താൾ:SreeHalasya mahathmyam 1922.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമാഹാത്മ്യം അല്ലയോ തപസ്വിനീ!മലയധ്വജധർമ്മപത്നീ!ലോകമാതാവായ തടാതകയുടെ മാതാവാകാനുള്ളഅതിഭാഗ്യം കിട്ടിയയശസ്വിനീ!സർവപുരാണാന്തർഗ്ഗതമായിരിക്കുന്ന ധർമ്മം ഞാൻ നിന്നെ ധരിപ്പിക്കാം.ശ്രദ്ധിച്ചുകേട്ടുകൊള്ളുക.ധർമ്മം മൂന്നുവിധമാണെന്നാണു് വേദാന്തവേദികളുടെ അഭിപ്രായം.അവ,മാനസികവും,വാചികവും,കായികവും ആകുന്നു.ഇവയിൽ മാനസികധർമ്മങ്ങൾ,സത്യവും,ക്ഷമയും,ശിവധ്യാനവും,ഇന്ദിയനിഗ്രഹവും ഭൂതദയയും,തുഷ്‌ടിയും,ആർജ്ജവവും,ധർമ്മചിന്തനയും രാഗാദിഹീനമായ മനശ്ശുദ്ധിയും ആണു്.പഞ്ജാക്ഷജപം ധർമ്മശാസ്ത്രപാരായണം,പഞ്ചശ്വനീ പഠനം വേദാഭ്യാസം,ശതരുത്രീയസ്തോത്രഗാനം,പുരുഷസൂക്തപഠനം,മറ്റുള്ള അനവധി സ്തോത്രഗാനങ്ങൾ മുതലായവ,വാചകധർമ്മവും,ശിവലിംഗാർച്ചനുവും,ശിവപൂജയും ശിവക്ഷേത്രപ്രദക്ഷിണവും പുഷ്പാഭിഷേകത്തിനു വേണ്ടി പൂ പറിക്കുന്നതും,ശിവക്ഷേത്രങ്ങൾ അടിച്ചു തളിക്കുന്നതും,പൂജക്കു പൂവുണ്ടാക്കാനായി ഉദ്യാനങ്ങൾ നിർമ്മിക്കുന്നതും,തീർത്ഥാടനം ചെയ്യുന്നതും മറ്റും കായികധർമ്മവും ആകുന്നു.ഇങ്ങനെയുള്ള സർവധർമ്മങ്ങളിലും വച്ചു് തീർത്ഥാടനംപോലെ ശ്രേഷ്ഠമായി മറ്റൊരു ധർമ്മവും ഇല്ല.ധർമ്മോത്തമമായ അതു് മഹാപാപങ്ങളെ ശമിപ്പിക്കുകയും,വലിയവലിയ ഐശ്വര്യങ്ങളെ ഉണ്ടാക്കുകയും ചെയ്യും.ഇന്ദ്രിയനിഗ്രഹം ചെയ്തും,മഹായജ്ഞങ്ങൾ നടത്തിയും,സമ്പാദിക്കുന്നതിലും കൂടുതൽ പുണ്യം തീർത്ഥാടനംകൊണ്ടു കിട്ടും.ഉടനടി ശ്രേയസ്സും മുക്തിയും ഉണ്ടാകുന്നതിനു തീർത്ഥാടനം പൊലെ മറ്റൊന്നും നന്നല്ല.അത്യന്തദുർല്ലഭമായ മുക്തിക്കു മൂലകാരണം തീർത്ഥാടനം ആണു്.ഭുക്തിയും,മുക്തിയും സർവകാമസിദ്ധിയും,തീർത്ഥാടനംകൊണ്ടു് തീർച്ചയായും ഉണ്ടാകും.ഉമാധവനായ പരമേശ്വരൻ വിഷയമോഹിതന്മാരായ ജനങ്ങളെ അനുഗ്രഹിക്കുന്നതിനു വേണ്ടി ഗംഗാദികളിൽ തീർത്ഥസ്വരൂപിയായി ആവസിക്കകയാണു്.എല്ലാപുണ്യതീർത്ഥങ്ങളിലും പോയി ഒന്നുപോലെ സ്നാനംചെയ്യുന്നതിനു എല്ലാരെക്കൊണ്ടും നടന്നെന്നുവരുന്നതല്ല.സലിലനിധിയായ സമുദ്രത്തിൽ സ്നാനം ചെയ്താൽ സകലതീർത്ഥങ്ങളിലും ഒന്നുപോലെ സ്നാനം ചെയ്താലുള്ള ഫലമുണ്ടാകുമെന്നു വിധിയുണ്ടു്.ആ വിധിസകാരണം ഉണ്ടായിട്ടുള്ളതാണു്.എന്തുകൊണ്ടെന്നാൽ,ഭൂമിയിലുള്ള സർവതീർത്ഥങ്ങളും നദിശ്രപേണപോയി സമുദ്രത്തിൽ അല്ലെചേരുന്നതു്.അപ്പോൾ സമുദ്രസ്നാനംകൊണ്ടു് സർവതീർത്ഥസ്നാനം ചെയ്തഫലമുണ്ടാകുമെന്നു പറഞ്ഞിട്ടുള്ളതിനു് എന്താണു് വ്യത്യാസം.അതുകൊണ്ടത്രേ സമുദ്രസ്നാനം അത്യന്തം പുണ്യപ്രദമായി തീർന്നിട്ടുള്ളതു്.ഭവതിയും സമുദ്രസ്നാനം ചെയ്ത ശിവലോകം പ്രാപിച്ചു് ഭർത്താവിനോടുകൂടെ സുഖമായിവസിച്ചുകൊള്ളുക.

മഹർഷീശ്വരൻ ഇപ്രകാരം അരുളിച്ചെയ്തിട്ടു് അവിടെ നിന്നും തിരോഭൂതനായി.അനന്തരം കാഞ്ചനമാല,തനിക്കു ശിവലോകം പ്രാപിച്ചു ഭർത്തുവുമൊന്നിച്ചു് വസിക്കുന്നതിനു് വളരെ താല്പര്യമുണ്ടെന്നും അതു് സമുദ്രസ്നാനം കൊണ്ടല്ലാതെ മറ്റൊന്നു കൊണ്ടും സാധിക്കുന്നതല്ലെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/108&oldid=170526" എന്ന താളിൽനിന്ന് ശേഖരിച്ചത്