താൾ:SreeHalasya mahathmyam 1922.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨ - അദ്ധ്യായം - പതിനാറാം ലീല. ൧൪൧

      ദ്ധികളേയും സമ്പാദിച്ചിട്ടുണ്ട്.  ഹാലാസ്യവാസികളായ മീനാക്ഷീസുന്ദരേശ്വരന്മാർ ഭക്താകല്പമഹീരുഹ
      ങ്ങളാണു് . ഭക്തന്മാരെ അനുഗ്രഹിക്കുന്നതിനായിട്ടത്രെ അവർ അവിടെ നിത്യവാസം ചെയ്യുന്നതു്.    
      അതുകൊണ്ടു് നിങ്ങൾ ഹാലാസ്യമഹാക്ഷേത്രത്തിപോയി ദേവിയേയും ദേവനേയും പ്രണമിച്ചു് ദേവന്റെ
      ദക്ഷിണഭാഗസ്ഥനായ ദക്ഷിണാമൂർത്തിയുടെ സന്നിധിയിൽ താമസിച്ചു് വേദാർത്ഥജ്ഞാനമാകുന്ന 
       ഫലോദ്ദേശ്യത്തോടുകൂടെ തപസ്സുചെയ്താൽ നിങ്ങൾക്കു അതിവേഗത്തിൽ സകലവേദാഗമാർത്ഥബോധവും
      ഉണ്ടാകും . 
                   കണ്വാദികളായ മഹർഷിമാർ ഹരഭക്തന്റെ മേൽപ്രകാരമുള്ള വാക്കുകൾ കേട്ടു് ഇതില്പരമില്ലാത്ത
     സന്തോഷത്തോടുകൂടെ അദ്ദേഹത്തെയും മുമ്പിൽനടത്തി മധുരയിലേക്കു തിരിച്ചു. അതിവേഗത്തിൽ അവർ
     ഹാലാസ്യത്തിൽ എത്തി. ഒന്നാമതായി അവർ ഹേമപത്മിനീമഹാതീർത്ഥത്തിൽ  ഇറങ്ങി സ്നാനംചെയ്തു 
     കലോചിതകർമ്മങ്ങൾ  എല്ലാം നിർവഹിച്ചു. അനന്തരം അവർ ക്ഷേത്രത്തിനകത്തു കടന്നു്, ആകാശത്തിൽ 
      നിന്നും ഇറങ്ങിയ അതുല്യാത്ഭുതകോമളമായ വിമാനത്തിൽ ആരോഹണംചെയ്തിരിക്കുന്ന ഭഗവാനെയും 
      ഭഗവതിയേയും നമസ്കരിക്കുകയും പല പ്രകാരത്തിൽ അവരെ സ്തുതിക്കുകയും ചെയ്തു. അതിന്റേശേഷം ആ
      വിമാനത്തിന്റെ ദക്ഷിണഭാഗത്തു വടമൂലത്തിൽ സ്ഥാപിച്ചിട്ടുള്ള വ്യാഖ്യാനപീഠത്തിൽ ഇരിക്കുന്ന ശുദ്ധസ്ഫടി
      കസംകാശനും,ബ്രഹ്മാദികളായ  ദേവസംഘങ്ങളാലും, മുനിഗണങ്ങളാലും ഒന്നുപോലെ സമാവ്രതനും,ത്രിനേത്ര
      ധാരിയും അക്ഷമാല, സുധാപൂർണ്ണമായ ഹേമകുംഭം, ജ്ഞാനമുദ്ര, പുസ്തകം ഇവകളാൽ ശോഭായമാനങ്ങളായ 
       ചതുർബാഹുക്കളോടുകൂടിയവനും, അവ്യയനും,വരങ്ങളെ കൊടുക്കുന്നവനും, വേദവ്യാഖ്യാനതല്പരനും, ആയ
       ദക്ഷിണാമൂർത്തിയുടെ സമിപത്തെ പ്രാപിച്ചിട്ടു് വിസ്മിതമാനസന്മാരും ഭക്തിപരവശന്മാരുമായ ആ മഹർഷി 
       പുംഗവന്മാർ പിന്നെയുംപിന്നെയും അദ്ദേഹത്തെ പ്രണിപതിച്ചിട്ടു് വേദോക്തങ്ങളും മനോഹരങ്ങളുമായിരിക്കുന്ന 
        നാനാവിധസ്തോത്രങ്ങളേക്കൊണ്ടു് അദ്ദേഹത്തെ സ്തുതിച്ചു. അനന്തരം ആ മുനിപുംഗവന്മാർ എല്ലാവരും
        അദ്ദേഹത്തിന്റെ അടുക്കൽ ഇരുന്നുകൊണ്ടു് ശ്രീമാനായ ദക്ഷിണാമൂർത്തിയുടെ, സർവജ്ഞാനപദവും, 
       ഇരുപത്തിരണ്ടു ബീജാക്ഷരങ്ങളോടുകൂടിയതും ഹരഭക്തനാൽ ഉപദേശിക്കപ്പെട്ടതും സുദുർല്ലഭവും ആയ
        മേധാവിദ്യയെ സന്തോഷത്തോടുകൂടെ ജപിയ്ക്കുകയും, ഭക്തിപൂർവം ത്രികാലങ്ങളിലും ഒന്നുപോലെ ചന്ദന
       പുഷ്പഗന്ധതോയങ്ങൾകൊണ്ടു് പൂജിക്കുകയും , ഉപവാസപാരായണന്മാരായ അവർ ഹവനം , തർപ്പണം,
        ദ്വിജഭോജനം മുതലായ പഞ്ചവിധോപാസനകളെ ചെയ്യുകയും ചെയ്തു.
                                 കാർത്തികമാസത്തിലെ പൌർണ്ണമനാളിൽ തുടങ്ങിയ  ഈ വ്രതത്തെ മഹർഷിമാർ 
         അടുത്തവർഷത്തിലെ കാർത്തികമാസത്തിലെ പൌർണ്ണമിവരെയും യാതൊരു വിഘ്നവുംകൂടാതെ അനുഷ്ഠിച്ചു.
         ഒരുവർഷംതികഞ്ഞ അന്നേദിവസം സർവ്വവേദാർത്ഥസ്വരൂപനും, സർവജ്ഞനും, ഭക്തവത്സലനും ഈസ്വരനും 
         ആയ ഭഗവാൻ‌ ദക്ഷിണാമൂർത്തി ഉത്തരീയത്തോടും തലക്കെട്ടോടുംകൂടിയ

൧൧










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/163&oldid=170537" എന്ന താളിൽനിന്ന് ശേഖരിച്ചത്