ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Sindhuvinte Kadha 1987.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 എം പി പരമേശ്വരൻ


ഈ പട്ടണത്തിലെ പ്രധാന വ്യവസായങ്ങളിൽ ഒന്നായിരുന്നു ഓടുകൊണ്ട് -- വെങ്കലംകൊണ്ട് -- ഉള്ള പണി ആയുധനിർമാണം. യുദ്ധങ്ങൾക്കുള്ള മാരകായുധങ്ങളല്ല, പണി ചെയ്യാനുള്ള ആയുധങ്ങൾ. അന്ന് അവർക്ക് ഇരുമ്പ് എന്തെന്നറിയാമായിരുന്നില്ല. ആർക്കും അറിയാമായിരുന്നില്ല. വെങ്കലയുഗമായിരുന്നു അത്. ഇരുമ്പ് കണ്ടുപിടിക്കാനും സർവസാധാരണമാകാനും പിന്നെയും അനേകമനേകം നൂറ്റാണ്ടുകൾ വേണ്ടിവന്നു. അപ്പോൾ എന്തേ പറഞ്ഞത്? കെട്ടിടനിർമാണത്തിനും മതിൽ നിർമാണത്തിനും മറ്റുമായി കോടിക്കണക്കിന് ഇഷ്ടികകൾ വേണ്ടിവരുന്നു. അതു ചുട്ടെടുക്കാനുളള വിറകിനായി ഹിമാലയൻ അടിവാരത്തിലെ കാടുകൾ വെട്ടിനശിപ്പിക്കാൻ തുടങ്ങി. തൊട്ടു ചുററുവട്ടത്തുളള ചില്ലറ മരങ്ങൾ എത്രയോ മുമ്പുതന്നെ തീർത്തിരുന്നു. ഈ ഒരു നഗരത്തിന്റെ ആവശ്യത്തിനു വേണ്ടി മാത്രമല്ല കാടു വെട്ടിയത്. നദിയിലൂടെ മേലോട്ടു പോകുമ്പോൾ വേറെയും അനേകം നഗരങ്ങൾ കാണാം. അവയിൽ ചിലതിലേക്ക് നമുക്ക് പോവുകയും ചെയ്യാം.

ഇങ്ങനെ ഹിമാലയൻ മലഞ്ചെരുവുകളിലെ കാട് വെട്ടിത്തെളിയിക്കാൻ തുടങ്ങിയപ്പോൾ മറെറാരു പ്രത്യാഘാതമുണ്ടായി. ഇന്ന് നമുക്കെല്ലാം ധാരാളമായി കേട്ടു പരിചയമുള്ള ഒന്ന്: മണ്ണൊലിപ്പും വെള്ളപ്പൊക്കവും. ഹിമാലയത്തിൽ മഴ പെയ്യാൻ തുടങ്ങിയാൽ സിന്ധുവിൽ അതിവേഗത്തിൽ വെളളം പൊങ്ങുന്നു. വെളളപ്പൊക്കം വർഷം പ്രതി കൂടുതൽ രൂക്ഷമാകാൻ തുടങ്ങി. മാത്രമല്ല, വർധമാനമായി ഒഴുകിവരുന്ന ചേറടിഞ്ഞ് നദിയുടെ അടിത്തട്ട് ഉയരാനും തുടങ്ങി. ആദ്യമൊക്കെ മതിൽ കെട്ടിയും മറ്റും വെളളപ്പൊക്കം

"https://ml.wikisource.org/w/index.php?title=താൾ:Sindhuvinte_Kadha_1987.pdf/38&oldid=225956" എന്ന താളിൽനിന്ന് ശേഖരിച്ചത്