താൾ:Sheelam 1914.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശീലം

"വ്യക്ത പുരുഷസ്വഭാവത്തിൽ പ്രപാശിക്കുന്ന ധാർമ്മികക്രമമാന്നു ശീലം. ശീലമുള്ളവർ തദീയ ജനസമുദായത്തിന്റെ മനസാക്ഷിയാകുന്നു." -(൧)എമർസൺ.

"ഒരു രാജ്യത്തിന്റ അടിവൃദ്ധിയ്ക്കു" ആധാരമാകുന്നതു് അതിലെ മുതലെടുപ്പും, ദുർഗ്ഗബലങ്ങളും, സുഭഗാലങ്ങയളും അല്ല; എന്നാൽ, അതിലുള്ള പരിഷ്കൃത പൗരന്മാരും, ജ്ഞാനശീല വിദ്യാഭ്യാസസമ്പന്നന്മാരും തന്നെയാകുന്നു. ഇവരിൽ തന്നേയാണു അതിന്റെ സൂക്ഷ്മമായ സ്വാർത്ഥവും, പ്രധാനമായ ബലവും, യഥാൎത്ഥമായ ശക്തിയും പ്രകാശിയ്ക്കുന്നത്". -(൨)മാർട്ടിൻലൂതർ.


(൧) അമ്മേരിയ്ക്കയിലെ ഒരു കവിയും, പ്രബന്ധ കർത്താവും, തത്വദൎശിയും; ആംഗ്ലേയ ധർമ്മ ശാസ്ത്രജ്ഞനായ കാൎല്ലൈലിന്റെ സഹജീവിയും സമഭാവനും സുഹൃത്തും. വാഴ്ച ക്രിസ്താബ്ദം ൧ൻ-ന്റെ അന്ത്യഭാഗ പൎയ്യന്ത്യം.

(൨) ജർമ്മനിയിൽ പുത്തൻ കൂറ്റുമതം ഉദ്ദീപിപ്പിച്ച അതിധീരനായ ഒരു ക്രിസ്തീയൻ ശ്രമണൻ. ജർമ്മൻ ചക്രവൎത്തി ചാറത്സ് പഞ്ചമന്റെ കാലത്ത് റോമിലെ പോപ്പിന്റെ ബഹിഷ്കാരകല്പനയെ വ്വിട്ടൻബർഗ്ഗ് നഗരത്തിൽ പരസ്യമായി ചുട്ടെരിച്ചനാൾ മുതൽ ടി മതം ജൎമ്മനിയിൽ വ്യാപിച്ച് പോപ്പിന്റെ മതാധിപത്യം നശിച്ചു. വാഴ്ച ക്രി.ശ. ൧൬-ന്റെ മധ്യം വരേ.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Athirakkrishnan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/8&oldid=170510" എന്ന താളിൽനിന്ന് ശേഖരിച്ചത്