താൾ:Sheelam 1914.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ ശീലം

ധീരന്മാർക്കു് കൃത്യബോധം ഒരുപ്രവർത്തകശക്തിയാകുന്നു. വാഷിങ്ടന്റേ ജീവിതത്തിൽ അതു തന്നേ മുഖ്യപ്രേരകമായിരുന്നതു്. അദ്ദേഹം അപായ ഭയം കൂടാതെ അഭേദ്യമായ ഋജുത്വത്തോടു സ്വകൃത്യം നടത്തിവന്നു. അതിലേയ്ക്കു് അദ്ദേഹത്തിനെ പ്രേരിപ്പിച്ചതു്, ജനസമ്മതിക്കും കീർത്തിക്കുമുള്ള ആഗ്രഹമല്ല; പിന്നെ, കൃത്യം, കർത്തവ്യധർമ്മമാകുന്നനെന്നുള്ള ഒരവസ്ഥ മാത്രമണു്. അദ്ദേഹത്തിനു് അഭിമാനം തീരെയില്ലായിരുന്നു. അമ്മേരിക്കയിലെ പ്രജാസൈന്യത്തിന്റെ നായകത്ത്വം വളരെ ഞെരുക്കത്തിന്മേലാണ് അദ്ദേഹം സ്വീകരിച്ചതു. പിന്നീടു് ഏകീകൃതരാജ്യാദ്ധ്യക്ഷനായാറേ, ഇംഗ്ലണ്ടീനോടു് ചെയ്യാനുദ്ദേശിച്ച ജനഭിപ്രായവിരുദ്ധമായ ഒരുടമ്പടി, ന്യായമണെന്നു് ബോധപ്പെടുകയാൽ, വൾരെ ആക്ഷേപങ്ങളും ദേഹപീഡകൾപോലും ലക്ഷ്യമാകാതെ അതിനെ നടത്തീട്ടു്: തടുത്ത്വരോടു് താഴേ പ്രസ്താവിക്കുന്ന മറുപടി പറഞ്ഞു. "എന്റേ നാട്ടുകാർ എന്റെ നേർക്കു് കാണിച്ചിരിക്കുന്ന അനുമോദനങ്ങൾക്കു് ഞാൻ അത്യന്തം കൃതജ്ഞനായിരിക്കുന്നു. എന്നാൽ, ഞാൻ എന്റേ മനഃസാക്ഷിയേ അനുകരിക്കുന്നെങ്കിൽ മാത്രമേ അതുകൾക്കു് പാത്രീഭവിക്കയുള്ളു". ൟ നില തന്നെയാകുന്നു ഭർത്തൃഹരിയുടെ നീതിശതകത്തിൽ ഘോഷിക്കപ്പെട്ടിരിക്കുന്നതു്.

"നിന്ദിച്ചിടട്ടെ നയബോധി, പഴിച്ചിടട്ടേ,

വന്നാർന്നിടട്ടെ ധനദേവി ഗമിച്ചിടട്ടേ,

ഇന്നോവരട്ടെ മൃതി, യന്യയുഗത്തിലോവാൻ,

തൻന്യായ്യമായവഴിവിട്ടിളകില്ല നീതൻ.

(ഭർത്തൃഹരി. നീതി. ൮൪)





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/79&oldid=170509" എന്ന താളിൽനിന്ന് ശേഖരിച്ചത്