താൾ:SreeHalasya mahathmyam 1922.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൮ ഹാലാസ്യമാഹാത്മ്യം എന്തെല്ലാം ഭക്ഷിച്ചിട്ടും വിശപ്പുതീരാതെ ജഠരാഗ്നിയിൽ അത്യന്തം പീഡിതനായ കുണ്ഡോദരൻ ഒടുക്കം ഭക്ഷണശാലയിൽ നിന്ന് ഓടി പരമശിവനായ സുന്ദരേശ്വന്റെ കാല്ക്കൽചെന്ന് വീണു നമസ്കരിച്ചു കൊണ്ട് ഇപ്രകാരം അപേക്ഷിച്ചു.

           അല്ലയോ ദേവദേവ കൃപ൩രാശേ സർവാനുഗ്രഹതല്പര അവിടുന്ന് എന്റെ അപേക്ഷയെ കേൾക്കണമേ.ഞാൻഭക്ഷിക്കാനായി ഭോജനശാലയിൽ ചെന്നതിൽ ഇനിക്കു മൃഷ്ടമായി അവർ ഭക്ഷണം നൽകിയില്ലെന്നു മാത്രമല്ല അവർ നൽകിയ അല്പഭക്ഷണംകൊണ്ട് എന്റെ വിശപ്പിന്റെ ഒരു ശതാംശംപോലും ശമിച്ചതുമില്ല. ത്രിപുരന്മാരെ അങ്ങ് ദഹിപ്പിച്ചതുപോലെ കത്തിക്കാളുന്ന ജഠരാഗ്നിയിൽ എന്റെ ശരീരം പോലും നശിപ്പിച്ചുകളയുമെന്ന് ഇനിക്കു തോന്നുന്നു. അവർ നൽകിയ ഭക്ഷണംകൊണ്ടു എന്റെ വിശപ്പുശാന്തമായില്ലെന്നു മാത്രമല്ല കത്തുന്ന തീയിൽ അല്പം നെയ്യോഴിച്ചതു പോലെ പൂർവാധികം വിശപ്പ് വർദ്ധിക്കുകയും ചെയ്യുന്നു. ഞാൻ  കുറേ അധികം ഭക്ഷണപദാർത്ഥങ്ങലെ ഉള്ളിലാക്കി. അവയെല്ലാം അഗ്നിയിൽ പഞ്ഞിയെന്നപോലെ അങ്ങുചെല്ലുന്നതിനകംതന്നെ ദഹിച്ചുപോകുന്നു. എന്റെ ഇന്ദ്രിയങ്ങളും തളരുന്നു ഭഗവാൻ ദയവുചെയ്ത് എനിക്കു വിശപ്പടങ്ങത്തക്കവണ്ണം ഭക്ഷണം തന്നു എന്നെ രക്ഷിക്കണം.

വയറു തടവിയും കൊണ്ടു കുണ്ഡോദരൻ മേൽപ്രകാരം അപേക്ഷിക്കുകയും വലിയവലിയ സംഭ്രമങ്ങളെ കാണിക്കുകയും ചെയ്യുന്നതിനെ ഭഗവതി കണ്ട് ഭഗവാനായ സുന്ദരേശ്വനോട് അല്ലയോ ഭർത്താവേ ക്ഷുൽപിപാസാദ്ദിതനായ ഈ ഭൂതത്തിനെ അവിടുന്ന രക്ഷിക്കണമേ അവനു തൃപ്തി ഉണ്ടാക്കത്തക്കവണ്ണം അന്നം കൊടുക്കുന്നതിനു എനിക്കു ശക്തിയില്ല.എന്നിങ്ങനെ അപേക്ഷിച്ചു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/100&oldid=170523" എന്ന താളിൽനിന്ന് ശേഖരിച്ചത്