| സിന്ധുവിന്റെ കഥ | 39 |
തടയാൻ ജനങ്ങൾ ശ്രമിച്ചെങ്കിലും നദിയുടെ അടിത്തട്ടിന്റെ വിതാനം തന്നെ ഉയരാൻ തുടങ്ങിയപ്പോൾ
രക്ഷയില്ലാതായി. വീടുകളിലെ മുറികളിൽ പോലും വെളളം കയറാൻ തുടങ്ങി. വെള്ളം വാർന്നുപോകുമ്പോൾ
രണ്ടും മൂന്നും അടി ചളി അവശേഷിക്കുന്നു. ക്രമത്തിൽ ക്രമത്തിൽ ആളുകൾ ഒന്നാം നിലയിലേക്ക് താമസം മാറ്റി. അടിയിലെ നില ഉപയോഗിക്കാതെയായി. ഒറ്റനില മാത്രമായിരുന്ന കെട്ടിടങ്ങളുടെ മുകളിൽ ഒരു നിലകൂടി പണിതു. രണ്ട് നിലക്കാർ അതിന്റെയും മുകളിൽ തറനില പണിതു. ചേറടിഞ്ഞ റോഡുകളിൽ പുതിയ ഓടകൾ പണിതു.
ഇങ്ങനെ രണ്ടോ മൂന്നോ തലമുറ കഴിഞ്ഞപ്പോഴേക്കും ആദ്യമുണ്ടായിരുന്ന പട്ടണത്തിന്റെ മുകളിൽ പുതിയൊരു
പട്ടണം ഉയർന്നുവന്നു. ഓരോ കെട്ടിടവും ഓരോ ചുവരും പഴയതിന്റെ മുകളിൽ ആയതിനാൽ പഴയതിന്റെ ഫോട്ടോ
മാതൃകയിലുള്ളതായിരുന്നു പുതിയത്. പക്ഷെ, ഇതിനും ഇഷ്ടിക വേണം. ചുടാൻ വിറകുവേണം. കൂടുതൽ കൂടുതൽ കാടുകൾ വെട്ടിവെളുപ്പിച്ചു. ഉരുൾ പൊട്ടലും മണ്ണൊലിപ്പും വെള്ളപ്പൊക്കവും കൂടുതൽ കൂടുതൽ ശക്തമായി.
ചുറ്റുവട്ടത്തുള്ള അവസാനത്തെ മരത്തിന്റെ കുറ്റി പോലും വെട്ടിക്കളഞ്ഞിരിക്കുന്നു. അതിനാൽ അവിടത്തെ കാലാവസ്ഥയിലും ഗണ്യമായ മാറ്റം വരാൻ തുടങ്ങി. വേനൽക്കാലം കൂടുതൽ കൂടുതൽ വരണ്ടതും തീക്ഷണവുമാകാൻ തുടങ്ങി. മഴയുടെ അളവും, പണ്ടേ കുറവായിരുന്നത് വീണ്ടും കുറഞ്ഞു. കൃഷി
മോശപ്പെടാൻ തുടങ്ങി. എന്നാലും ആവശ്യത്തിന് തികയുമായിരുന്നു. പക്ഷെ, രണ്ടാമത്തെ, മുകളിലത്തെ
നഗരവും ക്രമത്തിൽ നദിയുടെ ആക്രമണത്തിനു