ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Sindhuvinte Kadha 1987.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
12 എം പി പരമേശ്വരൻ


ക്കുവാൻ വേണ്ടത്ര ഉറപ്പുള്ള ആയുധങ്ങൾ മനുഷ്യർക്ക് അന്നില്ലായിരുന്നു. പിന്നെയും ഏതാണ്ട് 3000 കൊല്ലം കഴിഞ്ഞാണ് ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ, എന്തിനെയും വെട്ടിനീക്കാൻ പറ്റുന്ന ആയുധങ്ങൾ, ഉണ്ടാക്കാൻ മനുഷ്യനു കഴിഞ്ഞത്. കടുപ്പമേറിയ മണ്ണിൽ പണിചെയ്യാനും അന്ന് പറ്റിയിരുന്നില്ല. വലിയ മഴയില്ലാത്ത, അതിനാൽ വലിയ കാടുകളില്ലാത്ത, ഉതിർന്ന അലുവിയ മണ്ണുള്ള പ്രദേശങ്ങളായിരുന്നു ഏറ്റവും സൗകര്യപ്രദം. നദീതീരങ്ങളിലാണ് ഇത് കിട്ടുന്നത്. മഴ അധികമില്ലാത്തതിനാൽ കൃഷിക്ക് നദിയിലെ വെള്ളം വേണം. അന്ന് പമ്പും മറ്റുമില്ല. അതിനാൽ നദിയിലെ വെള്ളം കൃഷിസ്ഥലങ്ങളിലെത്തണമെങ്കിൽ അത് കരകവിഞ്ഞ് ഒഴുകണം. ചില നദീതടങ്ങളിൽ സ്വാഭാവികമായ ഇത്തരത്തിലുള്ള വെള്ളപ്പൊക്കമുണ്ടാകും. അല്ലെങ്കിൽ അണകെട്ടി വെള്ളപ്പൊക്കമുണ്ടാക്കും. ഇതിന്

ചിത്രം 3
പിന്നീട് ലോഹം കൊണ്ടുള്ള ഉപകരണങ്ങൾ ഉണ്ടാക്കാൻ തുടങ്ങി
"https://ml.wikisource.org/w/index.php?title=താൾ:Sindhuvinte_Kadha_1987.pdf/12&oldid=225930" എന്ന താളിൽനിന്ന് ശേഖരിച്ചത്