താൾ:Sheelam 1914.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൬ ശീലം

സാരാംശത്തിൽ ൟ അഭിപ്രായം തന്നേ കുറളിൽ പറഞ്ഞിരിക്കുന്നു.

<poem> "നേരുനേരെന്നു നില്ക്കുന്നോ നന്യധർമ്മങ്ങളെന്തിന്?" "നീരിനാൽ ശുദ്ധമാം ദേഹം, നേരിനാൽ ശുദ്ധമാം മനം"       (കുറൾ ൩൦-൫-൦-൮-൦)


നാക്കിനാൽ അസത്യം പറയാതെ, പ്രവൃത്തിയാൽ അന്യഥാഗ്രഹണത്തിനിട വരുത്തുന്നതും, അസത്യം പറയുന്നതിന്ന് ശരിതന്നേ. വെല്ലിങ്ടന് ബധിരത്വബാധയുണ്ടായി, ഒരു പ്രസിദ്ധനായ കൎണ്ണചികിത്സകനെ കാണിച്ചപ്പോൾ അയാൾ ഒരു ദാഹകദ്രവ്യം ചെവിയിൽ ഒഴിക്കയാലുണ്ടായ വേദന അദ്ദേഹം സഹജശാന്തിയോട് സഹിച്ചു. അനന്തരം, കുടുംബവൈദ്യൻ അദ്ദേഹത്തിനെ, കവിളുംകണ്ണും വളരേ ചുമന്നും സ്വൈരസഞ്ചാരശക്തിയില്ലാതെയും, കണ്ട് ചെവി പരിശോധിച്ചപ്പോൾ അകത്ത് അപായം വരത്തക്ക കഠിനമായ വേവ് തുടങ്ങീട്ടുള്ളതായിക്കണ്ട് ഉപശാന്തിചെയ്തു. കൎണ്ണചികിത്സകൻ, പിന്നീടുവന്ന് വളരേ വ്യസനിച്ച്, സംഗതി വെളിപ്പെട്ടാൽ തനിക്ക് മഹത്തായ കീൎത്തിദോഷം വന്നേക്കാമെന്ന് പറഞ്ഞപ്പോൾ, "നിങ്ങൾ, നല്ലവിചാരത്തോടെ ആണല്ലോ പ്രവൃത്തിച്ചത്; ഇനി അതിനെക്കുറിച്ചാരോടും ഒന്നും പറയാതിരുന്നുകൊള്ളുക; ഞാൻ, ആരോടും ഒരക്ഷരം പോലും പറയുന്നതല്ല." എന്ന് വെല്ലിങ്ടൺ പറഞ്ഞു. "അങ്ങനെ ആണെങ്കിൽ ജനങ്ങൾക്ക് ശങ്ക


ടാതെ, അയർലണ്ടിൽ വൈസറായിആയ് നിയമിക്കപ്പെട്ടു; ഇദ്ദേഹം ഉപേദഷ്ടാവായ് സ്വപുത്രനയച്ച ലേഖനങ്ങൾ പ്രസിദ്ധങ്ങളാണ്. വാഴ്ച ക്രി.ശ. ൧൮-ൻറേ ആദി മുതൽ അന്ത്യഭാഗം വരേ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/83&oldid=170514" എന്ന താളിൽനിന്ന് ശേഖരിച്ചത്