ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൩-ാം അദ്ധ്യായം__ പതിനേഴാം ലീല. ൧൫൧
ഴിയുന്നതിനു മുമ്പേതന്നെ ആയുധവുംവച്ചു് പിൻവാങ്ങി . അനന്തരം ദേവേന്ദ്രൻ വലാസുരനോടു ഇങ്ങനെ പറഞ്ഞു:--- അല്ലയോ ബലവീര്യപരാക്രമങ്ങളെക്കൊണ്ടു ത്രൈലോക്യപ്രഖ്യാതനും മഹാനും ആയ വലാസുര! അങ്ങേക്ക് തുല്യം പരാക്രമശാലികൾ മൂന്നുലോകത്തിലും ഇല്ല. ഞങ്ങൾ അങ്ങയുടെ ബലങ്ങളേയും പരാക്രമങ്ങളേയും കണ്ടു് അത്യന്തം സന്തുഷ്ടന്മാരായി . അവിടുന്നു് എന്തൊരു വരം ഇഛിക്കുന്നുവോ അതിനെ പ്രദാനം ചെയ്യാം ദേവേന്ദ്രന്റെ മേൽപ്രകാരമുള്ള വാക്കുകളെകേട്ടു വലാസുരൻ, കൈകൊട്ടി ചിരിച്ചുംകൊണ്ടു്, ഇപ്രകാരം പറഞ്ഞു:--- എടൊ ലജ്ജാവഹീനനായ ദേവേന്ദ്ര! ഇനിക്കു നിന്റെ വാക്കുകേട്ടതിൽ ഇതില്പരമില്ലാത്ത വിസ്മയംതോന്നുന്നു. ഒരാൾക്കു എത്രകണ്ടു് യുദ്ധ ശക്തിയുണ്ടോ അത്രകണ്ടേ അയാൾക്കു വരശക്തിയും ഉള്ളു. എന്നോടു യുദ്ധംതുടങ്ങിയ ഉടനെ തോറ്റോടിയ നിനക്കു എന്നോളവും ആയോധന ശക്തിയില്ലെന്നുള്ളതിനു പക്ഷാന്തരം ഇല്ലല്ലൊ. എന്നോളവും രണശക്തിയില്ലാത്ത നിനക്കു ഒരിക്കലും എന്നേക്കാൾ വരശക്തിയുണ്ടാകുന്നതും അല്ല. അപ്പോൾ നീ ഏതുക്രമം അനുസരിച്ചാണു് ഇനിക്കു വേണ്ട വരം തരാമെന്നു പറഞ്ഞതു്. അതുമല്ല , ഞാൻ വിശേഷിച്ചും സർവജ്ഞനും സർവശക്തനും ആയ ഉമാസഹായനോടു് അവദ്ധ്യത്വംമുതലായ ശ്രേഷ്ഠവരങ്ങളെവരിച്ചവൻ. ആ ഇനിക്കാണോ നീ വേണ്ടവരം തരാമെന്നുപറഞ്ഞതു്. വളരെ ഭംഗിയായി. നിനക്കു വേണ്ടവരംഞാൻ തരാം വേണമെങ്കിൽ ഈ ക്ഷണത്തിൽതന്നെ വരിച്ചുകൊള്ളുക. ദേവേന്ദ്രനും മറ്റുള്ള ദേവന്മാരും അതുകേട്ടു് പറഞ്ഞു . ഞങ്ങൾ ഇപ്പോൾ ഒരുയാഗം നടത്താൻ പോകുന്നു . ആ യാഗത്തിൽ അങ്ങ് പശു വായി ഭവിക്കണം. ഇതാണു് ഞങ്ങൾക്കിപ്പോൾ ആവശ്യമുള്ളവരം. വലാസുരൻ അതുകേട്ടു് ദേവന്മാർ അപേക്ഷിച്ചവരം എന്നേക്കൊണ്ടു സാധിക്കാവുന്നതും, വളരെ നിസ്സാരമായതും തന്നേ. ഞാൻ ഒരിക്കലും എന്റെ ഈ ശാശ്വതമല്ലാത്തതായ ശരീരത്തെ ഉപേക്ഷിക്കുമ്പോൾ അവർക്കു ഇഷ്ടസിദ്ധിയും ഇനിക്കു കീർത്തിയും ഉണ്ടാകും ഇതൊരു വലിയ കാര്യംതന്നെ. എന്തുകൊണ്ടെന്നാൽ നിസ്സാരമായ ശരിരത്യാഗംകൊണ്ടു് അത്യുൽകൃഷ്ടമായ കീർത്തിലഭിക്കുന്നതു് ചില്ലറക്കാര്യമോ ? ഇവർ ഇങ്ങനെ വരിച്ചതു എന്റെ പൂർവപുണ്യംതന്നെ . യാതൊരു സംശയവുമ ഇല്ലാ എന്നിങ്ങിനെ വിചാരിച്ചുകൊണ്ടു് അത്യാനന്ദപാരവശ്യത്തോടു കൂടെ ദേവന്മാരെ നോക്കി അല്ലയോ ദേവന്മാരെ നിങ്ങൾ യാചിച്ച വരംതന്നിരിക്കുന്നു നിങ്ങൾ എന്നോടു ഇത്ര എളുപ്പമായ ഒരു വരമേ വരിക്കൂ എന്നു ഞാൻ വിചാരിച്ചിരുന്നില്ല. നിങ്ങൾക്കു അങ്ങനെ തോന്നിയതു എന്റെ ഭാഗ്യം കൊണ്ടാണു്.ഹാ! ഹാ! ഞാൻ എത്ര സന്തുഷ്ടനായി. ഇനി
ഇനിക്കു അനിത്യമായ ഈ മാംസം ശരീരത്തെ ഉപേക്ഷിച്ചു നിത്യമായ കീർത്തി ശരീരത്തിൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.