ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Sindhuvinte Kadha 1987.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
16 എം പി പരമേശ്വരൻ


താണ് ഇന്ത്യൻ പുരാവസ്തു ശാസ്ത്രജ്ഞനായ ആർ ഡി. ബാനർജി. അദ്ദേഹം അവിടെ ചെന്നപ്പോൾ കണ്ടതെന്താണ്? സ്തൂപത്തിന്റെ അവശിഷ്ടങ്ങളുണ്ട്. ശരി തന്നെ. മാത്രമല്ല. ഒത്ത ആകൃതിയിലുള്ള ചൂളക്കിട്ട ഇഷ്ടികകളുടെ അവശിഷ്ടങ്ങൾ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മൺപാത്രക്കഷണങ്ങൾ. ഉടഞ്ഞ കളിമൺ മാതൃകകൾ, മുദ്രകൾ... ഒരു വൻപുരാവസ്തു ശേഖരം തന്നെ. നാട്ടുകാരുടെ ഈ കഥയും കൂടി കേട്ടപ്പോൾ, അദ്ദേഹത്തിന് ബോധ്യമായി, താൻ തേടിവന്ന ബുദ്ധസ്തൂപത്തെക്കാൾ എത്രയോ പഴക്കമുള്ളതും അമൂല്യമായതും ആയ പലതും ഈ മേട്ടിൽ ഒളിഞ്ഞുകിടപ്പുണ്ട്; വിപുലവും അവധാനപൂർണവുമായ ഗവേഷണത്തിന് വിഷയമാക്കേണ്ട ഒരു സ്ഥലമാണത് എന്ന്, അതു സംബന്ധിച്ച് അദ്ദേഹം അന്ന് ഇന്ത്യൻ പുരാവസ്തു ഡിപ്പാർട്ടുമെന്റിന്റെ തലവനായിരുന്ന സർ. ജോൺ മാർഷലിന് വിശദമായ ഒരു റിപ്പോർട്ട് സമർപ്പിച്ചു. മാർഷലിന് ബാനർജിയുടെ പാണ്ഡിത്യത്തിലും കഴിവിലും വലിയ ബഹുമാനമായിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ട് അംഗീകരിക്കുകയും വിപുലമായ ഖനനത്തിനുളള പരിപാടി ആസൂത്രണം ചെയ്യുകയും ചെയ്തു. 1922-ൽ ആരംഭിച്ച ഖനനത്തിന്റെ ആദ്യഘട്ടം 10 കൊല്ലത്തിലധികം നീണ്ടുനിന്നു. ആദ്യവർഷത്തിനുള്ളിൽ തന്നെ, ഭാരതചരിത്രം തിരുത്തിയെഴുതേണ്ടി വരുമെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്താൻ തുടങ്ങി. ഏറ്റവും പഴക്കമുളളതല്ലെങ്കിലും ഏററവും വിസ്തൃതവും അദ്വിതീയവുമായ ഒരു പ്രാചീന സംസ്കാരത്തിന്റെ അനാവരണമാണവിടെ നടന്നത്. ഏതാണ്ട് 5 ലക്ഷം ചതുരശ്രകിലോമീറ്റർ സ്ഥലത്ത്

"https://ml.wikisource.org/w/index.php?title=താൾ:Sindhuvinte_Kadha_1987.pdf/16&oldid=225934" എന്ന താളിൽനിന്ന് ശേഖരിച്ചത്