ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Sindhuvinte Kadha 1987.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പൗരാണിക സംസ്കാരങ്ങൾ


നാം ജീവിക്കുന്നത് കേരളം എന്ന രാജ്യത്തിലാണ്. ഇന്ത്യൻ റിപ്പബ്ളിക്കിലെ ഒരു സംസ്ഥാനമാണ് കേരളം. ഇവിടെ ജനങ്ങൾ പലതരം തൊഴിലുകൾ ചെയ്തുകൊണ്ട് ജീവിക്കുന്നു. ചിലർ കൃഷി ചെയ്യുന്നു. നെല്ലും മരച്ചീനിയും തെങ്ങും കവുങ്ങും റബറും തേയിലയും ഏലവും കാപ്പിയും ഒക്കെ കൃഷി ചെയ്യുന്നു. ചിലർ കയർ, കൈത്തറി മുതലായ പരമ്പരാഗത വ്യവസായങ്ങളിൽ പണിയെടുക്കുന്നു; ചിലർ റിഫൈനറി, അലുമിനിയം കമ്പനി തുടങ്ങിയ ആധുനിക ഫാക്ടറികളിൽ ജോലിയെടുക്കുന്നു; ചിലർ മീൻപിടിക്കുന്നു; ചിലർ അധ്യാപകരാകുന്നു; ചിലർ ക്ലാർക്കുമാർ; ചിലർ കച്ചവടക്കാർ......... ഇങ്ങനെ നാട്ടിലെ എല്ലാവരും ഒരു തരത്തിലുള്ള തൊഴിലെടുത്തോ തൊഴിൽ എടുപ്പിച്ചോ ജീവിക്കുന്നു. നമുക്ക് ചുറ്റും നടക്കുന്നതെന്തെന്ന് ഒന്നു ശ്രദ്ധിച്ചാൽ കാണാവുന്ന കാര്യങ്ങളാണിവ. മറ്റു രാജ്യങ്ങളിൽ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് അവിടങ്ങളിൽ പോയി നോക്കി പഠിക്കാം. അതൊക്കെ ഇപ്പോഴത്തെ കാര്യം.

നമ്മുടെ അപ്പൂപ്പനും അപ്പൂപ്പന്റെ അപ്പൂപ്പനും ജീവിച്ചിരുന്ന കാലത്ത് കാര്യങ്ങൾ ഇങ്ങനെയൊന്നു മായിരുന്നില്ല. അന്ന് കറന്റില്ല, മോട്ടോർ വണ്ടിയില്ല,

"https://ml.wikisource.org/w/index.php?title=താൾ:Sindhuvinte_Kadha_1987.pdf/8&oldid=225653" എന്ന താളിൽനിന്ന് ശേഖരിച്ചത്