ഹാലാസ്യമാഹാത്മ്യം രന്റെ അത്ഭുതകരമായ വിശപ്പിനേയും ദാഹത്തേയും അടക്കിയതും,പരിപാവനവും തന്റെ ശിരസ്സിൽ ധരിച്ചിരിക്കുന്നതുമായ ഗംഗയെവേഗവതിയെന്നുള്ള പേരോടുകൂടെ മധുയിൽ അവതരിപ്പിച്ചു് ജനോപകാരപ്രദമാക്കി തീർത്തതുമായ ലീലകളെ നിങ്ങൾ കേട്ടുവല്ലൊ.ഇനി ഞാൻ നിങ്ങളോടു് മീനാക്ഷിഭഗവതതിയായ തടാതകയുടെ ഇഷ്ടപൂർത്തിക്കുവേണ്ടി സുന്ദരേശ്വരൻ സപ്തസമുദ്രങ്ങളെ മധുരയിൽ വരുത്തിയലീലയെ കേൾപ്പിക്കാം,ചെവിതന്നുകേട്ടുകൊള്ളുവിൻ ൧൩- ആം അദ്ധായം അന്നഗർത്താപഗാനയനം എന്ന എട്ടാമത്തെ ലീല സമാപ്തം ഹാലാസ്യമാഹാത്മ്യം കേരളഭാഷാഗദ്യം ൧൫ ആം അദ്ധ്യായം സപ്തസമുദ്രാനയനം എന്ന ഒൻപതാമത്തേലീല
അല്ലയോ മുനീശ്വരൻമാരെ!സോമസുന്ദരപാണ്ഡ്യേശ്വരൻ കല്യാണകരമാകുംവണ്ണം രാജനീതിയ്ക്കു അല്പംപോലും വ്യത്യാസംകൂടാതെ രാജ്യഭരണം നിർവഹിച്ചുവന്ന ആ കാലത്തിൽ പാണ്ഡ്യസാമ്രാജ്യത്തിനുണ്ടായ അഭിവൃദ്ധികൾ എല്ലാം ഏറ്റവും അത്യുച്ചമായിരുന്നു സസ്യധാന്യസമ്പൽ സംമ്പൂർണ്ണമാവുകയും മേഘങ്ങൾ കാലാകാലത്തിൽ വർഷിക്കുകയും ചെയ്തു.ജനങ്ങൾ ധർമ്മരതന്മാരായും പാപലേശവിവർജ്ജിതന്മാരായുംതീർന്നു.ബ്രാഹ്മണർ,സ്വധർമ്മരതന്മാരായും,വേദവേദാംഗപാഗഗന്മാരായും ശിവഭക്തിയിലും യാഗഹോമാദികളായ വൈദികകർമ്മാനുഷ്ഠാനങ്ങിലും,മോക്ഷേഛയോടുകൂടെ ഇന്ദിയനിഗ്രഹം സാധിച്ചു് യോഗാഭ്യാസം ചെയ്യുന്നതിലും അദ്വിതീയന്മാരായി ഭവിച്ചു.ക്ഷത്രിയന്മാരും അവരുടെ ധർമ്മത്തെ വഴിപോലെ രക്ഷിച്ചുവന്നു.മറ്റുള്ളവർണ്ണങ്ങളും സ്വധർമ്മപരിപാവനംകൊണ്ടു് ക്ലേശലേശംകൂടാതെ വസിച്ചു.അക്കാലത്തിൽ,സന്തുഷ്ട
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.