| 50 | എം പി പരമേശ്വരൻ |
1500 ആയപ്പോഴേക്കും അവ പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ചെയ്തു.
സിന്ധുനദിയുടെ പടിഞ്ഞാറുഭാഗത്ത്, ബലൂചിസ്ഥാൻ പീഠഭൂമിയുടെ അടിവാരങ്ങളിൽ കാണപ്പെട്ട ചില അവശിഷ്ടങ്ങളും മൊഹഞ്ജരോവിൽനിന്ന് അധികം ദൂരത്തല്ലാതെ കാണപ്പെട്ട മറ്റു ചില അവശിഷ്ടങ്ങളും എല്ലാം കൂടി തരുന്ന ഏകദേശ ചിത്രം ഇതാണ്.
സൈന്ധവ സംസ്കാരത്തിന്റെ സ്ഥാപകർ വന്നത് വടക്കുപടിഞ്ഞാറു നിന്നാണ് - ബലൂചിസ്ഥാൻ പീഠഭൂമിയിൽനിന്നും അതിനപ്പുറത്തുനിന്നും. എന്നാൽ തങ്ങൾ കൂടെ കൊണ്ടുവന്ന സംസ്കാരം -- നഗരാസൂത്രണം, ആയുധനിർമ്മാണം, സാമൂഹ്യസംഘാടനം തുടങ്ങിയവ സിന്ധുവിന്റെ തീരങ്ങളിൽ സ്ഥാപിക്കുകയല്ല അവർ ചെയ്തത്. നഗരം, നാഗരികത മുതലായ ആശയങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നിരിക്കാം. മെസപ്പൊട്ടേമിയയിലെ നഗരങ്ങൾ പഴക്കമുള്ളതായിരുന്നു. ജീവിക്കാൻ കൂടുതൽ അനുകുലമായ ഭൂപ്രദേശങ്ങൾ തേടിവന്ന ഈ ഗോത്രങ്ങൾ സിന്ധുവിന്റെ തീരങ്ങളിൽ അവിടവിടങ്ങളിലായി വാസമുറപ്പിക്കാൻ തുടങ്ങി. നൈൽ നദിയെപ്പോലെ സിന്ധുവും കൊല്ലംതോറും കരകവിയുകയും ആവശ്യമായ ജലസേചനവും വളം ചേർക്കലും നടത്തുകയും ചെയ്കയാൽ ഈ പ്രദേശത്തിന്റെ കൃഷി സാധ്യത ബലൂചിസ്ഥാൻ പീഠഭൂമിയിലേതിനേക്കാൾ വളരെ കൂടുതലായിരുന്നു. നേരത്തെ പറഞ്ഞപോലെ, ഇവരിൽ ഒരാളോ ഒരു ഗ്രൂപ്പോ കൊടുത്ത നേതൃത്വമാണ് മൊഹഞ്ജദരോ, ഹരപ്പ എന്നീ നഗരങ്ങൾ സ്ഥാപിക്കപ്പെട്ടതിന് കാരണം. അതിനെപ്പറ്റിയുള്ള കഥകളൊന്നും നമുക്ക് കിട്ടിയിട്ടില്ല. ആകെ ഒന്നു മാത്രം ഊഹിക്കാൻ കഴിയുന്നു, വളരെ നീണ്ട ഒരു കാലഘട്ടത്തിൽ പരിണമിച്ചുണ്ടായ പട്ടണങ്ങളല്ല അവ. ഏററവും ആദ്യത്തെ പട്ടണം, അതായത് ഏറ്റവും അടി