ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
| സിന്ധുവിന്റെ കഥ | 9 |
തീവണ്ടിയില്ല, മിൽത്തുണിയില്ല, ഇംഗ്ലീഷ് മരുന്നുകളില്ല, സിനിമയില്ല... ഇതൊന്നുമില്ലാതെയും അന്ന് കാര്യങ്ങൾ കഴിച്ചുകൂട്ടിയിരുന്നു. അതിലും മുമ്പോ? അതിലും അതിലും മുമ്പോ? ജീവിതം ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നെന്ന് ഊഹിക്കാം. പക്ഷെ, എങ്ങനെയുള്ളതാണത്? അത്ര എളുപ്പമല്ല അതറിയുക.
പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും കൊല്ലങ്ങൾക്കുമുമ്പ്, നമ്മുടെ മുതു മുതു മുത്തച്ഛൻമാർ വാനരനിൽനിന്ന് നരനായി പരിണമിച്ച കാലത്ത് എല്ലാ മനുഷ്യരും ജീവിച്ചിരുന്നത് കാട്ടിലാണ്. അന്ന് ഇന്നത്തെപ്പോലെ റോഡുകളും വീടുകളുമുള്ള നാട് ഉണ്ടായിരുന്നില്ല. ഫലമൂലാദികൾ പറിച്ചുതിന്നും

ചിത്രം 1.
അന്ന് താമസിക്കാൻ വീടുകൾ ഉണ്ടായിരുന്നില്ല. ധരിക്കാൻ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല... പെറുക്കിയെടുത്ത കല്ലുകളും ഒടിച്ചെടുത്തവടിയും മാത്രമായിരുന്നു ആയുധങ്ങൾ.