താൾ:SreeHalasya mahathmyam 1922.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൬ ഹാലാസ്യമാഹാത്മ്യം

ർപ്പത്തിന്റെ ഫണത്തിലും ആനയുടെ പല്ലിലും വലാഹകപ്പക്ഷിയുടെ കണ്ഠത്തിലും പുണ്ഡരീകക്കരുമ്പിന്റെ മൊട്ടിലും ശാലിനെല്ലിന്റെ തണ്ടുകളിലും മുത്തുച്ചിപ്പിയിലും കരടവാജീഭുജത്തിലും (മാൻകയ്യിലും) ആണ്. ഈ പതിമൂന്നിൽ സ്ത്രീകളുടെ കണ്ഠദേശത്തിലും വലാഹഗളത്തിലും കരടവീജീഭുജത്തിലും നിന്നു മുത്തുകൾ സാധാരണയായി ഉത്ഭവിക്കുന്ന പതിവില്ല. അപ്രകാരംഉള്ള മുത്തുകൾ മൂന്നുലോകത്തിലും ഒന്നുപോലെ ദുർല്ലഭമാണ്. മറ്റു പത്തുസ്ഥലങ്ങളിൽനിന്നും എപ്പോഴും മുത്തുകൾ ഉണ്ടാകുന്നുണ്ടു്.

                              ഇവയിൽ ശംഖിൽനിന്നും ഉണ്ടാകുന്ന മുത്തു് മാടപ്രനിന്റെ നിറംപോലെയും മഝ്യത്തിന്റെ ശിരസ്സിൽനിന്നും മുത്തു് പൂപ്പാതിരിപ്പൂവിന്റെ നിറംപേലെയും, മേഘത്തിൽനിന്നും ഉണ്ടാകുന്ന മുത്തു്  ബാലാർക്കാരുണപ്രഭപോലേയുള്ള പ്രഭയോടുകൂടിയതായും ,മുളയിൽനിന്നും ഉണ്ടാകുന്ന മുത്തുകൽ ആലിപ്പഴം പോലെയും, പന്നിയുടെ ദംഷ്ട്രത്തിൽനിന്നും ഉണ്ടാകുന്നമുത്തു്  രക്തവർണ്ണമായും സർപ്പത്തിന്റെ ഫണത്തിൽനിന്നും ഉണ്ടാകുന്ന മുത്തു് നീലപ്രഭയോടുകൂടിയതായും, ആനയുടെ ദന്തത്തിൽനിന്നും ഉണ്ടാകുന്ന മുത്തു പീതവർണ്ണത്തോടുകൂടിയതായും ശാലിസ്തംബത്തിൽനിന്നും ഉണ്ടാകുന്ന മുത്തും കരിമ്പിൻമൊട്ടിൽനിന്നും ഉണ്ടാകുന്നമുത്തും അതുപോലെതന്നെ മഞ്ഞനിറത്തോടുകൂടിയതായും, മുത്തുച്ചിപ്പികളിൽനിന്നും ഉണ്ടാകുന്നമത്തു് ചന്ദ്രപ്രഭപോലെയുള്ള പ്രഭയോടുകൂടിയതായും ഇരിക്കും. ഇങ്ങനെ പത്തുസ്ഥാനങ്ങളിൽനിന്നും മുത്തുകൾ പതിവായിട്ടും ഉണ്ടാകുന്നുണ്ടെങ്കിലും മുത്തുച്ചിപ്പിയിലും ശംഖിലും നിന്നാണു് മുത്തുകൾ ധാരാളമായിട്ടും ഉണ്ടാകുന്നതു്. സുലഭത്വംകൊണ്ടും ഗുണബാഹുല്യവുംകൊണ്ടും മുത്തുച്ചിപ്പികളിൽനിന്നും ഉണ്ടാകുന്ന മുത്താണു് ശ്രേഷ്ഠമായിട്ടുള്ളതു്.  നീലനിറത്തിൽ ഉള്ളമുത്തു് വൈഷ്ണവവും മഞ്ഞനിറത്തിൽ ഉള്ളതു് മാഹേമന്ദ്രവും . നേഘനിറത്തിൽ ഉള്ളതു് യാമ്യവും ലോഹിതവർണ്ണത്തിൽ ഉള്ളതു് വായുവ്യവും ശുദ്ധവർണ്ണത്തിൽ ഉള്ളതു് വാരുണവും അരുണപ്രഭയോടുകൂടിയതു്. ആഗ്നേയവും ആകുന്നു. ദേവതാഭേദം അനുസരിച്ചുള്ള മുത്തുകളുടെ വർണ്ണക്രമം ഇപ്രകാരമാണ്. നക്ഷത്രങ്ങളെപോലെയുള്ള പ്രകാശത സുവൃത്തത്വം നൈർമല്യം  ഘനതാ സ്നിഗ് ദ്ധതാ സ്ഫുടത്വം ഇങ്ങനെ അറുഗുണങ്ങളോടുകൂടിയതായ മൌക്തികങ്ങളെ ധരിക്കുന്നവർക്കു് ആയുസ്സും ഐശ്വര്യവും വർദ്ധിക്കും. അലക്ഷമിയും ദാരദ്ര്യവും അവരെ ഒരുകാലത്തും തീണ്ടുന്നതുപോലും അല്ലാ.
                                                       അല്ലയോ സചിവോത്തമന്മാരേ!ഇനി ഞാൻ പത്മരാഗരത്നത്തിന്റെ ലക്ഷണങ്ങളും ഗുണങ്ങളും നിങ്ങളോടു പറയാം; സശ്രദ്ധം  കേട്ടുകൊള്ളുവിൻ!

മക്കം, കാളപുരം, തുംബുരുപുരം, സിംഹളം ഈ സ്ഥാലങ്ങളിൽ വാലാസുരന്റെ രക്തം വീണടത്തു നിന്നുമാണ് മാണിക്യം ഉണ്ടാകുന്നതു്. ഇവയിൽ കൃതായുഗത്തിൽ മക്കത്തും , ത്രേതായുഗത്തിലും കാളപുരത്തിലും ദ്വാപരയു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/178&oldid=170552" എന്ന താളിൽനിന്ന് ശേഖരിച്ചത്