താൾ:SreeHalasya mahathmyam 1922.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫- ആം അദ്ധ്യായം-ഒൻപതാംലീല ഹൃദയന്മാരും സർവസൌഭാഗ്യസുയുക്തന്മാരും അല്ലാതെ പാണ്ഡ്യസാമ്രാജ്യത്തിൽ ആരുംതന്നെ ഇല്ലായിരുന്നു.അതിവൃഷ്ടിയോ,അനാവൃഷ്ടിയോ,ആധിവ്യാധികളോ,ബാലമരണങ്ങളോ,അപമൃത്യുക്കളോ യാതൊന്നും ഭൂമിയിൽ ഇല്ലാതെആയി.ആദ്യകാലമേ സായൂജ്യപദവിതന്നെ എല്ലാവർക്കും ഒന്നുപോലെ കിട്ടിത്തുടങ്ങി.കാലപുരിയെന്ന ശബ്ദുപോലും എങ്ങും കേൾപ്പാനില്ല.എന്തിനധികം പറയുന്നു.ഹാലാസ്യനാഥനായ സുന്ദരേശ്വരൻ,പാണ്ഡ്യാധിപനായി സാമ്രാജ്യം പരിപാലിച്ച ആ കാലത്തിൽ ഭൂലോകം മുഴുവൻ ശിവലോകമായി മാറി എന്നുപറഞ്ഞാൽ ഏതാണ്ടു് സാമ്യമുണ്ടാകും കൈലാസസദൃശമായ ഹാലാസ്യത്തിലുള്ള പരമേശ്വരന്റെ രാജധാനിയിൽ നന്ദികേശ്വരൻ തുടങ്ങിയുള്ള മുഖ്യഭൂതങ്ങൾ മനുഷ്യരൂപികളായി വന്നു് താമസിച്ചുകൊണ്ടു് കിങ്കരവൃത്തികൾ നിർവഹിച്ചുതുടങ്ങി.സർവാന്തയ്യാമിയും സർവഞ്ജനും,സകലകലാനിധിയും,ഹാലാസ്യനാഥനുമായ സുന്ദരേശ്വപാണ്ഡ്യൻ ചക്രവർത്തിയായും,മീനാക്ഷീഭഗവതിയായ തടാതക,ചക്രവർത്തിനിയായും,മനുഷ്യവേഷധാരിക ളായ നന്ദികേശ്വരാധിഭൂതങ്ങൾ കിങ്കരന്മാരായും രാജ്യഭരണം തുടങ്ങിയാൽ പിന്നെ രാജ്യത്തിനെന്തൊ രുകുറവുണ്ടാവും.നിത്യകല്യാണംതന്നെ സർവത്ര വിളങ്ങും.അതുകൊണ്ടു് ഞാൻ ഇതിലധികമായി സുന്ദരപാണ്ഡ്യന്റെ രാജ്യഭാരകാലത്തിൽ രാജ്യത്തിനുണ്ടായ ക്ഷേമത്തെപ്പറ്റി നിങ്ങളോടു് പറഞ്ഞു സമയംകളയണമെന്നു വിചാരിക്കുന്നില്ല.അദ്ദേഹത്തിന്റെ അടുത്ത ലീലയെത്തന്നെ കേൾപ്പിക്കാം. പാണ്ഡ്യാധിപനായ സുന്ദരേശ്വരൻ,മണിമയകിരീടവും ധരിച്ചു് കനകം കൊണ്ടും സുവർണ്ണംകൊണ്ടും ഉണ്ടാക്കിയ ഛത്രദണ്ഡത്തോടു കൂടിയവെൺകാറ്റക്കുടയാവും,ശംഖുപോലെ വെളുത്ത ചാമരങ്ങൾ കൊണ്ടും അലംകൃതമായ രത്നസിംഹാസനത്തിൽ എഴുന്നെള്ളിയിരുന്നു് അർദ്ധസിംഹാസനസ്ഥയായ തടാതകയോടുകൂടെ രാജ്യം ഭരിച്ചുവന്ന ആ കാലത്തിൽ വേദവേദാംഗപാരഗന്മാരും ഭക്തശിരോമണികളും ദിവ്യാദിവ്യന്മാരുമായ അനവധി മഹർഷികൾ ഭഗവാനെകാണ്മാനായി ആ രാജധാനിയിൽ വരികയും,അപ്രകാരം വരുന്ന താപസന്മാരിൽനിന്നും,തടാതകയുടെ മാതാവായ രാജപത്നി പലപുരാണങ്ങളും ഗ്രഹിക്കുകയും ചെയ്യുന്നപതിവുണ്ടായിരുന്നു.ഈ കാലത്തിൽ ഒരിക്കൽ മഹർഷിപുംഗവനായ ഗെത്രമൻ സുന്ദരേശ്വരദർശനത്തിനായി ചെന്നപ്പോൾ,രാജപത്നിയായ കാഞ്ചനമാല,അദ്ദേഹത്തെ വേറെവിളിച്ചുകൊണ്ടുപോയി ഭക്തിപൂർവം പൂജിച്ചിരുത്തി,അല്ലയൊ താപശ്രേഷ്ഠ!ധർമ്മജ്ഞനായ നിന്തിരുവടി ശ്രേയസ്തരങ്ങളായ ധർമ്മങ്ങൾ ഏതെല്ലാമാണെന്നു അടിയനു പറഞ്ഞു തരണമേ എന്നിങ്ങനെ അപേക്ഷിച്ചു.

വിദ്വാനും,മതിസത്തമനും,സർവശാസ്ത്രവിശാരദനും ആയ ഗെത്രമൻ അതുകേട്ടു്,കാഞ്ചനമാലയെനോക്കി ഇങ്ങനെപറഞ്ഞു:-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/107&oldid=170525" എന്ന താളിൽനിന്ന് ശേഖരിച്ചത്