദോഷലേശം  മന്ദദോഷം ഇങ്ങനെ

സദോഷജാതിയിലും അഞ്ചുവകഭേദങ്ങൾ ഉണ്ട്. അവയിൽ _________________________________________________________

*കളമം=ഒരുമാതിരിനെല്ല്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/180&oldid=170555" എന്ന താളിൽനിന്ന് ശേഖരിച്ചത്