ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Sindhuvinte Kadha 1987.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
10 എം പി പരമേശ്വരൻ


ചിത്രം 2


ചെറുമൃഗങ്ങളെ പിടിച്ചുതിന്നും അന്നത്തെ മനുഷ്യർ പശിയടക്കി. താമസിക്കാൻ വീടുണ്ടായിരുന്നില്ല, ഗുഹകളേ ഉള്ളൂ. ധരിക്കാൻ വസ്ത്രങ്ങളുണ്ടായിരുന്നില്ല. അനവധി മൃഗങ്ങളെ ഭയപ്പെട്ടു കൊണ്ടുവേണം ജീവിതം കഴിച്ചുകൂട്ടാൻ. പെറുക്കിയെടുത്ത കല്ലും ഒടിച്ചെടുത്ത വടിയും മാത്രമായിരുന്നു ആയുധങ്ങൾ.

ക്യഷിചെയ്യാൻ പഠിച്ചതുമുതൽ മനുഷ്യരുടെ ജീവിതസമ്പ്രദായത്തിൽ വലിയ മാറ്റം വരാൻ തുടങ്ങി. കാടായ കാടൊക്കെ അലഞ്ഞുനടക്കുന്നതിനുപകരം കൃഷിസ്ഥലത്തിനു സമീപം താമസിക്കണമെന്നുവന്നു. ആവശ്യമുള്ള ഭക്ഷണം അതിൽ നിന്ന് കിട്ടുകയും ചെയ്യും. ഒരിടത്ത് സ്ഥിരതാമസമാക്കേണ്ടി വന്നപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:Sindhuvinte_Kadha_1987.pdf/10&oldid=225655" എന്ന താളിൽനിന്ന് ശേഖരിച്ചത്