താൾ:SreeHalasya mahathmyam 1922.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൨ ഹാലാസ്യമാഹാത്മ്യം.

         അനന്തരം അവർ തമ്മിൽ തമ്മിൽ ഇങ്ങനെ പറഞ്ഞു:-അയ്യയ്യോ!അന്യായ
 മായിപ്പോയല്ലോ!ദുരാഗ്രികളായ ഭോഗിനീതനയന്മാർ എടുത്താലൊതുങ്ങാത്തവണ്ണം
 ധനങ്ങളെകൊണ്ടും രത്നങ്ങളെകൊണ്ടും പരിപൂർണമായിരുന്ന ഈകോശാഗാരം 
 എങ്ങനെ ഇത്രശൂന്യമാക്കിക്കളഞ്ഞുഇനി നാം എന്താണുചെയ്യേണ്ടത്.  ധനംകുറേ ഏ
 തുപ്രകാരത്തിൽ എങ്കിലും ഉണ്ടാക്കാം. ലക്ഷണയുക്തങ്ങളായരത്നങ്ങൾ  നമ്മുക്കു എ
 വിടെനിന്നും കിട്ടും.ലക്ഷണമൊത്തതല്ലാത്തരത്നങ്ങളെക്കൊണ്ട് ഒരിക്കലുംരാജാക്ക
 ന്മാർക്ക് കിരീടങ്ങൾ ഉണ്ടാക്കാൻ പാടുള്ളതും അല്ലയോ. ശാസ്ത്രജ്ഞന്മാർ എല്ലാവരു
 ടേയും അഭിപ്രായം ലക്ഷണം തികയാത്ത രത്നങ്ങൾ ഉപയോഗിച്ചു കിരീടമുണ്ടാക്കിയാൽ
 രാജ്യത്തിൽ പലവിധആപത്തുകൾ ഉണ്ടാകുമെന്നും ആണ്. രാജകുമാരനെപട്ടംകെട്ടിച്ചി
 ല്ലെങ്കിൽ രാജ്യം അരാജകമായി തീരുകയും ഉടൻ ശത്രുക്കളുടെ ആക്രമണമുണ്ടാവുകയും
 ആഭ്യന്തരകലഹങ്ങൾ വർദ്ധിക്കുകയും ചെയ്യും. എല്ലാറ്റുനും സഹായം ഹാലാസ്യനാഥ
 നായസുന്ദരേശ്വരൻ തന്നെ. ഈ കുമാരനെ പാണ്ഡ്യവംശത്തിന് നടുനായകമാക്കി
 വീര്‌യ്യപാണ്ഡ്യനു നല്കിയതും ഭഗവാനായ സുന്ദരേശ്വരനല്ലാതെ മറ്റാരും അല്ലയോ. 
 അദ്ദേഹത്തിന്റെ സഹായം കൊണ്ടുസാധിക്കാൻ പാടില്ലാത്തതായി ത്രിലോകത്തിലും
 വല്ലതും ഉണ്ടോ?അതുകൊണ്ട് നമുക്കു അദ്ദേഹത്തെ തന്നെ ശരണംപ്രാപിക്കാം. അദ്ദേ
 ഹം ഇതിന് ഏതെങ്കിലും ഒരു കഴിവുണ്ടാക്കിത്തരും.
                           അനന്തരം അവർ കുമാരനേയും എടുത്തുംകൊണ്ട് , സുന്ദരേശ്വര
 ക്ഷേത്രത്തിന്റെ ഗോപുരദ്വാരത്തിൽപോയി നിന്നുകൊണ്ട് അവരിൽ ഓരോരുത്തരും 
 പ്രത്യേകം പ്രത്യേകം സങ്കല്പധ്യാനത്തോടുകൂടെ ഭഗവാനെസ്തുതിക്കുകയും രാജകുമാരനെ     
 ക്കൊണ്ടു് പലതവണയും ഭക്തിപൂർവ്വം അദ്ദേഹത്തെ പ്രാർത്ഥിപ്പിക്കുകയും ചെയ്തു.
                       ഈ അവസരത്തിൽ ഭക്തവത്സലനും കാരുണ്യശാലിയും ഇന്ദ്രാഭിവ
 ന്ദ്രനും  ആയ സുന്ദരേശ്വരൻ, സാലംകാരനും കോനളവിഗ്രഹനും ആയഒരു വൈശ്യപ്ര
 ഭുവിന്റെവേഷം ധരിച്ചു്, അനവധി രത്നങ്ങൾകൊണ്ടുണ്ടാക്കിയ ദിവ്യമാലകളും ചാർത്തി
 രത്നപൂർണ്ണമായ ഒരു വലിയഭാണ്ഡം തോളത്തു ഭേസിരാജകുമാരനും മന്ത്രിപുംഗവന്മാരും
 കൂടെ പരം പരമശിവന്റെ കാരുണ്യവിലാസത്തെ പ്രദീക്ഷിച്ചു കൊണ്ടു കാത്തുനിൽക്കുന്ന
 തായഗോപുരദ്വാരത്തിചെന്ന് അവരെ നോക്കി, നിങ്ങൾ എന്തോകാര്യവശാൽ ചിന്താ
 കുലന്മാരായി നിൽക്കുന്നതുപോലെ തോന്നുന്നല്ലോ; കാരണമെന്താ? പറയരുതോ എന്നു
 ചോദിച്ചു.
                   മന്ത്രിമാർ അതുകേട്ടു സംഗതിമുഴുവനും ആവൈശ്യപ്രഭുവിനോടുപറഞ്ഞു. 
 വൈശ്യപ്രഭു അതുകേട്ടു മന്ദഹാസപൂർവം മന്ത്രിമാരോട് , ഇത്രയുള്ളോ? സാരമില്ല. നി
 ങ്ങൾക്ക് ഏതെല്ലാം തരത്തിലുള്ള രത്നങ്ങളാണാവശ്യമുള്ളത്. എല്ലാത്തരത്തിലുള്ള ര

ത്നങ്ങളും എന്റെ പക്കൽഉണ്ട്. ഏതുവേണമെങ്കിലും തരാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/170&oldid=170544" എന്ന താളിൽനിന്ന് ശേഖരിച്ചത്