ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
| 30 | എം പി പരമേശ്വരൻ |

ചിത്രം 9
റോഡും ഇഷ്ടിക പാകിയ ഓടകളും
റോഡും ഇഷ്ടിക പാകിയ ഓടകളും
ഹരിയൂപ എന്ന അതേപോലൊരു നഗരം ഉണ്ടായിരുന്നു. ഈജിപ്തിലെ മെംഫിസും ഗിസായും മെസപ്പൊട്ടേമിയയിലെ ഊറും ഉറൂക്കും ഒക്കെ ഇതിലും പഴയ പട്ടണങ്ങളാണ്. അവിടത്തെ പിരമിഡുകളും സിഗ്ഗുറാത്തുകളും വിസ്മയാവഹങ്ങളായ കാഴ്ചകളുമായിരുന്നു. ഒരുവേള അവിടങ്ങളിൽ കൂടുതൽ ജനങ്ങളും ഉണ്ടായിരുന്നിരിക്കാം. പക്ഷെ, നഗരം എന്ന വാക്കു കേൾക്കുമ്പോൾ നമ്മുടെ മനസിൽ പല ചിത്രങ്ങൾ രൂപപ്പെടുന്നു. ആ ചിത്രങ്ങൾക്ക് അനുരൂപമായ നഗരങ്ങളായിരുന്നില്ല ഈജിപ്തിലെയും മെസപ്പൊട്ടേമിയയിലെയും പട്ടണങ്ങൾ. എന്താണ് ഈ ചിത്രങ്ങൾ? നെടുകെയും കുറുകെയുമുള്ള വിശാലമായ വീഥികൾ, ഇടക്കിടക്ക് ചെറിയ തെരുവുകൾ, റോഡിന്റെ വശങ്ങളിൽ ബഹുനില മാളികകൾ, റോഡിന്റെ ഓരത്തു കൂടെ അഴുക്കുചാലുകൾ, ധാന്യപ്പുരകൾ, പണിശാലകൾ, വിനോദസ്ഥലങ്ങൾ ഇങ്ങനെ പലതും. ഇതെല്ലാം