ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Sindhuvinte Kadha 1987.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സിന്ധുവിന്റെ കഥ 11


വീടുകൾ ഉണ്ടാക്കാൻ തുടങ്ങി. വീടുകൾ കൂടിച്ചേർന്ന് ഗ്രാമങ്ങൾ ഉണ്ടായി. കാടുകൾ വെട്ടിത്തെളിച്ച് കൃഷി സ്ഥലങ്ങളുണ്ടാക്കി. അങ്ങനെ നാടുണ്ടായി. ഏതാണ്ട് പതിനായിരം കൊല്ലം മുമ്പാണ് ഇതൊക്കെ ആരംഭിച്ചത്. ആദ്യമൊക്കെ കല്ലുകൊണ്ടുണ്ടാക്കിയ ഉപകരണങ്ങളേ ഉണ്ടായിരുന്നുള്ളു. പിന്നീട് ലോഹംകൊണ്ടുള്ള ഉപകരണങ്ങളുണ്ടാക്കാൻ തുടങ്ങി. ആയുധങ്ങളുണ്ടാക്കുകമാത്രം തൊഴിലായ ചിലരുണ്ടാകാൻ തുടങ്ങി. മറ്റു ചിലർ പാത്രങ്ങളുണ്ടാക്കി. വേറെ ചിലർ വസ്ത്രങ്ങളുണ്ടാക്കി. ഇങ്ങനെ ജനങ്ങൾ പല തൊഴിലുകാരായി പിരിഞ്ഞു. ഗ്രാമങ്ങൾ വലുതായി നഗരങ്ങളായി. അവ ബോംബെയെപ്പോലെയോ കൽക്കത്തയെപ്പോലെയോ ഉള്ള വൻനഗരങ്ങളായിരുന്നില്ല. പക്ഷെ, അക്കാലത്ത് അവ വലുത് തന്നെ ആയിരുന്നു.

'അക്കാലത്ത്' എന്നു പറഞ്ഞാൽ എന്താണത്? ഏതൊക്കെയായിരുന്നു അക്കാലത്തെ നഗരങ്ങളും 'നാഗരികത'യും? ചരിത്രകാരൻമാരാണ് ഇത് അന്വേഷിച്ച് പഠിച്ച് നമുക്ക് പറഞ്ഞുതരുന്നത്. ഏതാണ്ട് ആറായിരം കൊല്ലം മുമ്പെയാണ് ഇത്തരത്തിലുള്ള 'നാഗരികത' അഥവാ സംസ്കാരം രൂപംകൊണ്ടതെന്ന് ചരിത്രകാരൻമാർ പറയുന്നു. കൃഷി കണ്ടുപിടിച്ച് പിന്നെയും നാലായിരത്തോളം കൊല്ലം കഴിഞ്ഞതിനുശേഷം, ഇന്ന് മനുഷ്യൻ ഭൂമുഖത്ത് ഏതാണ്ട് എല്ലായിടത്തും പരന്ന് കിടക്കുന്നുണ്ട്. ആകെയുള്ള മനുഷ്യരുടെ എണ്ണം 400 കോടിയിൽ അധികവുമാണ്. എന്നാൽ അന്ന് കൊടുംതണുപ്പുള്ള പ്രദേശങ്ങളിലോ, കുന്നിൻമേടുകളിലോ മനുഷ്യന് ജീവിക്കാൻ പറ്റുമായിരുന്നില്ല. കൃഷി ചെയ്യാൻ സൗകര്യമുള്ള സ്ഥലങ്ങൾ വേണം. കൊടുംകാടുകൾ വളരുന്നിടങ്ങൾ പറ്റില്ല. അവ വെട്ടിത്തെളി

"https://ml.wikisource.org/w/index.php?title=താൾ:Sindhuvinte_Kadha_1987.pdf/11&oldid=225927" എന്ന താളിൽനിന്ന് ശേഖരിച്ചത്