Jump to content

താൾ:SreeHalasya mahathmyam 1922.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩-ാം അദ്ധ്യായം __ പതിനോഴാം ലീല ൧൪൯

    മന്ത്രിമാർ അതുകേട്ട് അത്യന്തം സന്തോഷഭാവത്തോടു കൂടെ വൈശ്യശ്രേഷുനോടു് അല്ലയൊ വർത്തകപ്രഭോ രാജകിരീടങ്ങൾക്കു പയോഗിക്കാൻ
    കൊള്ളുന്നതായ രത്നങ്ങളാണു് ഞങ്ങൾക്കാവശ്യമായിട്ടുള്ളതു്. കിരീടത്തിനുപയോഗിക്കുന്ന രത്നങ്ങൾ എല്ലാം ലക്ഷണയുക്തങ്ങളായിരിക്കണം. അതു
     കൊണ്ടു് അങ്ങയുടെ പക്കൽ ലക്ഷണംതികഞ്ഞ രത്നങ്ങൾ എത്രയുണ്ടോ അതെല്ലാം ഞങ്ങൾക്കുതരണം എന്നു പറഞ്ഞു.
   സചിവന്മാരുടെ ഇപ്രകാരമുള്ള വാക്കുകളെ വൈശ്യരൂപിയായ ശിവൻകേട്ടു്, തന്റെ തോളിൽഇട്ടിരുന്ന ഭാണ്ഡം എടുത്തു നിലത്തുവച്ചഴിച്ചു്      അതിൽ
     ഉണ്ടായിരുന്നതും അനർഘങ്ങളും ആയ അനവധിരത്നങ്ങൾ എടുത്തു അവരുടെ മുമ്പിലായിട്ടു് ഒരു നീലാംബരം വിരിച്ചു് അതിൽ വച്ചും കൊണ്ടു് അവ
     യിൽ  ഓരോന്നിന്റേയും ലക്ഷണങ്ങളെപ്പറ്റി ഇപ്രകാരംപറഞ്ഞുതുടങ്ങി.
          പണ്ടു്  മഹാബലശാലിയും ശ്രീമാനും ആയി വലൻ എന്നു പേരോടുകൂടിയ ഒരു ദാനവേന്ദ്രൻ ഉണ്ടായിരുന്നു.അവൻ ഭുജബലംകൊണ്ടും തപോബ
     ബലംകൊണ്ടും  ലോകത്രയാധിപനായി തീർന്നെങ്കിലും ദേവേന്ദ്രൻ അവനെഒരുയാഗത്തിനു യജ്ഞപശുവാക്കി വരിച്ചിട്ടു് വധിച്ചു . അവന്റെ അസ്ഥി
     ‌കളിൽ  നിന്നു്  വജ്രങ്ങളും , പല്ലുകളിൽനിന്നും മുത്തുകളും , രക്തത്തിൽ നിന്നും  പത്മരാഗങ്ങളും , രോമങ്ങളിൽനിന്നു വൈഡൂര്യങ്ങളും, മാംസത്തിൽ 
     നിന്നു പവിഴങ്ങളും , നേത്രത്തിൽ നിന്നു മഹാനീലമണികളും ,പിത്തത്തിൽ നിന്നു മരതകക്കല്ലുകളും, കഫത്തിൽനിന്നു് പുഷ്യരാഗക്കല്ലുകളും, മേദസ്സിൽ
     നിന്നു  ഗോമേദകങ്ങളും  ഉണ്ടായി .  മറ്റുപ്രകാരത്തിലും  നവരത്നങ്ങൾ  ഉണ്ടാകുന്നതായി  ശാസ്ത്രങ്ങൾ ഘോഷിക്കുന്നുണ്ടു്. ഇവയിൽ വജ്രവും മുത്തും 
     ബ്രാഹ്മണജാതിയും , മാണിക്യവിദ്രൂമങ്ങൾ  ക്ഷത്രിയജാതിയും  പുഷ്യരാഗവും, ഗോമേദകവും വൈഡൂര്യവും വൈശ്യജാതിയും-ഇന്ദ്രനീലവും മരതകവും 
   ശൂദ്രജാതിയും  ആണു്. ഇവയിൽ  മുത്തും  സ്ഫടികജാതികളും സത്വഗുണപ്രധാനങ്ങളും ഗോമേദകവും മാണിക്യവും വിദ്രൂമവും രാജോഗുണപ്രധാനങ്ങളും  
     അഞ്ജനോപലനീലാദ്യങ്ങൾ താമസഗുണപ്രധാനങ്ങളും മരതകം താമസരാജസയുക്തവുംആണ്.
          മന്ത്രിമാർ  അതുകേട്ടു്വൈശ്യപ്രഭുവിനോടു് , വലാസൂരനെ ദേവേന്ദ്രൻ  യജ്ഞത്തിനുവേണ്ടി വധിച്ചതും അവന്റെ അംഗങ്ങളിൽ നിന്നും നവരത്ന
     ങ്ങൾ ഉണ്ടായതുമെല്ലാം വിസ്താരമായി കേല്പിക്കണമെന്നപേക്ഷിച്ചു .
          വർത്തകശ്രേഷ്ടൻ മന്ത്രിമാരുടെ അപേക്ഷയനുസരിച്ചുവലാസുരനിഗ്രഹത്തേയും രത്നേനാത്ഭവത്തേയുംപ്പറ്റി വിസ്താരമായി താഴെ വരുമാറുപറ
      ഞ്ഞുതുടങ്ങി:---
          "മഹാനും അതിവിക്രമിയും വലാസുരൻ എന്നുള്ള നാമധേയംകൊണ്ടു ത്രൈലോക്യപ്രഖ്യതനും ആയ ദാനവേന്ദ്രൻ, ബാല്യകാലം തുടങ്ങിയെ

൧൨










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/171&oldid=170545" എന്ന താളിൽനിന്ന് ശേഖരിച്ചത്