| സിന്ധുവിന്റെ കഥ | 47 |
പതിപ്പ് അവിടെ സ്ഥാപിച്ചിരിക്കുകയാണെന്നു തോന്നും. അതിനാൽ തൽക്കാലം നമുക്ക് അവിടം ചുറ്റി നോക്കാൻ മിനക്കെടേണ്ട.ഈ രണ്ടു നഗരങ്ങൾക്കു പുറമെ നേരത്തേ പറഞ്ഞപോലെ, ഒട്ടേറെ ചെറു നഗരങ്ങൾ
- കാളിബംഗൻ, രൂപാർ, ഉക്ലീന തുടങ്ങി ഒട്ടേറെയെണ്ണം - വേറെയുമുണ്ട്. പക്ഷെ, അവയൊന്നും ഇവ
രണ്ടിനോളവും വലിപ്പമുള്ളവയല്ല. എങ്കിലും സബർമതി നദിയുടെ മുഖത്ത് അറബിക്കടലിൻ തീരത്തുള്ള
ലോഥൽ ഒന്നുവേറെ തന്നെയാണ്. കപ്പൽ നിർമാണത്തിനും റിപ്പയറിങ്ങിനും വേണ്ടിയുള്ള ഡോക്കുകളുണ്ടവിടെ. നാലുവശവും ഇഷ്ടികകൊണ്ട് കെട്ടി, കടലിലേക്കുള്ള ഗേറ്റുവച്ച്, ഒന്നാന്തരം പുതിയ ഡോക്കുകൾക്ക് സദൃശമായവ.
സിന്ധുനദീതട സംസ്കാരം, അഥവാ സൈന്ധവസംസ്കാരം, വളരെ വിശാലമായ ഒരു ഭൂപ്രദേശമാകെ വ്യാപിച്ചുകിടന്നിരുന്നു. 1921-22 ൽ മൊഹഞ്ജദരൊ കണ്ടെത്തിയതിനുശേഷം നൂറുകണക്കിന് പുതിയ സംസ്കാര കേന്ദ്രങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞപോലെ ഏതാണ്ട് 5 ലക്ഷം ചതുരശ്ര കിലോമീറ്റർ പരന്നുകിടക്കുന്ന ഒരു ഭൂവിഭാഗം. ഫരോവയുടെ ഈജിപ്തിലെപ്പോലെ ഈ പ്രദേശമെല്ലാം ഒരൊറ്റ അധിപന്റെ കീഴിൽ ആയിരുന്നു എന്നതിന് ഒരു തെളിവുമില്ല.
തെളിവുകളുടെ കാര്യം പറഞ്ഞപ്പോൾ ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഭൗതികാവശിഷ്ടങ്ങൾക്കു പുറമെ എഴുതപ്പെട്ട രേഖകളും കിട്ടിയിട്ടുണ്ട്. സൈന്ധവ സംസ്കാരത്തിന്റെ എഴുതപ്പെട്ട രേഖകൾ കിട്ടിയിട്ടില്ല. ആകെ കിട്ടിയിട്ടുള്ളത് കളിമണ്ണ്, സ്റ്റിയറ്റൈറ്റ് മുതലായവയിൽ ചെയ്തിട്ടുള്ള